പ്രിയാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയാമണി
Priyamani at Filmfare Awards South (cropped).jpg
ജനനം
പ്രിയാമണി വാസുദേവ്‌ മണി അയ്യർ

(1984-06-04) 4 ജൂൺ 1984 (പ്രായം 36 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവം2003-ഇതുവരെ
ജീവിത പങ്കാളി(കൾ)മുസ്തഫ രാജ് (m. 2017)
മാതാപിതാക്കൾ(s)വാസുദേവ മണി അയ്യർ
ലത മണി അയ്യർ

പ്രിയാമണി എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടിയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ജോലി ചെയ്യുന്നു. അവർ 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേ വർഷം തന്നെ എസ്. എസ്. രാജമൌലി സംവിധാനം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യ വിജയത്തോടെ തെലുങ്ക് സിനിമയിൽ ചുവടുറപ്പിച്ചു.[1] 2008 ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നീരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയും ചെയ്തു.[2] അടുത്ത വർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യ വേഷം അവതരിപ്പിക്കുകയും അത് ഒരു വാണിജ്യവജയമായി പരിണമിക്കുകയും ചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012 ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിന് നിരൂപക പ്രശംസ ലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.

ജീവിതരേഖ[തിരുത്തുക]

തമിഴ് കുടുംബത്തിൽ നിന്നുള്ള പാലക്കാട് സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനായ വാസുദേവ മണി അയ്യരുടേയും ദേശീയ തലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയും തിരുവനന്തപുരം സ്വദേശിയുമായ ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. അമ്മ ലതാമണി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് മാനേജരായിരുന്നു. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്[3]. മൂത്ത സഹോദരൻ വിശാഖ് പിതാവിനൊപ്പം തോട്ടം ബിസിനസ്സിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിലും കായികരംഗത്തും സജീവമായി പങ്കെടുത്തിരുന്ന അവർ പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു.[4] ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ് അവരെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. പല സംവീധായകർ സമീപിച്ചതിനും പരിഗണിച്ചതിനും ശേഷം പ്രിയാമണി സംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, ഈ സിനിമ 2004ൽ പുറത്തിറങ്ങുകയും ചെയ്തു.[5]

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രിയാമാണി അച്ചടി പരസ്യങ്ങൾക്ക് മാതൃകയായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ അവർ മനഃശാസ്ത്രത്തിൽ ബിരുദം നേടി.[6] ബോളിവുഡ് നടി വിദ്യ ബാലന്റെ ബന്ധുവായ പ്രിയാണി പിന്നണി ഗായിക മൽഗുഡി ശുഭയുടെ ഭാഗിനേയിയുമാണ്.[7][8]

അഭിനയ ജീവിതം[തിരുത്തുക]

ആദ്യകാല അഭിനയജീവിതം[തിരുത്തുക]

ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'[3] യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത സത്യം'[3] എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ അത് ഒരു കനാ കാലം' എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.[9] അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.[10] എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.[11][12] 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.[3][13][14]

2007 - ഇന്നുവരെ[തിരുത്തുക]

രക്തചരിത്ര 2 എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ പ്രിയമണി.

2007 ൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത് നവാഗതനായ കാർത്തിക് ശിവകുമാറിനൊപ്പം അഭിനയിച്ച പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ അഭിനയ യോഗ്യതയും വാണിജ്യപരമായ വിജയവും തെളിയിക്കാൻ പ്രിയമണിക്ക് കഴിഞ്ഞു. മധുരയിലെ ഒരു കുപ്രസിദ്ധനായ യുവ ഗ്രാമീണന്റെ കഥ പറഞ്ഞ ഈ ഗ്രാമീണ വിഷയം നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു.[15][16][17] പ്രിയാമണിയുടെ പ്രകടനത്തെ വിമർശകർ മുക്തകകണ്ഠം പ്രശംസിച്ചു.[18][19] ദേശീയ ചലച്ചിത്ര അവാർഡ്,[20] സൗത്ത് ഫിലിംഫെയർ അവാർഡ്,[21] തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയോടൊപ്പം ഒരു ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ആന്റ് അറബ് സിനിമ അവാർഡും അവർ നേടി.[22]

