Jump to content

രജിനികാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രജനികാന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രജിനികാന്ത്
രജിനികാന്ത് 2018 - ൽ
ജനനം
ശിവാജിറാവു ഗെയ്ക്ക്‌വാദ്

(1950-12-12) ഡിസംബർ 12, 1950  (73 വയസ്സ്)[1]
ബാംഗ്ലൂർ,
പഴയ മൈസൂർ സംസ്ഥാനം
മറ്റ് പേരുകൾതലൈവർ
തൊഴിൽചലച്ചിത്രനടൻ,
നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1975-മുതൽ
ജീവിതപങ്കാളി(കൾ)ലത രജനികാന്ത്
കുട്ടികൾഐശ്വര്യ ധനുഷ്,
സൗന്ദര്യ രജനികാന്ത്
മാതാപിതാക്ക(ൾ)റാണോജിറാവു ഗെയ്ക്ക്‌വാദ്,
റാംബായി

തമിഴ് സിനിമയിലെ ഒരു പ്രമുഖ നടനും ഇന്ത്യൻ അഭിനേതാവുമാണ് രജിനികാന്ത്. ജനനം1950 ഡിസംബർ 12 നു ആണ് . യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. ഇദ്ദേഹത്തേ ആരാധകർ "തലൈവർ" എന്നും വിളിക്കാറുണ്ട്. ഇദ്ദേഹം പ്രധാനമായും തമിഴ് ചലചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന് 2000ലെ പത്മഭൂഷൺഅടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും[2][3] ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും[4] രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021-ൽ അറുപത്തിഏഴാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനർഹനായി.[5]

ഇനി ഇദ്ദേഹത്തിന്റെ കുടുബംപചാത്തലവും ആദ്യകാലജീവിതവും നമ്മുക്ക് നോക്കാം കർണ്ണാടക, തമിഴ്‌നാട്അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.

ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ|ബാംഗ്ലൂരിലേക്ക്]] തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽകണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.

അഭിനയജീവിതത്തിന്റെ തുടക്കം ഈ വർഷത്തിൽ 197-ൽ കെ. ബാലചന്ദർസംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട] ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ |എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രൻസംവിധാനം ചെയ്ത മുള്ളും മലരും  1978 ൽ തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ 1977 ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 
താരപദവിയില്ലെക്കി ഇറങ്ങിയത് 1980കളിലാണ്.

രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജിനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ (1982 തമിഴ് ചിത്രം )|പോക്കിരി രാജ]], താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജിനിയുടെ വളർച്ചക്ക് കരുത്തായത്.

ഖുദ്-ദാർ, നമക് ഹലാൽ, ലവാരീസ്, ത്രിശൂൽ, കസ്മേ വാദേ തുടങ്ങിയ ബച്ചൻ ചിത്രങ്ങൾ പഠിക്കാത്തവൻ, വേലൈക്കാരൻ പണക്കാരൻ, മിസ്റ്റർ ഭരത, ധർമത്തിൻ തലൈവൻ തുടങ്ങിയ പേരുകളിൽ തമിഴിൽ പുറത്തിറങ്ങി.

രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി.1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജിനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജിനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജിനി. 2007-ൽ പുറത്തിറങ്ങിയ ശിവാജി (തമിഴ് ചലച്ചിത്രം)|ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

എങ്കിലും രജിനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നു വീണപ്പോളും വിതരണക്കാർക്കും തീയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജിനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്കു മാതൃകയായി. ദർബാർ എന്ന ചിത്രം മികച്ച നിരൂപക അഭിപ്രായം നേടുക ഉണ്ടായി.[6]

അദ്ദേഹം അഭിനയിച്ച ഭാഷങ്ങൾ ഇതൊക്കെ യാണ്

തമിഴ്,തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജിനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ |കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ്|ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജിനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല.1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

