Jump to content

പൃഥ്വിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൃഥ്വിരാജ് സുകുമാരൻ
ജനനം (1982-10-16) 16 ഒക്ടോബർ 1982  (42 വയസ്സ്)[1]
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്, പിന്നണിഗായകൻ, സംവിധായകൻ
സജീവ കാലം2002–മുതൽ
ഉയരം6 അടി (2 മീ)*
ജീവിതപങ്കാളി(കൾ)
കുട്ടികൾഅലംകൃത
മാതാപിതാക്ക(ൾ)സുകുമാരൻ
മല്ലിക സുകുമാരൻ
ബന്ധുക്കൾഇന്ദ്രജിത്ത് സുകുമാരൻ (സഹോദരൻ)
പൂർണ്ണിമ മോഹൻ

കേരളത്തിലെ ഒരു ചലച്ചിത്രനടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]). മലയാളം, തമിഴ്, ഹിന്ദി,തെലുഗു,കന്നഡ സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. നാല് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഒരു തവണ തമിഴ് നാട് സ്റ്റേറ്റ് അവാർഡ് മികച്ച വില്ലന് നേടി.2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിൽ അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.

സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനസംരംഭമായ ലൂസിഫർ എന്ന ചിത്രം 2019-ൽ പുറത്തിറങ്ങി.

ജീവിത പശ്ചാത്തലം

[തിരുത്തുക]

മലയാളചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2] നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു.[3] പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി. അഭിനയശൈലിയിൽ പിതാവിനെ മാതൃകയാക്കാതെ തൻ്റേതായ ശൈലി സ്വീകരിച്ചു

ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.

ചലചിത്ര മേഖല

[തിരുത്തുക]

മലയാള സിനിമ

[തിരുത്തുക]

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം.[4] സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ "പുതിയ മുഖം" എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ (മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.[5] വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.

2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.[6]

തമിഴ് സിനിമ

[തിരുത്തുക]

2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ മൊഴിയിലെ പ്രകടനം ജനശ്രദ്ധ നേടി. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയിക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് പൃഥ്വിയുടെ മറ്റൊരു തമിഴ് ചിത്രം.

തെലുഗു സിനിമ

[തിരുത്തുക]

2010 ൽ പുറത്തിറങ്ങിയ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെയാണ് തെലുംഗ് ചലചിത്ര മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുംഗിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.

ഹിന്ദി സിനിമ

[തിരുത്തുക]

പൃഥ്വീരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.[7]

ചലച്ചിത്ര സംവിധാനം

[തിരുത്തുക]

2019 - ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ നായകവേഷം ചെയ്തു. പൃഥ്വിരാജ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിരുന്നു. 200-കോടിയിൽ അധികം നേടി മലയാളത്തിലെ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമെന്ന ഖ്യാതി ഈ ചിത്രം നേടി.[8] ലൂസിഫറിന്റെ വിജയത്തിനു പിന്നാലെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം L2: എമ്പുരാൻ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.[9]