2007 ൽ വാണിജ്യപരമായി വിജയിച്ച യമദോംഗ[23][24][25] എന്ന മറ്റൊരു ചിത്രംകൂടി പ്രിയാമണിയുടേതായി തെലുങ്കിൽ പുറത്തിറങ്ങുകയും അതേവർഷം തമിഴിൽ മലൈക്കോട്ടൈ എന്ന ചിത്രത്തിൽ അഭിനയിക്കുയും ചെയ്തു.[26][27][28] 2008 ൽ അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ പ്രക്ഷുബ്ധമായ യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട തിരക്കഥ എന്ന മലയാള ചിത്രത്തിലെ വേഷത്തിന് നിരൂപക പ്രശംസ ലഭിച്ചു.[29] ഈ ചിത്രത്തിലെ അഭിനയത്തിന് മറ്റൊരു ഫിലിംഫെയർ അവാർഡ് നേടി.[30] തമിഴിൽ 2008 ൽ തമിഴിലെ ഏക റിലീസ് തോട്ട എന്ന ചിത്രമായിരുന്നു.

2009 ലെ രണ്ട് തമിഴ് റിലീസുകളിൽ മസാല ചിത്രമായി അറുമുഗവും, മലയാളം ബ്ലോക്ക്ബസ്റ്റർ ക്ലാസ്മേറ്റ്സിന്റെ[31][32] റീമേക്കായ നീനൈത്താലെ ഇനിക്കും[33] എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തേത് വാണിജ്യപരമായി പരാജയമായിരുന്നു.[34][35] അവരുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രമായ റാമും ഒരു വാണിജ്യ വിജയമായിരുന്നു.[36][37][38][39] ആ വർഷം അവരുടെ മൂന്ന് തെലുങ്ക് റിലീസുകളും (ദ്രോണ, മിത്രുഡു, പ്രവരാക്യുഡു) എന്നിവ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല.[40][41][42] 2010 ൽ മമ്മുട്ടിയോടൊപ്പം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിക്കുകയും 2005 നു ശേഷം ഏറ്റവും കൂടുതൽ കാലം ഓടിയ മലയാള ചലച്ചിത്രമായി ഇതു മാറുകയും ചെയ്തു.[43] മുംബൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡെക്കറേറ്റർ എന്ന കഥാപാത്രം ഒരു ഫിലിംഫെയർ നാമനിർദ്ദേശം നേടി.

തുടർന്ന് തമിഴിലും ഹിന്ദിയിലും യഥാക്രമം രാവണൻ, രാവൺ എന്നീ ദ്വിഭാഷാ ചിത്രത്തിനുവേണ്ടി സംവിധായകൻ മണിരത്നവുമായി കരാർ ഒപ്പിട്ടു.[44] താമസിയാതെ, ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രാം ഗോപാൽ വർമ്മയുടെ ത്രിഭാഷാ ചിത്രമായ രക്ത് ചരിത്രയിൽ അഭിനയിച്ചു. പരുത്തിവീരനിലെ ദേശീയ അവാർഡ് നേടിയ പ്രകടനം കണ്ട ശേഷമാണ് വർമ്മ അവരെ തന്റെ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്.[45] അവരുടെ കന്നഡ ചിത്രമായ വിഷ്ണുവർദ്ധന ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി[46][47] മാറിയതോടെ പിന്നീട് അന്ന ബോണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചു.[48] ഈ ചിത്രത്തിന് നിരൂപകരുടെ മോശം സ്വീകാര്യത ലഭിക്കുകയും റെഡിഫിന്റെ "2012 ലെ ഏറ്റവും നിരാശാജനകമായ കന്നഡ സിനിമകളുടെ" പട്ടികയിൽ[49] ഇടം നേടുകയും ചെയ്തുവെങ്കിലും ഇത് ബോക്സോഫീസിൽ വിജയകരമായ സംരംഭമായി മാറി.[50] ബോളിവുഡ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഒരു ഐറ്റം നമ്പറിലും ഇതിനിടെ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[51] മലയാള ചലച്ചിത്രമായ ദ ട്രൂ സ്റ്റോറിയിലെ അഭിനയം പൂർത്തിയാക്കിയ അവർ കുടുംബം അഭിമുഖീകരിച്ച പ്രശ്നങ്ങളോട് പ്രതികാരം ചെയ്യുന്ന ഗംഗയെന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകളുടെ വേഷം അവതരിപ്പിച്ച തെലുങ്ക് ചിത്രമായ ചാന്ദിയുടെയും ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.[52] 2014 ൽ ദർശന്റെ നായികയായി കന്നഡ ചിത്രമായ അംബരീഷയിൽ അഭിനയിച്ചു.[53][54]