അദ്ദേഹത്തിന് കിട്ടിയ പുരസ്‌കാറങ്ങളാണ്

  • തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് (1984)
  • തമിഴ്‌നാട് സർക്കാരിന്റെ എം.ജി.ആർ അവാർഡ് (1989)
  • നടിഗർ സംഘത്തിന്റെ കലൈചെൽവം അവാർഡ് (1995)
  • ഇന്ത്യൻ സർക്കാരിന്റെ |പത്മഭൂഷൺ അവാർഡ്]] (2000]])
  • മഹാരാഷ്ട്ര സർക്കാരിന്റെ രാജ്‌കപൂർ അവാർഡ് (2007)
  • ഇന്ത്യൻ സർക്കാരിന്റെ പത്മവിഭൂഷൺ|പത്മവിഭൂഷൺ അവാർഡ്]] (2016]])
  • 67-ാം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം] (2021)

രാഷ്ട്രീയത്തിന്റെ കൂടികാഴ്ച 1995 ൽ പ്രധാനമന്ത്രി |പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്|കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു.രജിനിയുടെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു. 1996ൽ കോൺഗ്രസ് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ.ഐ.എ.ഡി.എം.കെയുമായി]] സഹകരിക്കാൻ തീരുമാനിച്ചപ്പോൾ രജിനി ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ-തമിഴ് മാനില കോൺഗ്രസ്|ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജിനികാന്തിന്റെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചു. 1998 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡി.എം.കെ-ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം|കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ]] തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐ.ഐ.എ.ഡി.എം.കെ-ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. 2002 ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ] നിലപാടിൽ പ്രതിഷേധിച്ച് രജിനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്പേയ്|എ.ബി. വാജ്‌പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രജിനി ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജിനിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.

2017 രജിനികാന്ത് ബി ജെ പിയിൽ ചേർന്നേക്കും എന്ന വാർത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുർ കെ രാജു എന്നിവർ രജിനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി. [7]രജനികാന്ത് 2021 ജൂലൈ 12-ന് തന്റെ പാർട്ടിയായ രജനി മക്കൾ മന്ദ്രം (ആർഎംഎം) പിരിച്ചുവിടുകയും ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും പറഞ്ഞു.

രജനിയുടെ കുടുംബത്തെ പരിചയപെടാം 1981 ഫെബ്രുവരി 26 ന് രജിനികാന്ത് ലതയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ-ഐശ്വര്യ ആർ. ധനുഷ സൗന്ദര്യ രജനികാന്ത് എന്നിങ്ങനെ രണ്ടുമക്കൾ ആണ് ആശ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലാണ് ലത. യുവ നടൻ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.

