ഉള്ളടക്കത്തിലേക്ക് പോവുക

കമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമാലുദ്ദീൻ മുഹമ്മദ് മജീദ്
കമൽ തുരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെ. വേദിയിൽ
ജനനം (1957-11-28) 28 നവംബർ 1957 (age 68) വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്

മലയാളത്തിലെ ഒരു ചലച്ചിത്രസം‌വിധായകനാണ് കമാലുദ്ദീൻ മുഹമ്മദ് മജീദ് അഥവാ കമൽ.

ജീവിതരേഖ

[തിരുത്തുക]

1957 നവം‌ബർ 28 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് അബ്ദുൾ മജീദിന്റെയും സുലൈഖയുടെയും മൂത്തമകനായി ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമ പഠിക്കാൻ തൃശ്ശൂരിലെ കലാഭാരതിയിൽ ചേർന്നു[1]. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു[1]. എന്നാൽ, ചലച്ചിത്രസംവിധായകാകുവാനുള്ള ആഗ്രഹം മൂലം കമൽ പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഭരതൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സംവിധാനത്തിൽ അറിവുകൾ നേടിയ ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു[2]. നിർഭാഗ്യവശാൽ കമലിന്റെ ഗുരുനാഥനായ കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1986 ജൂൺ 19-ന് പുറത്തിറങ്ങിയ മിഴിനീർ പൂക്കളാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രം[3]. തമിഴ് ചലച്ചിത്രനിർമ്മാണ കമ്പനിയായ ശ്രീസായി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. ജോൺ പോളിന്റെ തിർക്കഥയിൽ മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇതുവരെ 42 സിനിമകൾ കമൽ സം‌വിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമൽ സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. സം‌വിധായകനു പുറമേ അദ്ദേഹം മാക്ടയുടെ (MACTA -Malayalam Cine Technicians Association) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[4]. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കമൽ മലയാളത്തിലെ മികച്ച സം‌വിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സം‌ഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.

കുടുംബം

[തിരുത്തുക]

ഭാര്യ സബൂറാബി, മകൻ:ജാനൂസ് മുഹമ്മദ്, മകൾ:ഹന്ന കമൽ[5]

നേട്ടങ്ങൾ

[തിരുത്തുക]
  • മികച്ച സം‌വിധായകൻ - ഉള്ളടക്കം (1991)
  • മികച്ച ജനപ്രിയ സിനിമ - മഴയെത്തും മുമ്പേ (1995)
  • മികച്ച തിരക്കഥ - മേഘമൽഹാർ (2001)

ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംഭാഷഅഭിനേതാക്കൾതിരക്കഥകുറിപ്പ്
1986മിഴിനീർപൂവുകൾമലയാളംമോഹൻലാൽ, ഉർവശി, നെടുമുടി വേണു, ലിസിജോൺ പോൾവൻ പരാജയം
1987ഉണ്ണികളെ ഒരു കഥ പറയാംമലയാളംമോഹൻലാൽ, കാർത്തിക, തിലകൻജോൺ പോൾവിജയം
1987കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾമലയാളംരേവതി, അംബികവൻ വിജയം
1988ഓർക്കാപ്പുറത്ത്മലയാളംമോഹൻലാൽ, രമ്യ കൃഷ്ണൻ, നെടുമുടി വേണുരഞ്ജിത്ത്പരാജയം
1988ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്മലയാളംജയറാം, സുമലത, സുരേഷ് ഗോപി, സുകുമാരൻ, ലിസികലൂർ ഡെന്നീസ്പരാജയം
1989പെരുവണ്ണാപുരത്തെ വിശേഷങ്ങൾമലയാളംജയറാം, പാർവ്വതി, മോഹൻലാൽ, ജഗതി ശ്രീകുമാർരഞ്ജിത്ത്വൻ വിജയം
1989പ്രാദേശിക വാർത്തകൾമലയാളംജയറാം, പാർവ്വതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സിദ്ദിഖ് (ചലച്ചിത്രനടൻ)രഞ്ജിത്ത്വിജയം
1990പാവം പാവം രാജകുമാരൻമലയാളംശ്രീനിവാസൻ, ജയറാം, രേഖ, സിദ്ദിഖ് (ചലച്ചിത്രനടൻ)ശ്രീനിവാസൻവിജയം
1990തൂവൽ സ്പർശംമലയാളംജയറാം, മുകേഷ്, സായി കുമാർ, സുരേഷ് ഗോപി, ഉർവശികലൂർ ഡെന്നീസ്വൻ വിജയം
1990ശുഭയാത്രമലയാളംജയറാം, പാർവ്വതി, ജഗദീഷ്ശരാശരി വിജയം
1991പൂക്കാലം വരവായിമലയാളംജയറാം, രേഖ, ബേബി ശ്യാമിലിരഞ്ജിത്ത്ശരാശരി വിജയം
1991വിഷ്ണുലോകംമലയാളംമോഹൻലാൽ, ശാന്തികൃഷ്ണ, നെടുമുടി വേണു, ഉർവശിടി.എ. റസാക്ക്വിജയം
1991ഉള്ളടക്കംമലയാളംമോഹൻലാൽ, ശോഭന, അമലചെറിയാൻ കൽപ്പവാടിവൻ വിജയം
1992എന്നോടിഷ്ടം കൂടാമോമലയാളംമുകേഷ്, മധുരഘുനാഥ് പാലേരിപരാജയം
1992ആയുഷ്ക്കാലംമലയാളംജയറാം, മുകേഷ്, ശ്രീനിവാസൻ, സായി കുമാർരാജൻ കിരിയത്ത് - വിനു വിജയം
1992ചമ്പക്കുളം തച്ചൻമലയാളംമുരളി, വിനീത്, രംഭ, ശ്രീനിവാസൻശ്രീനിവാസൻവൻ വിജയം
1993ഗസൽമലയാളംവിനീത്, മോഹിനി, നെടുമുടി വേണു, മനോജ്‌ കെ. ജയൻ, തിലകൻടി.എ. റസാക്ക്പരാജയം
1993ഭൂമിഗീതംമലയാളംമുരളി, ഗീതടി.എ. റസാക്ക്വൻപരാജയം
1995മഴയെത്തും മുൻപെമലയാളംമമ്മൂട്ടി, ശോഭന, ആനി, ശ്രീനിവാസൻശ്രീനിവാസൻവൻ വിജയം
1996അഴകിയ രാവണൻമലയാളംമമ്മൂട്ടി, ഭാനുപ്രിയ, ശ്രീനിവാസൻ, ബിജു മേനോൻശ്രീനിവാസൻവിജയം
1996ഈ പുഴയും കടന്ന്മലയാളംദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻശത്രുഘ്നൻവൻ വിജയം
1997കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്മലയാളംജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ, ജഗദീഷ്കമൽവിജയം
1998കൈക്കുടന്ന നിലാവ്മലയാളംജയറാം, ദിലീപ്, രഞ്ജിത, ശാലിനി, മുരളിരഞ്ജിത്ത്
1998അയാൾ കഥയെഴുതുകയാണ്മലയാളംമോഹൻലാൽ, നന്ദിനി, ശ്രീനിവാസൻശ്രീനിവാസൻവിജയം