കൂട്ടിലടച്ച കടുവകളെ ഉൾക്കൊള്ളുന്ന മൃഗശാലകൾ ബഹിഷ്‌കരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് 2014 ൽ അവർ പെറ്റയുടെ ഒരു പരസ്യ കാമ്പെയ്‌നിന് പോസ് ചെയ്തിരുന്നു.[55][56][57] ഫാമിലി മാൻ എന്ന പരമ്പരയിൽ മനോജ് ബാജ്‌പായ് അവതരിപ്പിച്ച ഒരു സൂപ്പർ ചാരന്റെ മിടുക്കിയും സുന്ദരിയും നിപുണനുമായ ഭാര്യയായി വെബ് സീരീസ് ലോകത്തേക്കും അവർ ചുവടുവച്ചു.

സ്വകാര്യജീവിതം[തിരുത്തുക]

2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു.[58] കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ നന്നായി സംസാരിക്കാൻ അവർക്ക് കഴിയുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം കൊല്ലം കഥാപാത്രം ഭാഷ കൂടുതൽ
2003 എവരെ അടഗാടു പ്രിയാമണി തെലുങ്ക്
2004 കൺകളാൽ കൈത് സൈ വിദ്യ സദഗോപ്പൻ തമിഴ്
2004 സത്യം സോന മലയാളം
2005 അത് ഒരു കനാ കാലം തുളസി തമിഴ്
2005 ഒറ്റ നാണയം ചിപ്പി മലയാളം
2006 പെല്ലൈന കൊതാലോ ലക്ഷ്മി തെലുങ്ക്
2006 മധു മേർസി തമിഴ്
2007 പരുത്തി വീരൻ മുത്തഴഗ് തമിഴ് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം

മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-തമിഴ്
മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
മികച്ച നടിക്കുള്ള വിജയ്‌ പുരസ്കാരം

