രണ്ടാം ഭാവം
ദൃശ്യരൂപം
രണ്ടാം ഭാവം | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | കെ. മനോഹരൻ |
രചന | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | സുരേഷ് ഗോപി ബിജു മേനോൻ തിലകൻ പൂർണ്ണിമ ലെന |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | എസ്. കുമാർ വിപിൻ മോഹൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ജയതാര |
വിതരണം | അമ്മ ആർട്സ് സാഗർ മൂവീസ് രാജശ്രീ ഫിലിംസ് |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണ്ണിമ, ലെന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രണ്ടാം ഭാവം. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ജയതാരയുടെ ബാനറിൽ കെ. മനോഹരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആണ്. ഈ ചിത്രഠ ബോക്സ് ഓഫീസ് പരാജയമാണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | നവനീത കൃഷ്ണൻ (കിഷൻ) / അനന്തകൃഷ്ണൻ |
ബിജു മേനോൻ | ജീവൻ |
തിലകൻ | ഗോവിന്ദ്ജി |
നെടുമുടി വേണു | കുറുപ്പ് |
നരേന്ദ്രപ്രസാദ് | കിഷന്റെ അച്‌ഛൻ |
ലാൽ | മുഹമ്മദ് ഇബ്രാഹിം |
ബാബുരാജ് | ഷെട്ടി |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഈശ്വരൻ പോറ്റി |
അഗസ്റ്റിൻ | പുഷ്പാംഗദൻ |
ജനാർദ്ദനൻ | ഡി.ഐ.ജി |
സാദിഖ് | സുധാകരൻ നായർ |
പൂർണ്ണിമ | അഖില |
ലെന | മണിക്കുട്ടി |
ശ്രീവിദ്യ | പാർവ്വതി |
സുകുമാരി | അഖിലയുടെ അമ്മ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.
- ഗാനങ്ങൾ
- മെഹബൂബേ മെഹബൂബേ – മനോ, വിധു പ്രതാപ് , ദിലീപ്
- മറന്നിട്ടുമേന്തിനോ – പി. ജയചന്ദ്രൻ , സുജാത മോഹൻ
- കിസെ ലംഹേ കി – ഹരിഹരൻ
- വെൺപ്രാവേ – കെ.ജെ. യേശുദാസ്
- അമ്മ നക്ഷത്രമേ – കെ.ജെ. യേശുദാസ്
- മറന്നിട്ടുമെന്തിനോ – പി. ജയചന്ദ്രൻ
- അമ്മ നക്ഷത്രമേ – ദേവാനന്ദ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ, വിപിൻ മോഹൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | മുത്തുരാജ് |
ചമയം | സി.വി. സുദേവൻ, തോമസ് |
വസ്ത്രാലങ്കാരം | പളനി, ബാബു |
നൃത്തം | കൂൾ ജയന്ത് |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
നിശ്ചല ഛായാഗ്രഹണം | പി. ദിനേശൻ |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിർവ്വഹണം | സേതു അടൂർ |
അസോസിയേറ്റ് ക്യാമറാമാൻ | മോഹൻ |
ആർട്ട് അസോസിയേറ്റ് | ജോസഫ് നെല്ലിക്കൽ |
പ്രൊഡക്ഷൻ ഡിസൈൻ | കെ. മോഹനൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രണ്ടാം ഭാവം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രണ്ടാം ഭാവം – മലയാളസംഗീതം.ഇൻഫോ