നിർണ്ണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിർണ്ണയം
സംവിധാനംസംഗീത് ശിവൻ
നിർമ്മാണംസുരേഷ് ബാലാജി
കഥസംഗീത് ശിവൻ
തിരക്കഥചെറിയാൻ കൽ‌പകവാടി
അഭിനേതാക്കൾമോഹൻലാൽ
ജഗദീഷ്
രതീഷ്
ദേവൻ
ഹീര
ബേബി ശ്യാമിലി
സംഗീതംആർ ആനന്ദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസിത്താര കമ്പൈൻസ്
വിതരണംപ്രണാമം പിൿചേഴ്‌സ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രതീഷ്, ദേവൻ, ഹീര, ബേബി ശാമിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിർണ്ണയം. സിത്താര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രണാമം പിൿചേഴ്‌സ് ആണ്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

ഈ ചിത്രം 1994ൽ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ അക്കിനേനി നാഗാർജുന, മനീഷ കൊയ്‌രാള, രമ്യ കൃഷ്ണൻ, നാസർ, ശരത് ബാബു തുടങ്ങിയവർ അഭിനയിച്ച ഒരു ഹിന്ദി-തെലുങ്ക് ഭാഷയിൽ റീലിസ് ചെയ്ത ക്രിമിനൽ എന്ന സിനിമയുടെ റിമേക്കാനെങ്കിലും അത് അമേരിക്കൻ ചലച്ചിത്രമായ ദ ഫ്യൂജിറ്റീവ് എന്ന സിനിമ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതേ പേരിലുള്ള 1963-ലെ ടി വി സീരീസ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ഡോ. റോയ് മാത്യു
ജഗദീഷ് ഡോ. വി.ഡി. അയ്യർ
ലാലു അലക്സ് ജാവേദ് ഖാൻ
നെടുമുടി വേണു ഫാദർ തയ്യിൽ
രതീഷ് ഡോ. മാക്രോസ്
ദേവൻ ഡോ. മേനോൻ
എം.ജി. സോമൻ ഡോ. ഡേവിഡ് കുരിശിങ്കൽ
കുതിരവട്ടം പപ്പു
അഗസ്റ്റിൻ
നന്ദു
ശരത് സക്സേന ഇഫ്തി
ഹീര ഡോ. ആനി
ബേബി ശാമിലി പാറുക്കുട്ടി

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ആനന്ദ് ആണ്. ആനന്ദിന്റെ ആദ്യ ചിത്രമാണിത്.

ഗാനങ്ങൾ
  1. എൻ മിഴിക്കുള്ളിൽ – കെ.എസ്. ചിത്ര
  2. പുലിയങ്ക കോലം – എം.ജി. ശ്രീകുമാർ
  3. മലർ മാസം – എം.ജി. ശ്രീകുമാർ
  4. എൻ മിഴിക്കുള്ളിൽ – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല സമീർ ചന്ദ്
ചമയം ശങ്കർ, സലീം
വസ്ത്രാലങ്കാരം പൊന്നുച്ചാമി, മുരളി
നൃത്തം ശെൽ‌വി
സംഘട്ടനം സൂപ്പർ സുബ്ബരായൻ
പരസ്യകല ഗായത്രി
പ്രോസസിങ്ങ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് സേതു
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം സച്ചിദാനന്ദൻ
അസോസിയേറ്റ് ഡയറൿറ്റർ പോൾസൺ, ഗോവിന്ദ് മേനോൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിർണ്ണയം&oldid=3751988" എന്ന താളിൽനിന്ന് ശേഖരിച്ചത്