2007 ടോസ്സ് നൈന തെലുങ്ക്
2007 യമധോങ്ക മഹേശ്വരി തെലുങ്ക്
2007 നവ വസന്തം അഞ്ജലി തെലുങ്ക്
2007 മലൈകോട്ടൈ മലർ തമിഴ്
2008 തൊട്ട നളിന തമിഴ്
2008 ഹരേ റാം അഞ്ജലി തെലുങ്ക്
2008 തിരക്കഥ മാളവിക മലയാളം മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-മലയാളം
2008 കിംഗ്‌ തെലുങ്ക്
2009 ദ്രോണ ഇന്ദു തെലുങ്ക്
2009 മിതൃധു ഇന്ദു തെലുങ്ക്
2009 പുതിയ മുഖം അഞ്ജന മലയാളം
2009 ആറുമുഖം യാമിനി തമിഴ്
2009 നിനൈത്താലേ ഇനിയ്ക്കും മീര തമിഴ്
2009 പ്രവരഖ്യുടു ശൈലജ തെലുങ്ക്
2009 രാം പൂജ കന്നഡ
2010 ശംഭോ ശിവ ശംഭോ മുനിമ്മ തെലുങ്ക്
2010 സാധ്യം സുഹാനി തെലുങ്ക്
2010 ഗോലിമാർ പവിത്ര തെലുങ്ക്
2010 രാവണൻ വെണില്ല തമിഴ്
2010 രാവൻ ജമുനി ഹിന്ദി
2010 പ്രാഞ്ചിയേട്ടൻ ആൻഡ്‌ ദി സൈന്റ്റ് പദ്മശ്രീ മലയാളം
2010 ഏനോ ഒന്തര മധുമതി കന്നഡ
2010 രക്ത ചരിത്ര II ഭവാനി ഹിന്ദി
2010 രഗട അഷ്ടലക്ഷ്മി തെലുങ്ക്
2011 രാജ് മൈഥിലി തെലുങ്ക്
2011 ഒൺലി വിഷ്ണുവർധന മീര കന്നഡ
2011 ക്ഷേത്രം നാഗ പെഞ്ചാലമ്മ
സോഹിനി അഗ്ഗർവാൾ
തെലുങ്ക്
2012 കോ കോ കാവേരി കന്നഡ
2012 അന്ന ബോണ്ട്‌ മീര കന്നഡ
2012 ഗ്രാൻഡ്‌ മാസ്റ്റർ ദീപ്തി മലയാളം
2012 ചാരുലത ചാരു, ലത തമിഴ്, കന്നഡ, തെലുങ്ക്
2013 ലക്ഷ്മി പ്രിയ കന്നഡ
2013 ചെന്നൈ എക്സ്പ്രസ്സ്‌ ഹിന്ദി
2013 ചാന്ദി തെലുങ്ക്
2013 അങ്കുലിക തെലുങ്ക്
2014 Alice: A True Story Alice/Uma മലയാളം
Njangalude Veettile Athidhikal Bhavana മലയാളം
Ambareesha Smitha കന്നഡ
2015 Ranna പ്രിയാമണി കന്നഡ Special Appearance in the song "What to do"
2016 Kathe Chitrakathe Nirdeshana Puttanna Geethanjali കന്നഡ
Kalpana 2 Kalpana കന്നഡ
Dana Kayonu Jhummi കന്നഡ
Idolle Ramayana Susheela കന്നഡ
Mana Oori Ramayanam തെലുങ്ക്
2017 Chowka Mariea D Souza കന്നഡ
2018 Dhwaja Ramya കന്നഡ
Ashiq Vanna Divasam Shyni മലയാളം
2019 Pathinettam Padi Gowri Vasudev മലയാളം അതിഥി വേഷം
Nanna Prakara Dr. Amrutha കന്നഡ
2020 Virata Parvam 1992 Films that have not yet been released Comrade Bharatakka തെലുങ്ക് Filming[59][60][61]
NaarappaFilms that have not yet been released Sundaramma തെലുങ്ക് Filming[62][63][64]
Sirivenella Films that have not yet been released TBA തെലുങ്ക് Post production[65][66][67]
Dr.56 Films that have not yet been released TBA കന്നഡ Filming[68]
Maidaan Films that have not yet been released TBA ഹിന്ദി Filming


അവലംബം[തിരുത്തുക]