1999നിറംമലയാളംകുഞ്ചാക്കോ ബോബൻ, ശാലിനി, ജോമോൾശത്രുഘ്നൻവൻ വിജയം
2000മധുരനൊമ്പരക്കാറ്റ്മലയാളംബിജു മേനോൻ, സംയുക്ത വർമ്മ, കാവ്യ മാധവൻവൻ വിജയം
2001മേഘമൽഹാർമലയാളംബിജു മേനോൻ, സംയുക്ത വർമ്മ, സിദ്ദിഖ് (ചലച്ചിത്രനടൻ)ഇക്ബാൽ കുറ്റിപ്പുറംവിജയം
2002പിരിയാത വാരം വേണ്ടുംതമിഴ്പ്രശാന്ത്, ശാലിനികമൽപരാജയം
2002നമ്മൾമലയാളംജിഷ്ണു, സിദ്ധാർഥ് , ഭാവന, രേണുക മേനോൻകലവൂർ രവികുമാർവൻ വിജയം
2003ഗ്രാമഫോൺമലയാളംദിലീപ്, മീര ജാസ്മിൻ, നവ്യ നായർഇക്ബാൽ കുറ്റിപ്പുറംശരാശരി വിജയം
2003സ്വപ്നക്കൂട്മലയാളംകുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവനഇക്ബാൽ കുറ്റിപ്പുറംവൻ വിജയം
2004മഞ്ഞുപോലൊരു പെൺകുട്ടിമലയാളംഅമൃത പ്രകാശ്, ജയകൃഷ്ണൻ, ഭാനുപ്രിയകലവൂർ രവികുമാർവൻ പരാജയം
2004പെരുമഴക്കാലംമലയാളംദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ, വിനീത്ടി.എ. റസാക്ക്വിജയം
2005സമീർ: ദി ഫയർ വിതിൻഹിന്ദിഅജയ് ദേവ്ഗൺ, മഹിമ ചൗധരി, അമീഷ പട്ടേൽശ്രീനിവാസൻപരാജയം
2005രാപ്പകൽമലയാളംമമ്മൂട്ടി, നയൻതാര, ബാലചന്ദ്ര മേനോൻ, ഗീതു മോഹൻദാസ്ടി.എ. റസാക്ക്വൻ വിജയം
2006പച്ചക്കുതിരമലയാളംദിലീപ്, ഗോപിക, സിദ്ദിഖ് (ചലച്ചിത്രനടൻ)കലവൂർ രവികുമാർപരാജയം
2006കറുത്ത പക്ഷികൾമലയാളംമമ്മൂട്ടി, പത്മപ്രിയ, മീനകമൽവിജയം
2007ഗോൾമലയാളംരഞ്ജിത്ത് മേനോൻ, അക്ഷ, മുകേഷ്, റഹ്മാൻ, മുക്തകലവൂർ രവികുമാർവൻ പരാജയം
2008മിന്നാമിന്നിക്കൂട്ടംമലയാളംനരേൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീര ജാസ്മിൻ, റോമകമൽവൻ പരാജയം
2010ആഗതൻമലയാളംദിലീപ്, സത്യരാജ്, ചാർമി കൗർകമൽശരാശരി വിജയം
2011ഗദ്ദാമമലയാളംശ്രീനിവാസൻ, കാവ്യ മാധവൻ, വി.ജി. മുരളികൃഷ്ണൻകമൽവിജയം
2011സ്വപ്നസഞ്ചാരിമലയാളംജയറാം, സംവൃത സുനിൽകമൽവിജയം
2013സെല്ലുലോയ്ഡ്മലയാളംപൃഥ്വിരാജ്, ശ്രീനിവാസൻ മമ്ത മോഹൻ ദാസ് കമൽവൻ വിജയം
2013നടൻമലയാളംജയറാം, രമ്യ നമ്പീശൻഎസ്. സുരേഷ് ബാബുപരാജയം
2015ഉട്ടോപ്യയിലെ രാജാവ്മലയാളംമമ്മൂട്ടി, ജുവൽ മേരിപി.എസ്. റഫീഖ്വൻ പരാജയം

അവലംബം

[തിരുത്തുക]
  1. 1 2 http://www.imdb.com/name/nm0436382/bio
  2. ↑ മലയാള മനോരമ, ഞായറാഴ്ച, 2011 ഓഗസ്റ്റ് 21, പേജ് 4
  3. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-14. Retrieved 2011-08-21.
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-05. Retrieved 2011-08-21.
  5. ↑ "അയാൾ ചരിത്രം എഴുതുകയാണ്". മാധ്യമം ദിനപത്രം. 2013 ഫെബ്രുവരി 24. Archived from the original on 2013-03-01. Retrieved 2013 ഫെബ്രുവരി 24. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കമൽ&oldid=4695168" എന്ന താളിൽനിന്ന് ശേഖരിച്ചത്