മീര ജാസ്മിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meera Jasmine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മീരാ ജാസ്മിൻ
Meera Jasmine 2011 Ma.jpg
ജനനം
ജാസ്മിൻ മേരി ജോസഫ്

(1984-05-15) മേയ് 15, 1984  (37 വയസ്സ്)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽചലച്ചിത്രനടി
സജീവ കാലം2001 മുതൽ
അറിയപ്പെടുന്നത്ചലച്ചിത്രനടി
ജീവിതപങ്കാളി(കൾ)അനിൽ ജോൺ ടൈറ്റസ് (2014-) [1]
മാതാപിതാക്ക(ൾ)ജോസഫ് ഫിലിപ്പ്,
ഏലിയാമ്മ
പുരസ്കാരങ്ങൾമികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (2004)

ദക്ഷിണേന്ത്യൻ ചലച്ചിത്രനടി. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. ജോർജ് എന്ന ഒരു സഹോദരൻ മീരാ ജാസ്മിനുണ്ട്.

സ്കൂൾ വിദ്യാഭ്യാസം തിരുവല്ലയിലെ മാർ തോമ റെസിഡൻഷ്യൽ സ്കൂളിലാണ് കഴിഞ്ഞത്.

ആദ്യ സിനിമ,ആദ്യ കഥാപാത്രം[തിരുത്തുക]

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2007 - മികച്ച നടിയ്ക്കുള്ള ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാർഡ് - ഒരേ കടൽ,വിനോദയാത്ര
  • 2005 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - അച്ചുവിന്റെ അമ്മ
  • 2005 - മികച്ച നടിയ്ക്കുള്ള 53ത് ഫിലിംഫെയർ അവാർഡ് - അച്ചുവിന്റെ അമ്മ
  • 2004 - മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
  • 2004 - മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് - പാഠം: ഒന്ന് ഒരു വിലാപം
  • 2004 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - പെരുമഴകാലം
  • 2004 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
  • 2003 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - കസ്തൂരിമാൻ
  • 2002 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - റൺ

ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

വർഷം സിനിമ കഥാപാത്രം സംവിധായകൻ സഹതാരങ്ങൾ
2018 പൂമരം സ്വയം അബിദ് ഷൈൻ കാളിദാസ് ജയറാം
2016 പത്തുകല്പനകൾ ഷാസിയ അക്ബർ ഡോൺ മാക്സ് അനൂപ് മേനോൻ
2015 മഴനീർത്തുള്ളികൾ അപർണ വി.കെ. പ്രകാശ് നരേൻ, മൈഥിലി
2015 ഇതിനുമപ്പുറം രുക്മിണി മനോജ് ആലുങ്കൽ സിദ്ദീഖ്,റിയാസ് ഖാൻ ലക്ഷ്മിപ്രിയ
2014 ഒന്നും മിണ്ടാതെ ശ്യാമ സുഗീത് ജയറാം മനോജ് കെ. ജയൻ
2013 മിസ് ലേഖ തരൂർ കാണുന്നത് ലേഖ ഷാജി എം സുരാജ് ശങ്കർ
2013 ലിസമ്മയുടെ വീട് ലിസമ്മ ബാബു ജനാർദ്ദനൻ സലിം കുമാർ രാഹുൽ മാധവ്
2013 ലേഡീസ് & ജെന്റിൽമാൻ അച്ചു സിദ്ദിഖ് മോഹൻലാൽ
2012 മൊഹബത്ത് സജ്ന ഈസ്റ്റ് കോസ്റ്റ് വിജയൻ നെടുമുടി വേണു,ജഗതി, സലിം കുമാർ
2010 പാട്ടിന്റെ പാലാഴി വീണ രാജീവ് അഞ്ചൽ മനോജ് കെ. ജയൻ, രേവതി, ജഗതി
2010 ഫോർ ഫ്രൻസ് ഗൗരി സജി സുരേന്ദ്രൻ ജയറാം, കുഞ്ചാക്കോ ബോബൻ,ജയസൂര്യ
2008 മിന്നാമിന്നിക്കൂട്ടം ചാരുലത കമൽ ഇന്ദ്രജിത്ത്ജയസൂര്യ,റോമ,സംവൃത
2007 ഒരേ കടൽ ദീപ്തി ശ്യാമപ്രസാദ് മമ്മൂട്ടി
2007 വിനോദയാത്ര അനുപമ സത്യൻ അന്തിക്കാട് ദിലീപ്, സീത, പാർവ്വതി
2007 രാത്രിമഴ മീര ലെനിൻ രാജേന്ദ്രൻ വിനീത്
2006 രസതന്ത്രം കണ്മണി സത്യൻ അന്തിക്കാട് മോഹൻലാൽ
2005 അച്ചുവിന്റെ അമ്മ' അശ്വതി സത്യൻ അന്തിക്കാട് ഉർവ്വശി, നരേൻ
2004 പെരുമഴക്കാലം റസിയ കമൽ ദിലീപ്, വിനീത്, കാവ്യ മാധവൻ
2003 ചക്രം ഇന്ദ്രാണി ലോഹിതദാസ് പൃഥ്വിരാജ്
2003 പാഠം ഒന്ന്: ഒരു വിലാപം ഷാഹിന ടി.വി. ചന്ദ്രൻ മാമുക്കോയ
2003 സ്വപ്നക്കൂട് കമല കമൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഭാവന, ജയസൂര്യ
2003 കസ്തൂരിമാൻ പ്രിയം‍വദ ലോഹിതദാസ് കുഞ്ചാക്കോ ബോബൻ
2003 ഗ്രാമഫോൺ ജെന്നിഫർ കമൽ ദിലീപ്, നവ്യാ നായർ
2001 സൂത്രധാരൻ ശിവാനി ലോഹിതദാസ് ദിലീപ്