 1. "The Rajmouli-NTR Jr winning combination". www.rediff.com. ശേഖരിച്ചത് 2020-06-11.
 2. "Southern hottie Priyamani". NDTVMovies.com. ശേഖരിച്ചത് 19 April 2016.
 3. 3.0 3.1 3.2 3.3 "Ms. Confidence". The Hindu. ശേഖരിച്ചത് 2013 March 19.
 4. "പ്രിയമാണ്‌ എനിക്ക്‌ പ്രണയം..." mangalamvarika.com. ശേഖരിച്ചത് 17 June 2015.
 5. "Graceful debut". Metro Plus Coimbatore. Chennai, India: The Hindu. 2003-12-22. ശേഖരിച്ചത് 2009-02-25.
 6. "Graceful debut". Metro Plus Coimbatore. Chennai, India: The Hindu. 22 December 2003. ശേഖരിച്ചത് 25 February 2009.
 7. "Not going to ask Vidya Balan for advice: Priyamani". Deccan Chronicle. ശേഖരിച്ചത് 2012 May 18.
 8. Priya Mani – Interview. Behindwoods.com. Retrieved on 2011-07-05.
 9. "He can't stop talking about Priya Mani". Indiaglitz. ശേഖരിച്ചത് 2013 March 19.
 10. "Style meets substance". The Hindu. ശേഖരിച്ചത് 2013 March 19.
 11. "Athu Oru Kanaa Kaalam - Dreamy desires". Indiaglitz. ശേഖരിച്ചത് 2013 March 19.
 12. "Tamil Movie Review : Athu Oru Kanakalam". Behindwoods. ശേഖരിച്ചത് 2013 March 19.
 13. "Pellaina Kothalo trio returns". Rediff. ശേഖരിച്ചത് 2013 March 19.
 14. "TOP 10 MOVIES OF 2006". idlebrain.com. ശേഖരിച്ചത് 2013 March 19.
 15. "'Paruthi Veeran' 357 not out!". indiaglitz. ശേഖരിച്ചത് 19 March 2013.
 16. "Box Office Analysis". Indiaglitz. 27 February 2007.
 17. "The next pin-up boy!". Sify. 16 April 2007.
 18. Paruthi Veeran Tamil Movie Review – cinema preview stills gallery trailer video clips showtimes. Indiaglitz.com (24 February 2007). Retrieved on 2013-07-11.
 19. Movie Review : Paruthiveeran. Sify.com. Retrieved on 11 July 2013.
 20. "Priya Mani bags National Award for Best Actress". Sify. മൂലതാളിൽ നിന്നും 22 June 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 March 2013.
 21. "'Paruthi Veeran' rules the roost at filmfare awards". Indiaglitz. ശേഖരിച്ചത് 20 March 2013.
 22. "Top Tamil heroines of 2007". Rediff. ശേഖരിച്ചത് 19 March 2013.
 23. "Yamadonga 100 days celebrations in New Jersey, USA". idlebrain.com. മൂലതാളിൽ നിന്നും 7 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 March 2013.
 24. "TOP 10 MOVIES OF 2007 by Ranganath Vanaparthy". idlebrain.com. ശേഖരിച്ചത് 19 March 2013.
 25. "Top five Telugu films of 2007". Rediff. ശേഖരിച്ചത് 19 March 2013.
 26. "BOX OFFICE TOP 10 MOVIES OF 2007". Behindwoods. ശേഖരിച്ചത് 19 March 2013.
 27. "Malaikottai's success delights Vishal". Times of India. ശേഖരിച്ചത് 19 March 2013.
 28. "Malaikottai – 125 days celebrated". Sify. ശേഖരിച്ചത് 19 March 2013.
 29. "Search for inspiration". Friday Review Thiruvananthapuram. Chennai, India: The Hindu. 11 July 2008. ശേഖരിച്ചത് 25 February 2009.
 30. Ramanjuam, Srinivasa (2 August 2009). "The glowing filmfare night!". The Times Of India.
 31. "Ninaithale Inikkum is worth a watch". Rediff. ശേഖരിച്ചത് 19 March 2013.
 32. "Variety is the spice of life". Times of India. ശേഖരിച്ചത് 19 March 2013.
 33. "Siren of the Week: Priyamani". MSN. മൂലതാളിൽ നിന്നും 6 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 March 2013.
 34. "Will lady luck shine on Bharath?". Sify. ശേഖരിച്ചത് 19 March 2013.
 35. "Suresh Krishna is back with Aahaa". chakpak.com. ശേഖരിച്ചത് 19 March 2013.
 36. "'Prithvi' 50 days, 'Raam' 25 weeks!". Indiaglitz. ശേഖരിച്ചത് 19 March 2013.
 37. "Puneet Rajkumar: The impeccable aura of the Powerstar continues to dazzle". Southscope. മൂലതാളിൽ നിന്നും 2 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 മാർച്ച് 2013.
 38. Veeresh, K. M. (12 November 2010). "GANDHINAGAR GOSSIP". The Hindu. Chennai, India.
 39. "I don't want to disappoint my fans: Puneeth". Sify. ശേഖരിച്ചത് 19 March 2013.
