കിളിച്ചുണ്ടൻ മാമ്പഴം (ചലച്ചിത്രം)
(കിളിച്ചുണ്ടൻ മാമ്പഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കിളിച്ചുണ്ടൻ മാമ്പഴം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
കഥ | ശ്രീനിവാസൻ |
തിരക്കഥ | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ തിലകൻ സൗന്ദര്യ സീമ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ബി.ആർ. പ്രസാദ് |
ഛായാഗ്രഹണം | എസ്. രവിവർമ്മൻ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | സാഗരിഗ റിലീസ് |
റിലീസിങ് തീയതി | 2003 ഏപ്രിൽ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 മിനിറ്റ് |
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ, സീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിളിച്ചുണ്ടൻ മാമ്പഴം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാഗരിഗ റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.
അഭിനേതാക്കൾ[തിരുത്തുക]
നടൻ | കഥാപാത്രം |
---|---|
മോഹൻലാൽ | അബ്ദുൾ ഖാദർ |
ശ്രീനിവാസൻ | മൊയ്തൂട്ടി ഹാജി |
തിലകൻ | ചേക്കുട്ടി മുതലാളി |
ജഗതി ശ്രീകുമാർ | ഇരുന്തലക്കാടൻ തിരുമേനി |
കൊച്ചിൻ ഹനീഫ | കലന്തൻ ഹാജി |
സലീം കുമാർ | ഉസ്മാൻ |
പൂജപ്പുര രവി | ചാത്തുണ്ണി നായർ |
കെ.ബി. ഗണേഷ് കുമാർ | ഉമ്മർ |
ബാബുരാജ് | ഹംസ |
ബൈജു | കുഞ്ഞഹമ്മദ് |
നാരായണൻ നായർ | മുസലിയാർ |
വി.കെ. ശ്രീരാമൻ | അലവിക്കുട്ടി |
നന്ദു | പോസ്റ്റ്മാൻ |
വിജയൻ പെരിങ്ങോട് | |
സൗന്ദര്യ | ആമിന |
സീമ | സുബൈദ |
വിദ്യ | ഫാത്തിമ |
ഗീത വിജയൻ | മൈമൂന |
സുകുമാരി | ബീയാത്തു |
മങ്ക മഹേഷ് | ചാപ്പുണ്ണ്യാരുടെ ഭാര്യ |
ശാന്താദേവി | ആമിനയുടെ ഉമ്മ |
സംഗീതം[തിരുത്തുക]
ബി.ആർ. പ്രസാദ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ഒന്നാം കിളി പൊന്നാം കിളി – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- പറയുക നീ – കൈലാസ് ഖേർ
- വിളക്ക് കൊളുത്തിവരും – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- കസവിന്റെ തട്ടമിട്ട് – വിനീത് ശ്രീനിവാസൻ, സുജാത മോഹൻ
- ഒന്നാനാം കുന്നിൻ മീതെ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: എസ്. രവിവർമ്മൻ
- ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ
- കല: സാബു സിറിൾ
- ശബ്ദലേഖനം: ദീപൻ ചാറ്റർജി
- നിർമ്മാണ നിയന്ത്രണം: പ്രവീൺ പരപ്പനങ്ങാടി
- നിർമ്മാണ നിർവ്വഹണം: സി.എസ്. ഹമീദ്
- അസോസിയേറ്റ് ആർട്: സുനിൽ
- അസോസിയേറ്റ് ഏഡിറ്റർ: ആദിനാരായണൻ
- അസോസിയേറ്റ് ഡയറൿടർ: മുരളി നാഗവള്ളി
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കിളിച്ചുണ്ടൻ മാമ്പഴം on IMDb
- കിളിച്ചുണ്ടൻ മാമ്പഴം – മലയാളസംഗീതം.ഇൻഫോ