ബാബുരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാബുരാജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാബുരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. ബാബുരാജ് (വിവക്ഷകൾ)
ബാബുരാജ്
ജനനം കേരളം, ഇന്ത്യ ഇന്ത്യ
തൊഴിൽ ചലച്ചിത്രനടൻ, സംവിധായകൻ
സജീവം 1993 - തുടരുന്നു
ജീവിത പങ്കാളി(കൾ) വാണി വിശ്വനാഥ്

ഒരു മലയാളചലച്ചിത്രനടനാണ് ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

സിനിമാജീവിതം[തിരുത്തുക]

ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.[അവലംബം ആവശ്യമാണ്] ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.

2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.

2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. [1]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം സിനിമകൾ[തിരുത്തുക]

തെലുഗു ചലച്ചിത്രം[തിരുത്തുക]

  • അന്തിമ തീർപ്പ് (2010)

ഹിന്ദി ചലച്ചിത്രം[തിരുത്തുക]

  • ഹൽചൽ (2004)

അവലംബം[തിരുത്തുക]

  1. "Baburaj". in.movies.yahoo.com. Retrieved 2010-04-04. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാബുരാജ്&oldid=2668218" എന്ന താളിൽനിന്നു ശേഖരിച്ചത്