 40. "Exclusive: Priya Mani's Kannada debut". Rediff. ശേഖരിച്ചത് 19 March 2013.
 41. Narasimham, M.L. (25 December 2009). "Of colossal hits and flops". The Hindu. Chennai, India.
 42. "Tollywood's report card of 2009". Times of India. ശേഖരിച്ചത് 19 March 2013.
 43. Nair, Unni R. (18 March 2011). "Pranchiyettan And The Saint still running strong". Indian Express. ശേഖരിച്ചത് 14 April 2011.
 44. Raghavan, Nikhil (23 January 2009). "Out in the woods". Cinema Plus. Chennai, India: The Hindu. ശേഖരിച്ചത് 25 February 2009.
 45. Priyamani was uncertain in acting in Rakta Charitra. Entertainment.oneindia.in (23 March 2010). Retrieved on 2011-07-05.
 46. "South's biggest blockbusters of 2011". IBN Live. ശേഖരിച്ചത് 19 March 2013.
 47. Rajapur, V.S. (29 December 2011). "Kannada film industry looks up: Success ratio up". Hindustan Times.
 48. Kannada Review: 'Only Vishnuvardhana' is racy. Ibnlive.in.com (11 December 2011). Retrieved on 2013-07-11.
 49. "The Most Disappointing Kannada Films of 2012". Rediff. 19 January 2013.
 50. "Sandalwood Half Yearly Report: Anna Bond biggest hit so far". Filmibeat.com. ശേഖരിച്ചത് 19 April 2016.
 51. Pacheco, Sunitra (22 January 2013). "Shah Rukh Khan's latkas jhatkas in Chennai Express item number". The Indian Express. ശേഖരിച്ചത് 19 April 2016.
 52. "I don't mind being an 'eye candy' - The Times of India". The Times Of India.
 53. A. Sharadhaa (12 October 2013). "Enjoying being the not so nice one". The New Indian Express. ശേഖരിച്ചത് 19 April 2016.
 54. "Priyamani in Ambarisha — The Times of India". The Times Of India.
 55. "Priyamani Turns Tigeress for PETA," The Times of India, 17 September 2014.
 56. "Actor Amala Paul apologises to Jisha's mother on Mother's Day". thenewsminute.com. 9 May 2016. ശേഖരിച്ചത് 30 May 2016.
 57. "Actor Asks Women to Leave Country After Jisha Rape, Gets Trolled". thequint.com. ശേഖരിച്ചത് 30 May 2016.
 58. "Actor Priyamani gets engaged". The Hindu. 29 May 2016. ശേഖരിച്ചത് 30 May 2016.
 59. "Priyamani turns Naxalite for Virata Parvam 1992". The New Indian Express. ശേഖരിച്ചത് 2020-01-03.
 60. Ravi, Murali (2019-04-29). "Priyamani to play key role in Rana Daggubati and Sai Pallavi Virata Parvam | Tollywood Latest Updates". Tollywood (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-03.
 61. Vyas (2019-05-01). "Priyamani Roped In for Rana's Next". www.thehansindia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-03.
 62. "Priyamani in asuran Telugu remake". The New Indian Express. ശേഖരിച്ചത് 2020-01-03.
 63. "Priyamani all set to star opposite Venkatesh Daggubati in the Telugu remake of Asuran; Read details". PINKVILLA (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-03.
 64. 2 (2020-01-02). "Venky's Wife Role: Shriya Out, She Is In". Gulte (ഭാഷ: english). ശേഖരിച്ചത് 2020-01-03.CS1 maint: unrecognized language (link)
 65. "Priyamani is ready for a comeback". Sify (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-03.
 66. www.thenewsminute.com https://www.thenewsminute.com/article/priyamani-make-comeback-telugu-flick-sirivennela-91413. ശേഖരിച്ചത് 2020-01-03. Missing or empty |title= (help)
 67. "'Sirivennela' team to wrap up work on the Priyamani-starrer with a song shoot - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-03.
 68. www.thenewsminute.com https://www.thenewsminute.com/article/priyamani-s-next-will-be-kannada-doctor-56-103560. ശേഖരിച്ചത് 2020-01-03. Missing or empty |title= (help)


"https://ml.wikipedia.org/w/index.php?title=പ്രിയാമണി&oldid=3352785" എന്ന താളിൽനിന്ന് ശേഖരിച്ചത്