പുരസ്കാരങ്ങൾ

[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
ക്രമ
നമ്പർ
വർഷം സിനിമ സംവിധായകൻ വേഷം ഭാഷ കുറിപ്പുകൾ
1 2002 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ
അവനുണ്ടൊരു രാജകുമാരി
രാജസേനൻ അനന്തു മലയാളം
2 സ്റ്റോപ്പ് വയലൻസ് എ. കെ. സാജൻ സാത്താൻ മലയാളം
3 നന്ദനം രഞ്ജിത്ത് മനു മലയാളം
4 2003 വെള്ളിത്തിര ഭദ്രൻ രഘുറാം (സ്റ്റൈൽ രാജ്) മലയാളം
5 മീരയുടെ ദുഃഖവും
മുത്തുവിന്റെ സ്വപ്നവും
വിനയൻ മുത്തു മലയാളം
6 സ്വപ്നക്കൂട് കമൽ കുഞ്ഞുണ്ണി മലയാളം
7 അമ്മക്കിളിക്കൂട് പത്മകുമാർ വിവേക്‌ മലയാളം
8 ചക്രം എ.കെ. ലോഹിതദാസ് ചന്ദ്രഹാസൻ മലയാളം
9 2004 വെള്ളിനക്ഷത്രം വിനയൻ വിനോദ് മലയാളം
10 കഥ സുന്ദർ ദാസ്‌ നന്ദൻ മേനോൻ മലയാളം
11 സത്യം വിനയൻ സഞ്ജീവ് കുമാർ മലയാളം
12 അകലെ ശ്യാമപ്രസാദ് നീൽ മലയാളം
13 2005 അത്ഭുതദ്വീപ് വിനയൻ ഹരി മലയാളം
14 കനാ കണ്ടേൻ കെ. വി. ആനന്ദ് മദൻ തമിഴ്
15 കൃത്യം വിജി തമ്പി സത്യ,
ക്രിസ്റ്റി ലോപ്പസ്
മലയാളം
16 പോലീസ് വി. കെ. പ്രകാശ്‌ ശേഖർ മലയാളം
17 ദൈവനാമത്തിൽ ജയരാജ് അൻവർ മലയാളം
18 അനന്തഭദ്രം സന്തോഷ് ശിവൻ ആനന്ദൻ മലയാളം
19 2006 അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ്‌ ഹരികൃഷ്ണൻ മലയാളം
20 വർഗ്ഗം പത്മകുമാർ സോളമൻ മലയാളം
21 ക്ലാസ്മേറ്റ്സ് ലാൽ ജോസ്‌ സുകുമാരൻ മലയാളം
22 വാസ്തവം പത്മകുമാർ ബാലചന്ദ്രൻ മലയാളം Won: Kerala State Film Award for Best Actor - 2006
23 പാരിജാതം കെ. ഭാഗ്യരാജ് സുരേന്ദർ, ശ്രീധർ തമിഴ്
24 പകൽ എം. എ. നിഷാദ് നന്ദകുമാർ മലയാളം
25 ഒരുവൻ ജീവൻ വിന്നോ ആനന്ദ് മലയാളം
26 2007 മൊഴി രാധാ മോഹൻ കാർത്തിക്ക് തമിഴ്
27 അവൻ ചാണ്ടിയുടെ മകൻ തുളസീദാസ് കുര്യൻ ചാണ്ടി മലയാളം
28 കാക്കി ബിപിൻ പ്രഭാകർ ഉണ്ണികൃഷ്ണൻ മലയാളം