രജിനികാന്തിന്റെ ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം ഭാഷ കൂടെ അഭിനയിച്ചവർ മറ്റ് വിവരങ്ങൾ
1975 അപൂർവ്വ രാഗങ്ങൾ പാണ്ഡ്യൻ തമിഴ് കമലഹാസൻ, ജയസുധ, ശ്രീവിദ്യ
1976 കഥാ സംഗമ കന്നഡ കല്യാൺ കുമാർ, സരോജ ദേവി, ആരതി
അന്തുലേനി കഥ മൂർത്തി തെലുഗു ജയപ്രദ, ശ്രീപ്രിയ, കമലഹാസൻ
മൂണ്ട്രു മുടിച്ച് പ്രസാദ് തമിഴ് കമലഹാസൻ, ശ്രീദേവി
ബാലു ജെനു കന്നഡ രാംഗോപാൽ, ഗംഗാധർ, ആരതി
1977 അവർഗൾ റാംനാഥ് തമിഴ് കമലഹാസൻ, സുജാത
കാവിക്കുയിൽ തമിഴ് ശിവകുമാർ, ശ്രീദേവി, ഫടാഫട് ജയലക്ഷ്മി
രഘുപതി രാഘവ രാജാറാം രാജാറാം തമിഴ് സുമിത്ര
ചിലകമ്മ ചെപ്പിണ്ടി കാശി തെലുഗു ശ്രീപ്രിയ, സംഗീത
ഭുവന ഒരു കേൾവിക്കുറി സമ്പത്ത് തമിഴ് ശിവകുമാർ, സുമിത്ര, ജയ
ഒന്തു പ്രേമദ കഥെ കന്നഡ അശോക്, ശാരദ
പതിനാറു വയതിനിലെ പരട്ടൈ തമിഴ് കമലഹാസൻ, ശ്രീദേവി
സഹോദര സവാൽ കന്നഡ വിഷ്ണുവർധൻ, ദ്വാരകിഷ്, കവിത
ആടു പുലി ആട്ടം രജിനി തമിഴ് കമലഹാസൻ, ശ്രീപ്രിയ, സംഗീത
ഗായത്രി രാജരത്തിനം തമിഴ് ജയശങ്കർ, ശ്രീദേവി, രാജസുലോചന
കുങ്കുമ രക്ഷെ കന്നഡ അശോക്, മഞ്ജുള വിജയകുമാർ
ആറു പുഷ്പങ്ങൾ തമിഴ് വിജയകുമാർ, ശ്രീവിദ്യ
തോളിറേയി ഗാഡിചിന്തി തെലുഗു ജയചിത്ര, മുരളി മോഹൻ
ഏമേ കഥ തെലുഗു മുരളി മോഹൻ, ജയസുധ, ശ്രീപ്രിയ
ഗലാട്ടേ സംസാര കന്നഡ വിഷ്ണുവർധൻ, മഞ്ജുള
1978 ശങ്കർ സലിം സൈമൺ സൈമൺ തമിഴ് ലത, വിജയകുമാർ, മഞ്ജുള വിജയകുമാർ
കിലാഡി കിട്ടു ശ്രീകാന്ത് കന്നഡ വിഷ്ണുവർധൻ, പദ്മ ഖന്ന, കവിത
അന്നഡമുല സവാൽl തെലുഗു കൃഷ്ണ, ജയചിത്ര, ചന്ദ്രകല
ആയിരം ജന്മങ്ങൾ രമേഷ് തമിഴ് ലത, വിജയകുമാർ, പദ്മപ്രിയ
മാത്തു തപഡ മഗ ചന്ദ്രു കന്നഡ അനന്ത് നാഗ്, ശാരദ, ആരതി
മാൻഗുഡി മൈനർ തമിഴ് ശ്രീപ്രിയ, വിജയകുമാർ
ഭൈരവി മൂകയ്യൻ തമിഴ് ശ്രീപ്രിയ, ഗീത
ഇളമൈ ഊഞ്ഞാലാടുകിറുതു മുരളി തമിഴ് കമലഹാസൻ, ശ്രീപ്രിയ, ജയചിത്ര
ചതുരംഗം തമിഴ് ജയചിത്ര, ശ്രീകാന്ത്, പമീല
പാവത്തിൻ സംബളം തമിഴ് മുത്തുരാമൻ, പമീല അതിഥിതാരം
വാനക്കാട്ടുകുറിയ കാതലിയേ തമിഴ് ശ്രീദേവി, ജയചിത്ര
വയസു പിളിചിണ്ടി മുരളി തെലുഗു കമലഹാസൻ, ശ്രീപ്രിയ, ജയചിത്ര
മുള്ളും മലരും കാളി തമിഴ് ശോഭ, ഫടാഫട് ജയലക്ഷ്മി മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം നേടി
ഇരൈവൻ കൊടുത്ത വരം തമിഴ് സുമിത്ര, ശ്രീകാന്ത്
തപ്പിഡ താള ദേവു കന്നഡ കമലഹാസൻ, സരിത
