വിദ്യാസാഗർ
വിദ്യാസാഗർ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ഇന്ത്യ |
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ, സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1984 - |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതസംവിധായകനാണ് വിദ്യാസാഗർ.മനോഹരമായ മെലഡി ഗാനങ്ങൾ ചെയ്തതിനാൽ ഇദ്ദേഹത്തെ 'മെലഡി കിംഗ് എന്ന് വിളിക്കുന്നു. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2005-ൽ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ' പറനിറയെ പൊന്നളക്കും' എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി കരുതുന്നു.ഗായിക സുജാതയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതലായി ആലപിച്ചിട്ടുള്ളത്.
ജീവിതരേഖ[തിരുത്തുക]
1963 മാർച്ച് 2-ന് ആന്ധ്രാപ്രദേശിലെ ബൊബ്ബിലി എന്ന സ്ഥലത്ത് സംഗീതജ്ഞനായിരുന്ന യു. രാമചന്ദറിന്റെയും സൂര്യകാന്തത്തിന്റെയും മകനായാണ് വിദ്യാസാഗർ ജനിച്ചത്. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന് വിദ്യാസാഗർ എന്ന പേരിട്ടത്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗർ ജനിച്ചത്. പിതാവ് രാമചന്ദറിന് എട്ടു സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.
ആദ്യകാലം[തിരുത്തുക]
നാലു വയസ്സു മുതൽ വിദ്യാസാഗർ അച്ഛനിൽ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി. 8 വയസ്സുള്ളപ്പോൾ ധൻരാജ് മാസ്റ്ററുടെ കീഴിൽ നാലു വർഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികിൽ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സുള്ളപ്പോൾ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങളിൽ വിദഗ്ദ്ധനായി[അവലംബം ആവശ്യമാണ്].
ചലച്ചിത്രസംഗീതരംഗത്തേക്ക്[തിരുത്തുക]
അക്കാലത്ത് ചെന്നെയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. വിദ്യാസാഗറിന് ചെന്നെയിൽ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ സിനിമകളിലെ പല സംഗീതസംവിധായകരുടെയും സഹായിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻനിര സംഗീതസംവിധായകനായി മാറി.
1994-95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു. അർജ്ജുന് വേണ്ടി കർണ്ണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകൻ ശ്രദ്ധിക്കപ്പെട്ടില്ല.
മലയാളചലച്ചിത്ര അഭിനേതാവായ മമ്മൂട്ടിയുമായുള്ള പരിചയം 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചു. ‘മലയാളചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണൻ എന്ന വിദ്യാസാഗറിന്റെ ആദ്യ മലയാളചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ജനപ്രിയമായി. മനോഹരമായ ഒരു മെലഡി ഗാനമെങ്കിലും ഇല്ലാതെ ഒരു ചിത്രവും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടില്ല. അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം[1], കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.
സ്വരാഭിഷേകം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം ലഭിച്ചു. ആ വർഷം തന്നെ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയിലൂടെ വിദ്യാസാഗർ തമിഴിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
വിദ്യാസാഗർ മലയാളത്തിൽ ഇതുവരെ സംഗീതം പകർന്ന ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. ശേഖരിച്ചത് 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)