29 വീരാളിപ്പട്ട് കുക്കു സുരേന്ദർ ഹരി മലയാളം
30 സത്തം പോടാതെ വസന്ത്‌ രവിചന്ദ്രൻ തമിഴ്
31 കണ്ണാമൂച്ചി ഏനടാ വി. പ്രിയ ഹരിഷ് വെങ്കടരാമൻ തമിഴ്
32 നാദിയ കൊല്ലപ്പെട്ട രാത്രി കെ. മധു സിയ മുസാഫിർ മലയാളം
33 ചോക്കലേറ്റ് ഷാഫി ശ്യാം ബാലഗോപാൽ മലയാളം
34 കങ്കാരു രാജ് ബാബു ജോസ്കുട്ടി മലയാളം
35 2008 വെള്ളിതിരയ് വിജി സർവണൻ തമിഴ്
36 വൺ വെ ടിക്കെറ്റ് ബിപിൻ പ്രഭാകർ കുഞ്ഞാപ്പു
(ജഹാംഗീർ)
മലയാളം
37 തലപ്പാവ് മധുപാൽ നക്സൽ ജോസഫ് മലയാളം
38 തിരക്കഥ രഞ്ജിത്ത് അക്ബർ അഹ്മെദ് മലയാളം
39 ട്വന്റി 20 ജോഷി അതിഥി വേഷം മലയാളം അതിഥി താരം
40 അഭിയും നാനും രാധാ മോഹൻ സുധാകർ തമിഴ്
41 മഞ്ചാടിക്കുരു അഞ്ജലി മേനോൻ വിക്കി മലയാളം അതിഥി താരം
42 ലോലിപോപ്പ് ഷാഫി ഫ്രാങ്കോ മലയാളം
43 2009 നമ്മൾ തമ്മിൽ വിജി തമ്പി വിക്കി മലയാളം
44 കലണ്ടർ മഹേഷ്‌ ഒള്ളിക്കര സോജപ്പൻ മലയാളം
45 പുതിയ മുഖം ദിപൻ കൃഷ്ണ കുമാർ മലയാളം
46 നിനൈത്താലേ ഇനിക്കും കുമാരവേൽ ശിവ തമിഴ്
47 റോബിൻഹുഡ് ജോഷി വെങ്കി
(വെങ്കടേഷ്)
മലയാളം
48 കേരള കഫെ ശങ്കർ രാമകൃഷ്നൻ, രഞ്ജിത്ത് Leon മലയാളം
49 2010 പുണ്യം അഹം രാജ് നായർ നാരായണൻ ഉണ്ണി മലയാളം
50 താന്തോന്നി ഷീല, ജോർജ്‌ വർഗ്ഗിസ് വടക്കൻവീട്ടിൽ കൊച്ചുതോമ മലയാളം
51 പോലീസ്‌ പോലീസ്‌ മൻമോഹൻ രവികാന്ത് തെലുഗു
52 പോക്കിരി രാജ വൈശാഖ് എബ്രഹാം സൂര്യ മലയാളം
53 രാവണൻ മണിരത്നം ദേവ് പ്രകാശ് തമിഴ്
54 അൻവർ അമൽ നീരദ് അൻവർ മലയാളം
55 ദി ത്രില്ലർ ബി. ഉണ്ണികൃഷ്ണൻ നിരനജൻ മലയാളം
56 2011 അർജുനൻ സാക്ഷി രഞ്ജിത്ത് ശങ്കർ റോയ്‌ മാത്യു മലയാളം
57 മേക്കപ്പ്മാൻ ഷാഫി അതിഥി വേഷം മലയാളം
58 ഉറുമി സന്തോഷ് ശിവൻ കേലു നായനാർ മലയാളം
59 സിറ്റി ഓഫ് ഗോഡ് ലിജോ ജോസ് പെല്ലിശ്ശേരി ജ്യോതിലാൽ മലയാളം
60 മാണിക്ക്യക്കല്ല് എം. മോഹനൻ വിനയചന്ദ്രൻ മലയാളം
