മിസ്റ്റർ ഫ്രോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്റ്റർ ഫ്രോഡ്
MAY BE IAM A FRAUD
സംവിധാനം ബി. ഉണ്ണികൃഷ്ണൻ
നിർമ്മാണം എ.വി.അനുപ്
രചന ബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ മോഹൻലാൽ
മിയ ജോർജ്
ദേവ് ഗിൽ
സിദ്ദിഖ്
വിജയ്‌ ബാബു
മഞ്ജരി ഫട്നിസ്
പലവി പുരോഹിത്
സംഗീതം ഗോപിസുന്ദർ
ഛായാഗ്രഹണം സതീഷ്‌ കുറുപ്പ്
ചിത്രസംയോജനം മനോജ്‌
സ്റ്റുഡിയോ എ.വി.എ പ്രോഡക്ഷൻസ്
വിതരണം മാക്സ്‌ലാബ്പി ജെ എന്റർറ്റൈന്മെന്റ്സ് (ഓവർസീസ് )
റിലീസിങ് തീയതി
  • 17 മേയ് 2014 (2014-05-17)
സമയദൈർഘ്യം 138 മിനിറ്റ്സ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് മിസ്റ്റർ ഫ്രോഡ്. ബി ഉണ്ണികൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ഇ ചിത്രത്തിൽദേവ് ഗിൽ വിജയ്‌ ബാബു, മിയ ജോർജ്, മഞ്ജരി ഫട്നിസ്, പലവി പുരോഹിത് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. എ.വി.എ പ്രോഡക്ഷൻസിന്റെ ബാനറിൽ എ.വി.അനുപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് മാക്സ്ലാബ്‌ എന്റർറ്റൈന്മെന്റ്സ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്

കഥാസംഗ്രഹം[തിരുത്തുക]

ഒരു കോവിലകത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ആ കോവിലകത്തു ഉള്ള അമൂല്യ നിധി ശേഖരം മൂല്യ നിർണ്ണയം നടത്താൻ അവിടെ മോഹൻലാലിന്റെ കഥാപാത്രമായ ശിവരാമകൃഷ്ണൻ അഥവാ മിസ്റ്റർ ഫ്രോഡ് കോവിലകത്തു എത്തുന്നു. പിന്നീട് ആ നിധി ശേഖരം മോഷ്ടിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മേ ബി അയാം എ ഫ്രോഡ് എന്ന ഡയലോഗ് ഹിറ്റ്‌ ആകുകയും ചെയ്തു. മോഹൻലാലിന്റെ മിസ്റ്റർ ഫ്രോഡ് എന്ന കഥാപാത്രത്തിന്റെ പേര് ഇല്ലെന്നു ആണ് പറയുന്നതെങ്കിലും പലപേരുകളിൽ പല മുഖങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപെടുന്നുണ്ട്

റിലീസിങ്ങ്[തിരുത്തുക]

മിസ്റ്റർ ഫ്രോഡ് എന്ന ഈ ബിഗ്‌ബജറ്റ് ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടു തിയറ്റർ ഉടമകളുടെ സംഘടന ആയ ഫിലിം എക്സിബിറ്റെർസ് ഫെഡറെഷൻ പ്രസിഡന്റ്‌ ലിബർട്ടിബഷീറുമായി സംവിധായകാൻ ബി.ഉണ്ണികൃഷ്ണൻ എന്നിവർ തമ്മിൽ ഉണ്ടായ തർക്കം മുലം ചിത്രത്തിന്റെ റിലീസ് വൈകി. ഫിലിം എക്സിബിറ്റെർസ് ഫെഡറെഷന്റെ കൊച്ചിയിലെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്നും താരസംഘടന ആയ അമ്മയിലെ അംഗങ്ങൾ ചടങ്ങിൽ പങ്ക് എടുക്കാതിരിന്നതിനു പിന്നിൽ ബി.ഉണ്ണികൃഷ്ണൻ ആണെന്ന് ആരോപിച്ച് മിസ്റ്റർ ഫ്രോഡ് റിലീസിംഗ് വിലക്കി. ഒടുവിൽ ചർച്ച ചെയത് പരിഹരിച്ചു ചിത്രം തിയറ്ററിൽ റിലീസ് ചെയതു. മിസ്റ്റർ ഫ്രോഡിന്റെ സാറ്റലൈറ്റ് അവകാശം̺ 6.5 കോടി രൂപക്ക് മഴവിൽ മനോരമ സ്വന്തമാക്കി

കഥാപാത്രങ്ങൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. ""പൂന്തിങ്കളെ""  ചിറ്റൂർഗോപിശങ്കർമഹാദേവൻ,ശക്തിശ്രീഗോപാലൻ 5:02
2. ""ഖുധ വൊഹ് ഖുധ""  ഹരിനാരായണൻശങ്കർമഹാദേവൻ 6:45
3. ""സദാ പാലയ""  ജി എൻ ബാലസുബ്രമണ്ണിയൻസുദീപ്കുമാർ സിതാര 5:12
4. ""മിസ്റ്റർ ഫ്രോഡ് തീം ""  ഗോപിസുന്ദർഗോപിസുന്ദർ സാൻ ജൈമ്റ്റ് 5:19
ആകെ ദൈർഘ്യം:
20:14

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ഫ്രോഡ്&oldid=2329880" എന്ന താളിൽനിന്നു ശേഖരിച്ചത്