മങ്ക മഹേഷ്
മങ്ക മഹേഷ് | |
---|---|
ജനനം | മങ്ക 1 ജനുവരി 1965 അമ്പലപ്പുഴ, ആലപ്പുഴ ജില്ല |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 1997- മുതൽ |
ജീവിതപങ്കാളി(കൾ) | മഹേഷ് |
കുട്ടികൾ | ഒരു മകൾ |
മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേത്രിയും സിനിമകളിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയുമായ നടിയാണ് മങ്ക മഹേഷ്.[1] 1997-ൽ റിലീസായ മന്ത്രമോതിരമെന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി.[2][3]
ജീവിതരേഖ
[തിരുത്തുക]1965-ൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ജനിച്ചു. ആറ് മക്കളിൽ ഏറ്റവും ഇളയവളായ മകളായ മങ്ക പഠിച്ചതും വളർന്നതുമെല്ലാം ആലപ്പുഴയിലാണ്.
സ്ക്കൂളിൽ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിൻ്റ കീഴിൽ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വർഷങ്ങൾക്കു ശേഷം നാടകത്തിൽ അരങ്ങേറ്റം കുറിച്ചു.
പ്രൊഫഷണൽ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയിൽ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.
1996-ൽ ദൂരദർശനിൽ ടെലി-സീരിയലുകൾ തുടങ്ങിയ അവസരത്തിൽ മങ്ക മഹേഷിന് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെ തുടർന്ന് സീരിയലുകളിൽ സജീവമായി.
1997-ൽ റിലീസായ മന്ത്രമോതിരമെന്ന സിനിമയാണ് മങ്ക മഹേഷിൻ്റെ ആദ്യ സിനിമ. രണ്ടാമത്തെ സിനിമയായ പഞ്ചാബി ഹൗസിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ സജീവമായി.[4]
1998-ൽ എം.ടി.-ഹരിഹരൻ ടീമിൻ്റെ സിനിമയായ എന്ന് സ്വന്തം ജാനകിക്കുട്ടിയിലഭിനയിച്ചത് തൻ്റെ അഭിനയ ജീവിതത്തിന് കിട്ടിയ അംഗീകാരമായി എന്നാണ് താരത്തിൻ്റെ അഭിപ്രായം.
2002-ൽ അപ്രതീക്ഷിതമായി സംഭവിച്ച ഭർത്താവ് മഹേഷിൻ്റെ വിയോഗം മങ്കയുടെ ജീവിതത്തെ വല്ലാതെ ഉലച്ചു. തുടർന്ന് തിരുവനന്തപുരം വിട്ട് ആലപ്പുഴയിൽ സ്ഥിരതാമസമാക്കി. മകളുടെ വിവാഹത്തിനു ശേഷം 2010-ൽ പുനർവിവാഹിതയായ മങ്ക ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്നു.[5]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- മന്ത്രമോതിരം 1997
- ഗുരുശിഷ്യൻ 1997
- ഇഷ്ടദാനം 1997
- എന്ന് സ്വന്തം ജാനകിക്കുട്ടി 1998
- ഇലവങ്കോട് ദേശം 1998
- പഞ്ചാബി ഹൗസ് 1998
- ആയുഷ്മാൻ ഭവ: 1998
- വിസ്മയം 1998
- മീനാക്ഷി കല്യാണം 1998
- പ്രേം പൂജാരി 1999
- ഇൻഡിപെൻഡൻസ് 1999
- തച്ചിലേടത്ത് ചുണ്ടൻ 1999
- പ്രണയനിലാവ് 1999
- ഉസ്താദ് 1999
- എഴുപുന്നത്തരകൻ 1999
- വർണചിറകുകൾ 1999
- മേഘം 1999
- പ്രിയം 1999
- സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം 2000
- റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2000
- ദാദാസാഹിബ് 2000
- ഒരു ചെറുപുഞ്ചിരി 2000
- ഇങ്ങനെ ഒരു നിലാപക്ഷി 2000
- ഡ്രീംസ് 2000
- മിസ്റ്റർ ബട്ലർ 2000
- വർണക്കാഴ്ചകൾ 2000
- നീല തടാകത്തിലെ നിഴൽ പക്ഷികൾ 2000
- ആകാശത്തിലെ പറവകൾ 2001
- ഗോവ 2001
- കാക്കക്കുയിൽ 2001
- വൺമാൻ ഷോ 2001
- നാറാണത്ത് തമ്പുരാൻ 2001
- നളചരിതം നാലാം ദിവസം 2001
- രാക്ഷസരാജാവ് 2001
- പുത്തൂരം പുത്രി ഉണ്ണിയാർച്ച 2002
- പ്രണയമണി തൂവൽ 2002
- കിളിച്ചുണ്ടൻ മാമ്പഴം 2003
- മീരയുടെ ദു:ഖവും മുത്തുവിൻ്റെ സ്വപ്നവും 2003
- തിളക്കം 2003
- സത്യം 2004
- കൊട്ടാരം വൈദ്യൻ 2004
- വാമനപുരം ബസ്റൂട്ട് 2004
- വെട്ടം 2004
- വാണ്ടഡ് 2004