61 മനുഷ്യമൃഗം ബാബുരാജ് ഡേവിഡ് മലയാളം
62 വീട്ടിലേക്കുള്ള വഴി ഡി. ബിജു ഡോക്ടർ മലയാളം
63 തേജാഭായ് & ഫാമിലി ദീപു കരുണാകരൻ തേജാഭായ്/റോഷൻ വർമ മലയാളം
64 ഇന്ത്യൻ റുപ്പി രഞ്ജിത്ത് ജെ.പി. (ജയപ്രകാശ്) മലയാളം
65 2012 മാസ്റ്റേഴ്സ് ജോണി ആന്റണി ശ്രീരാമകൃഷ്ണൻ മലയാളം
66 ഹീറോ ദീപൻ ടാർസൻ ആന്റണി മലയാളം
67 ബാച്ച്‌ലർ പാർട്ടി അമൽ നീരദ് അതിഥി വേഷം മലയാളം
68 ആകാശത്തിന്റെ നിറം ഡി. ബിജു ഡോക്ടർ മലയാളം
69 സിംഹാസനം ഷാജി കൈലാസ് അർജ്ജുൻ മാധവ് മലയാളം
70 മോളി ആന്റി റോക്ക്സ് രഞ്ജിത്ത് ശങ്കർ പ്രണവ് ഐ.ആർ.എസ്. മലയാളം
71 അയ്യ സച്ചിൻ കുന്ദാൾകർ സൂര്യ ‌‌ ഹിന്ദി
72 അയാളും ഞാനും തമ്മിൽ ലാൽ ജോസ് രവി തരംഗൻ മലയാളം Won: Kerala State Film Award for Best Actor - 2012
73 2013 സെല്ലുലോയിഡ്[11] കമൽ ജെ.സി. ഡാനിയൽ മലയാളം Won: Kerala State Film Award for Best Actor - 2012
74 മുംബൈ പോലീസ് റോഷൻ ആൻഡ്രൂസ് ആന്റണി മോസസ് മലയാളം
75 ഔറംഗസേബ് അതുൽ സബർവാൾ ആര്യ ഫൊഗട്ട് ഹിന്ദി
76 മെമ്മറീസ് ജിത്തു ജോസഫ് സാം അലക്സ് മലയാളം
77 2014 ലണ്ടൻ ബ്രിഡ്ജ് അനിൽ സി മേനോൻ വിജയ് ദാസ് മലയാളം
78 സെവൻത് ഡേ ശ്യാംധർ ഡേവിഡ് എബ്രഹാം / ക്രിസ്റ്റഫർ മോറിയാർട്ടി മലയാളം
79 മുന്നറിയിപ്പ് വേണു ചാക്കോച്ചൻ മലയാളം അതിഥി താരം
80 സപ്തമ.ശ്രീ. തസ്കരാഃ അനിൽ രാധാകൃഷ്ണൻ മേനോൻ കൃഷ്ണനുണ്ണി മലയാളം
80 ടമാർ പഠാർ ദിലീഷ് നായർ ACP പൗരൻ മലയാളം
81 കാവ്യതലൈവൻ വസന്തബാലൻ Melachivilberi Gomathinayagam Pillai തമിഴ്
82 2015 പിക്കറ്റ് 43 മേജർ രവി ഹവിൽദാർ ഹരീന്ദ്രൻ നായർ മലയാളം
83 ഇവിടെ ശ്യാമപ്രസാദ് വരുൺ ബ്ലൈക് മലയാളം
84 ഡബിൾ ബാരൽ ലിജോ ജോസ് പെല്ലിശ്ശേരി പാഞ്ചോ മലയാളം
85 എന്ന് നിന്റെ മൊയ്തീൻ ആർ.എസ്. വിമൽി മൊയ്തീൻ മലയാളം
86 അനാർക്കലി സച്ചി ശന്തനു മലയാളം

