ഉള്ളടക്കത്തിലേക്ക് പോവുക

ഓർഡിനറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർഡിനറി
പോസ്റ്റർ
സംവിധാനംസുഗീത്
തിരക്കഥനിഷാദ് കെ. കോയ
മനു പ്രസാദ്
Story byസുഗീത്
നിർമ്മാണംരാജീവ് നായർ
അഭിനേതാക്കൾ
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി. സാജൻ
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
മാജിക് മൂൺ പ്രൊഡക്ഷൻസ്
വിതരണംകാസ്
കലാസംഘം റൈറ്റ് റിലീസ്
റിലീസ് തീയതി
2012 മാർച്ച് 17
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 3 കോടി[1]
ബോക്സ് ഓഫീസ് 16.38 കോടി[2]

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ,ആസിഫ് അലി, ജിഷ്ണു രാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ കമലിന്റെ അസ്സിസ്റ്റൻ ഡയറക്ടറായി പ്രവർത്തിച്ച സുഗീത് ആദ്യമായി സംവിധാനം ചെയ്ത് 2012 മാർച്ച് 17-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി [3]. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കഥാതന്തു

[തിരുത്തുക]

പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ ഡ്രൈവറാണ് സുകു (ബിജു മേനോൻ). ആ ബസ്സിലെ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുകയാണ് ഇരവി എന്ന ഇരവിക്കുട്ടൻപിള്ള (കുഞ്ചാക്കോ ബോബൻ). ഇവർ ഗവിയിലെത്തുന്നതും തുടർന്ന് ഒരിക്കൽ ഗവിയിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു ഗവി നിവാസിയെ ഈ ബസ്സ് ഇടിച്ചിടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

All lyrics are written by രാജീവ് നായർ; all music is composed by വിദ്യാസാഗർ.

No.TitleഗായകർLength
1."എന്തിനീ മിഴി"കാർത്തിക്, ശ്രേയ ഘോഷാൽ4:50
2."സുൻ സുൻ സുന്ദരി"മധു ബാലകൃഷ്ണൻ, കാർത്തിക്4:21
3."സൂര്യശലഭം"കെ.ജെ. യേശുദാസ്4:58
4."കറുത്ത മുന്തിരി"വിദ്യാധരൻ1:54
5."ചെന്താമര"അൻസൂരി, വിനായക് സുന്ദർ, വൈശാൽ, ജിയോ ജോമിൻ ഷാജി, ജോർജ്ജ്, മരിയ ജെമി ഷാജി, റോസെല്ല, കിങ്ങിണി, ബ്ലെസ്സി, ആർദ്ര, ദിവ്യ സാബു2:56
6."തെച്ചിപ്പൂ"ബിജു നാരായണൻ, സുജാത, സന്നിധാനന്ദൻ,ടിപ്പു5:20
7."കാഞ്ഞു പോയെന്റെയീ"വിദ്യാധരൻ1:35
Total length:25:04

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഓർഡിനറി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓർഡിനറി&oldid=4577721" എന്ന താളിൽനിന്ന് ശേഖരിച്ചത്