- ചതിക്കാത്ത ചന്തു 2004
- മാമ്പഴക്കാലം 2004
- ദീപങ്ങൾ സാക്ഷി 2005
- രാപ്പകൽ 2005
- അത്ഭുത ദ്വീപ് 2005
- മാണിക്യൻ 2005
- തന്മാത്ര 2005
- മഹാസമുദ്രം 2006
- വാസ്തവം 2006
- അച്ഛനുറങ്ങാത്ത വീട് 2006
- റെഡ് സല്യൂട്ട് 2006
- ചങ്ങാതിപ്പൂച്ച 2007
- ഹലോ 2007
- പന്തയക്കോഴി 2007
- മാജിക് ലാമ്പ് 2008
- ലോലിപോപ്പ് 2008
- മലബാർ വെഡിംഗ് 2008
- പരുന്ത് 2008
- ദേ ഇങ്ങോട്ട് നോക്കിയേ 2008
- പുതിയ മുഖം 2009
- രഹസ്യ പോലീസ് 2009
- ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം 2009
- സ്വന്തം ഭാര്യ സിന്ദാബാദ് 2010
- ഹാപ്പി ദർബാർ 2011
- ഈ അടുത്ത കാലത്ത് 2012
- ലക്ഷ്മിവിലാസം രേണുക 2012
- ഒരു കുടുംബചിത്രം 2012
- പുലിവാൽ പട്ടണം 2012
- വെടിവഴിപാട് 2013
- പകരം 2013
- സിം 2013
- ബാങ്കിൾസ് 2013
- മിഴി തുറക്കു 2014
- നയന 2014
- വില്ലേജ് ഗയ്സ് 2015
- ആശംസകളോടെ അന്ന 2015
- എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ 2015
- റെഡ്റൺ 2017
- ജോഷുവ 2020
സീരിയലുകൾ
[തിരുത്തുക]- ശലഭഞ്ജിക
- ചക്കരവാവ
- മറ്റൊരുവൾ
- സൂര്യകാലടി
- പൊന്നും പൂവും
- കടമറ്റത് കത്തനാർ
- അവളുടെ കഥ
- നൊണച്ചിപാറു
- ഉഷസ്സ്
- പാദസരം
- കാണാകണ്മണി
- മാളൂട്ടി
- ഇന്നലെ
- സ്വാമിയേ ശരണമയ്യപ്പ
- അമ്മ
- വേളാങ്കണ്ണി മാതാവ്
- ദേവീമാഹാത്മ്യം
- സ്പർശം
- അമ്മേ ദേവി
- പെൺമനസ്സ്
- തടങ്കൽ പാളയം
- അനിയത്തി
- കുഞ്ഞാലി മരക്കാർ
- എന്ന് സ്വന്തം ജെനി
- സ്ത്രീജന്മം
- അപരിചിത
- കനൽപ്പൂവ് ജീവൻ ടി വി
- ആലിപ്പഴം
- ആദിപരാശക്തി
- ഒരു പെണ്ണിന്റെ കഥ
- ഈശ്വരൻ സാക്ഷിയായി
- ഇളയവൾ ഗായത്രി
- ഡിസംബറിലെ ആകാശം
- അരുന്ധതി
- പ്രിയപ്പെട്ടവൾ
- തേനും വയമ്പും
- നന്ദനം
- നീയും ഞാനും
- അമ്മ മകൾ
- കനൽപ്പൂവ് സൂര്യ ടി വി
അവലംബം
[തിരുത്തുക]- ↑ "മകളുടെ കല്യാണം കഴിഞ്ഞിട്ടാണ് ഞാൻ രണ്ടാമതും കെട്ടിയത്, അതൊരു അത്യാവശ്യം തന്നെ ആയിരുന്നു: ഇത്ര പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേയെന്ന് ചോദിക്കുന്നവരോട് നടി മങ്ക മഹേഷ് – World Malayali Live" https://www.worldmalayalilive.com/entertainment/26082022-randaam-vivahathe-kurich-manka-mahesh/
- ↑ "Cinema Serial Actress Manka Mahesh About Her Second Marraige , ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയ പോലെയായി, വീണ്ടും വിവാഹം കഴിച്ചതിനെ കുറിച്ച് മങ്ക മഹേഷ് - Malayalam Filmibeat" https://malayalam.filmibeat.com/amphtml/television/cinema-serial-actress-manka-mahesh-about-her-second-marraige-066553.html
- ↑ "അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്, മകളും കുടുംബവും വിദേശത്ത്, ജീവിതത്തിൽ ഒറ്റപ്പെടൽ; അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; നടി മങ്ക മഹേഷ് പറയുന്നു | manka" https://www.eastcoastdaily.com/movie/2020/11/03/manka-mahesh-actor-talks-about-life/
- ↑ http://www.malayalasangeetham.info/displayProfile.php?category=actors&artist=Manka%20Mahesh
- ↑ "ആ വേർപാട് ജീവിതം മാറ്റി; പക്ഷേ കലാജീവിതത്തിൽ ഞാൻ ഭാഗ്യവതിയായിരുന്നു: മങ്ക മഹേഷ്" https://www.manoramaonline.com/homestyle/spot-light/2020/11/02/manka-mahesh-actor-talks-about-life-house-family.amp.html
- ↑ https://m3db.com/films-acted/21597