87. അമർ അക്ബർ അന്തോണി (2015-ലെ ചലച്ചിത്രം) നാദിർഷാ

87 2016 പാവാട ജി.മാർത്താണ്ഡൻ 'പാമ്പ്' ജോയ് മലയാളം
88 ഡാർവിന്റെ പരിണാമം ജിജോ ആൻ്റണി അനിൽ ആന്റോ മലയാളം
89 ജെയിംസ് & ആലീസ് സുജിത് വാസുദേവ് ജെയിംസ് മലയാളം
90 ഊഴം ജിത്തു ജോസഫ് സൂര്യ കൃഷ്ണമൂർത്തി മലയാളം
91 2017 എസ്ര ജെയ് കെ. രഞ്ജൻ മലയാളം
92 ടിയാൻ ജിയെൻ കൃഷ്ണകുമാർ അസ്ലൻ മുഹമ്മദ് മലയാളം
93 ആദം ജോൺ ജിനു വി. എബ്രഹാം ആദം ജോൺ പോത്തൻ മലയാളം
94 നാം ശബാന ശിവം നായർ ടോണി / മിഖായിൽ ഹിന്ദി
95 വിമാനം പ്രദീപ് എം നായർ സജി തോമസ് മലയാളം
96 2018 മൈ സ്റ്റോറി റോഷ്‌നി ദിനകർ ജയ് കൃഷ്ണൻ മലയാളം
97 കൂടെ അഞ്ജലി മേനോൻ ജോഷ്വ മലയാളം
98 രണം നിർമൽ സഹദേവ്‌ ആദി മലയാളം
98 2019 9 ജെനുസ് മുഹമ്മദ് Dr.ആൽബർട്ട് ലൂയിസ് മലയാളം
99 ലൂസിഫർ പൃഥ്വിരാജ് സായിദ് മസൂദ് മലയാളം
100 പതിനെട്ടാം പടി ശങ്കർ രാമകൃഷ്ണൻ അശ്വിൻ വാസുദേവ് (അതിഥി വേഷം) മലയാളം
101 ബ്രദേഴ്സ് ഡേ റോണി മലയാളം
102 ഡ്രൈവിംഗ് ലൈസൻസ് ലാൽ ജൂനിയർ സൂപ്പർസ്റ്റാർ ഹരീന്ദ്രൻ മലയാളം
103 2020 അയ്യപ്പനും കോശിയും സച്ചി കോശി കുര്യൻ മലയാളം
104 2021 കോൾഡ് കേസ് തനു ബാലക് എ.സി.പി. സത്യജിത്ത് മലയാളം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ്
105 കുരുതി മനു വാര്യർ ലാക്ക് മലയാളം
106 ഭ്രമം രവി കെ. ചന്ദ്രൻ റേ മാത്യൂസ് മലയാളം
107 സ്റ്റാർ ഡോമിൻ ഡിസിൽവ ഡോ. ഡെറിക്ക് മലയാളം അതിഥി സാന്നിധ്യം
108 2022 ബ്രോ ഡാഡി പൃഥ്വിരാജ് ഈശോ കാറ്റാടി മലയാളം ഡിസ്നി+ ഹോട്ട്സ്റ്റാർ-ൽ റിലീസ്
109 ജനഗണമന ഡിജോ ജോസ് ആന്റണി അരവിന്ദ് സ്വാമിനാഥൻ മലയാളം
110 കടുവ ഷാജി കൈലാസ് കടുവക്കുന്നേൽ കുര്യാച്ചൻ മലയാളം
111 തീർപ്പ് രതീഷ് അമ്പാട്ട് അബ്ദുള്ള മരക്കാർ മലയാളം
112 ഗോൾഡ് അൽഫോൺസ് പുത്രൻ ജോഷി എസ്. കുഞ്ഞൻ മലയാളം
113 കാപ്പ ഷാജി കൈലാസ് കോട്ട മധു മലയാളം
114 2023 സലാർ: ഭാഗം 1 പ്രശാന്ത് നീൽ വർദ്ധരാജ മാന്നാർ / ശിവ മാന്നാർ തെലുങ്ക്
115 2024 ബഡേ മിയാൻ ഛോട്ടേ മിയാൻ അലി അബ്ബാസ് സഫർ കബീർ ഹിന്ദി
116 ആടുജീവിതം[12] ബ്ലെസി നജീബ് മലയാളം
117 ഗുരുവായൂർ അമ്പലനടയിൽ വിപിൻ ദാസ് ആനന്ദ് മലയാളം

പിന്നണിഗായകൻ

[തിരുത്തുക]

ഉറുമി പോലുള്ള നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചു

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Prithviraj on a Roll (Turns 27)". The Hindu. Chennai, India. 15 October 2009. Archived from the original on 2009-10-17. Retrieved 2011-10-05. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "birthday" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2011-05-12.
  4. "ഹിന്ദുവിൽ നിന്നുള്ള റിപ്പോർട്ട്". Archived from the original on 2010-10-15. Retrieved 2010-08-08.
  5. ടൈംസ് ഓഫ്‌ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്
  6. http://www.asianetnews.tv/news-updates/94-entertainment/5514-prithviraj-got-state-film-award Archived 2013-02-25 at the Wayback Machine. പൃഥ്വിരാജും പ്രേക്ഷകരും തമ്മിൽ
  7. "Prithviraj to star in YRF's Aurangzeb". BollywoodHungama.com. 2012-06-12. Retrieved 2012-07-17.
  8. https://www.asianetnews.com/entertainment-news/lucifer-enters-in-200-crore-club-prkx8v</refref>https://www.asianetnews.com/special-entertainment/first-malayalam-movie-which-collected-one-crore-in-box-office-qhsiuj
  9. https://malayalam.indianexpress.com/entertainment/mohanlal-prithviraj-lucifer-2-announcement-live-updates/
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  11. "സിനിമ" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)
  12. "'ഇതിഹാസ' ജീവിതം; 'ആടുജീവിതം' റിവ്യു". Retrieved 2024-03-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്&oldid=4117867" എന്ന താളിൽനിന്ന് ശേഖരിച്ചത്