ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
ലത്തീൻ പേര് | GLC കൊച്ചി |
---|---|
മുൻ പേരു(കൾ) | ഹിസ് ഹൈനസ് ദ മഹാരാജാസ് ഗവണ്മെന്റ് ലോ കോളേജ്, എറണാകുളം |
ആദർശസൂക്തം | Fiat Justitia Ruat Caelum (Let justice be done though the heavens fall) |
സ്ഥാപിതം | 1874 |
ബന്ധപ്പെടൽ | മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബാർ കൗൺസിൽ ഓഫ് ഇന്ത്യ |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ബിന്ദു നമ്പ്യാർ, Ph.D[1] |
സ്ഥലം | കൊച്ചി, കേരള, ഇന്ത്യ |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | http://www.glcekm.com |
ഗവൺമെന്റ് ലോ കോളേജ്, എറണാകുളം (പൂർണ്ണമായ പേര്, ഹിസ് ഹൈനസ് ദ മഹാരാജാസ് ഗവണ്മെന്റ് ലോ കോളേജ്, എറണാകുളം) കേരളത്തിലെ കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ബിരുദ, ബിരുദാനന്തര നിയമ വിദ്യാഭ്യാസ സ്ഥാപനമാണ്. 1874 ൽ സ്ഥാപിക്കപ്പെട്ട ഈ കലാലയം, കേരളത്തിലെ ആദ്യത്തെ നിയമ കലാലയവും ഇന്ത്യയിലെ ഏറ്റവും പഴയ നിയമ കലാലയങ്ങളിലൊന്നുമാണ്. ഇത് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.[2] 2010 മുതൽ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഒരു അംഗീകൃത നിയമ ഗവേഷണ കേന്ദ്രമാണിത്. കേരളത്തിലെ നിയമ വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനമായ ഈ കലാലയത്തിന് കെ.ജി. ബാലകൃഷ്ണൻ (മുൻ ചീഫ് ജസ്റ്റിസ്), മമ്മൂട്ടി (പ്രശസ്ത ദക്ഷിണേന്ത്യൻ നടൻ), എ കെ ആന്റണി (മുൻ കേന്ദ്ര പ്രതിരോധ മന്ത്രി), ഉമ്മൻ ചാണ്ടി (മുൻ കേരള മുഖ്യമന്ത്രി) തുടങ്ങി പൂർവ്വ വിദ്യാർത്ഥികളുടെ അഭിമാനകരമായ ഒരു നീണ്ട പട്ടികയുണ്ട്. എറണാകുളം ലോ കോളേജ് അല്ലെങ്കിൽ മഹാരാജാസ് ലോ കോളേജ് എന്ന പേരിലാണ് ഈ സ്ഥാപനം സാധാരണയായി അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "news4education.com". ww38.news4education.com.
- ↑ http://mgu.ac.in/index.php?option=com_content&view=article&id=86&Itemid=644