മീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meena Durairaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മീന
Meena at Viscosity Dance Academy Launch.jpg
ജനനം
മീന ദുരൈരാജ്

(1975-09-16) സെപ്റ്റംബർ 16, 1975 (പ്രായം 44 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവം1982 മുതൽ
ജീവിത പങ്കാളി(കൾ)വിദ്യാസാഗർ

മീന ദുരൈരാജ്, (തമിഴ്: மீனா) (ജനനം സെപ്റ്റംബർ 16) [1] തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം[2], ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു.[3]

അഭിനയ ജീവിതം[തിരുത്തുക]

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൽ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.[2]. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി.[2].

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.[2] തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.

മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി.[4]

മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്.[2]

പിന്നണിഗായിക[തിരുത്തുക]

മനോജ് ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട് മീന. കാതൽ സഡുഗുഡു എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും മീന പാടുകയുണ്ടായി.[5] തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി.[6][7]

മലയാളചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം സഹഅഭിനേതാക്കൾ
2013 ദൃശ്യം മോഹൻലാൽ
2009 പട്ടുനൂൽ ഊഞ്ഞാൽ മനോജ് കെ. ജയൻ
2009 കഥ സം‌വിധാനം കുഞ്ജാക്കോ ശ്രീനിവാസൻ
2008 മാജിക് ലാമ്പ് ജയറാം
2007 കഥ പറയുമ്പോൾ ശ്രീദേവി മമ്മൂട്ടി, ശ്രീനിവാസൻ
2007 ബ്ലാക്ക് കാറ്റ്[8] സുരേഷ് ഗോപി
2006 കറുത്തപക്ഷികൾ[8] മമ്മൂട്ടി
2005 ഉദയനാണ് താരം[2] മധുമതി മോഹൻ ലാൽ, ശ്രീനിവാസൻ
2004 ചന്ദ്രോത്സവം ഇന്ദുലേഖ മോഹൻ ലാൽ
2004 നാട്ടുരാജാവ്[9] മായ മോഹൻ ലാൽ
2003 മിസ്റ്റർ ബ്രഹ്മചാരി ഗംഗ മോഹൻ ലാൽ
2001 രാക്ഷസരാജാവ് മമ്മൂട്ടി, ദിലീപ്
2000 ഡ്രീംസ് സുരേഷ് ഗോപി, അബ്ബാസ്, റഹ്മാൻ
1999 ഒളിമ്പ്യൻ അന്തോണി ആദം മോഹൻ ലാൽ
1999 ഫ്രണ്ട്സ് പദ്മിനി ജയറാം, മുകേഷ്, ശ്രീനിവാസൻ
1998 കുസൃതിക്കുറുപ്പ് ജയറാം
1997 വർണ്ണപ്പകിട്ട് മോഹൻ ലാൽ, ദിലീപ്
1991 സാന്ത്വനം സുരേഷ് ഗോപി

അവലംബം[തിരുത്തുക]

  1. Interview with Dinakaran Question: "What is your age?" Answer: "May one ask the age of actress?"
  2. 2.0 2.1 2.2 2.3 2.4 2.5 George, Vijay (2005 March 19). "Leading lady". The Hindu. ശേഖരിച്ചത് 2009-05-01.
  3. "ഷൈലോക്ക്".
  4. Ramanujam, Srinivasa (2008 August 10). "'I am the heroine'". Times of India. ശേഖരിച്ചത് 2009-05-01.
  5. Kumar, S. R. Ashok (2003 April 11). "Few in the race this time". The Hindu. ശേഖരിച്ചത് 2009-05-01.
  6. ""I will make the public know there is a good actor in Vikram"" (PDF). Tamil Guardian. 2001 June 27. ശേഖരിച്ചത് 2009-05-01.
  7. Waheed, Sajahan (2001 September 27). "Meena's album delayed". New Straits Times. ശേഖരിച്ചത് 2009-05-01.
  8. 8.0 8.1 Sreekumaran, P. (2006 December 26). "Meena's magic still fascinates Malayali film fans". apunkachoice. ശേഖരിച്ചത് 2009-05-01.
  9. "Meena's Malayalam comeback". The Hindu. 2004 April 26. ശേഖരിച്ചത് 2009-05-01.

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീന&oldid=3274537" എന്ന താളിൽനിന്ന് ശേഖരിച്ചത്