തമിഴ്[തിരുത്തുക]

വർഷം പേർ കഥാപാത്രം സം വിധായകൻ അഭിനേതാക്കൾ
2007 നേപ്പാളി (ചിത്രീകരിക്കുന്നു) വി.കെ ദുരൈ ഭരത്
2007 പറട്ടൈ എൻ ഗിയ അഴകു സുന്ദരം സ്വേത സുരേഷ് കൃഷ്ണ ധനുഷ്, അർച്ചന
2007 തിരുമകൻ അയ്യക്ക രത്നകുമാർ എസ്.ജെ സൂര്യ, മാളവിക
2006 മെർക്കുറി പൂക്കൾ അൻമ്പു ചെൽ വി എസ്. എസ്. സ്റ്റാൻലി ശ്രീകാന്ത്, സമിഷ്ക
2005 സണ്ട കോഴി ഹേമ ലിൻ ഗു സ്വാമി വിശാൽ
2005 കസ്തൂരി മാൻ ഉമ ലോഹിതദാസ് പ്രസന്ന
2004 ആയുധ എഴുത്ത് ശശി മണിരത്നം മാധവൻ, സൂര്യ ശിവകുമാർ, ഇഷ ഡിയോൾ, തൃഷ കൃഷ്ണൻ , സിദ്ധാർത്ഥൻ
2004 ജൂട്ട് മീര അഴകം പെരുമാൾ ശ്രീകാന്ത്
2003 ആജ്ഞനേയ ദിവ്യ മഹാരാജൻ അജിത്
2003 പുതിയ ഗീതൈ സുഷി ജഗൻ വിജയ്, അമിഷ പട്ടേൽ
2002 ബാല ആരതി ദീപക് ശ്യാം
2002 റൺ പ്രിയ ലിൻ ഗു സ്വാമി മാധവൻ

തെലുഗു[തിരുത്തുക]

Year Title Role Director Cast
2007 Yamagola Malli Modalayindi Shrinivasa Reddy Srikanth, Venu

[1] [2] Archived 2007-11-03 at the Wayback Machine.

2006 Maharadhi Kalyani P.Vasu Balakrishna, Sneha, Jayapradha
2006 Raraju Jyothi Uday Shankar Gopichand, Ankitha
2005 Bhadra Anu Boyapati Srinu Ravi Teja
2004 Gudumba Shankar Gowri Veera Shankar Pawan Kalyan
2004 Ammayi Bagundi Janani/Satya Balashekharan Shivaji

കന്നട[തിരുത്തുക]

Year Title Role Director Cast
2006 Arasu Aishwarya Mahesh Babu Puneet Rajkumar, Ramya
2004 Maurya Alamelu S.Narayan Puneet Rajkumar

അവലംബം[തിരുത്തുക]

  1. മാതൃഭൂമി

ഇതര ലിങ്കുകൾ[തിരുത്തുക]

പുരസ്കാരങ്ങൾ
ദേശീയ സിനിമ പുരസ്കാരം
മുൻഗാമി
കൊങ്കൊണ സെൻ ശർമ
for മിസ്റ്റർ ആൻഡ് മിസിസ് അയ്യർ
മികച്ച നടി
for പാഠം ഒന്ന്: ഒരു വിലാപം

2004
പിൻഗാമി
താര
for ഹസീന"https://ml.wikipedia.org/w/index.php?title=മീര_ജാസ്മിൻ&oldid=3641289" എന്ന താളിൽനിന്ന് ശേഖരിച്ചത്