തപ്പു താളങ്ങൾ ദേവ തമിഴ് കമലഹാസൻ, സരിത
അവൾ അപ്പടി താൻ Advertising Boss തമിഴ് കമലഹാസൻ, ശ്രീപ്രിയ, സരിത
തായ് മീടു സത്യം ബാബു തമിഴ് ശ്രീപ്രിയ, മോഹൻ ബാബു
എൻ കേൾവിക്ക് എന്ന ബദൽ തമിഴ് ശ്രീപ്രിയ, വിജയകുമാർ
ജസ്റ്റീസ് ഗോപിനാഥ് തമിഴ് ശിവാജി ഗണേശൻ, കെ. ആർ. വിജയ, സുമിത്ര
പ്രിയ ഗണേശ് തമിഴ് ശ്രീദേവി, അംബരീഷ്
1979 പ്രിയ ഗണേശ് കന്നഡ ശ്രീദേവി, അംബരീഷ്
കുപ്പത്ത് രാജ രാജ തമിഴ് മഞ്ജുള വിജയകുമാർ, വിജയകുമാർ
ഇദ്ദരു അസാദ്യുലേ തെലുഗു കൃഷ്ണ, ജയപ്രദ,
ഗീത, സൗകാർ ജാനകി
തായില്ലാമെ നാൻ ഇല്ലൈ രാജ തമിഴ് കമലഹാസൻ, ശ്രീദേവി അതിഥിതാരം
അലാവുദ്ദീനും അത്ഭുതവിളക്കും കമറുദ്ദീൻ മലയാളം കമലഹാസൻ, ശ്രീപ്രിയ, ജയഭാരതി
നിനൈത്താലെ ഇനിക്കും ദിലീപ് തമിഴ് കമലഹാസൻ, ജയപ്രദ,
ജയസുധ, ഗീത
അന്തമൈന അനുഭവം ദിലീപ് തെലുഗു കമലഹാസൻ, ജയപ്രദ,
ജയസുധ, ഗീത
അലാവുദ്ദീനും അർപുതവിളക്കും കമറുദ്ദീൻ തമിഴ് കമലഹാസൻ, ശ്രീപ്രിയ,
സാവിത്രി, ജയഭാരതി
ധർമ്മ യുദ്ധം രാജ തമിഴ് ശ്രീദേവി
നാൻ വാഴ വയ്പേൻ മൈക്കിൾ ഡിസൂസ തമിഴ് ശിവാജി ഗണേശൻ, കെ.ആർ. വിജയ
ടൈഗർ തെലുഗു എൻ.ടി. രാമറാവു, രാധ സലൂജ, സുഭാഷണി
ആറിലിരുന്ത് അറുപത് വരെ സന്താനം തമിഴ് ചോ രാമസ്വാമി, ഫടാഫട് ജയലക്ഷ്മി
അണ്ണൈ ഒരു ആലയം വിജയ് തമിഴ് ശ്രീപ്രിയ , മോഹൻ ബാബു, ജയമാലിനി
അമ്മ എവരിക്കൈന അമ്മ വിജയ് തെലുഗു മോഹൻ ബാബു, ശ്രീപ്രിയ, ജയമാലിനി
1980 ബില്ല ബില്ല,
രാജ
തമിഴ് ശ്രീപ്രിയ
നച്ചത്തിരം തമിഴ് ശ്രീപ്രിയ, മോഹൻ ബാബു അതിഥിതാരം
റാം റോബർട്ട് റഹിം റാം തെലുഗു കൃഷ്ണ, ചന്ദ്രമോഹൻ, ശ്രീദേവി
അൻപുക്ക് നാൻ ആടിമൈ ഗോപിനാഥ് തമിഴ് രതി അഗ്നിഹോത്രി, സുജാത
കാളി കാളി തമിഴ് വിജയകുമാർ, സീമ
മായാദ്രി കൃഷ്ണുഡു കൃഷ്ണുഡു തെലുഗു ശ്രീധർ, രതി അഗ്നിഹോത്രി, സുജാത
നാൻ പോട്ട സവാൽ തമിഴ് റീന റോയി
ജോണി ജോണി,
വിദ്യാസാഗർ
തമിഴ് ശ്രീദേവി, ഉണ്ണിമേരി
കാളി കാളി തെലുഗു ചിരഞ്ജീവി, സീമ
എല്ലാം ഉൻ കൈരാശി തമിഴ് സീമ, സൗകാർ ജാനകി
പൊല്ലാതവൻ മനോഹർ തമിഴ് ലക്ഷ്മി, ശ്രീപ്രിയ
മുരട്ടു കാളൈ കാളിയൻ തമിഴ് രതി അഗ്നിഹോത്രി, സുമലത
1981 ത്രീ രാജശേഖർ തമിഴ് സുമൻ, ശ്രീപ്രിയ, സൗകാർ ജാനകി
കഴുഗു രാജ തമിഴ് രതി അഗ്നിഹോത്രി, ചോ രാമസ്വാമി,
സുമലത
തില്ലു മുള്ളു ഇന്ദ്രൻ
(ചന്ദ്രൻ)
തമിഴ് മാധവി, സൗകാർ ജാനകി
ഗർജനൈ ഡോ.വിജയ് തമിഴ് മാധവി, ഗീത
ഗർജനം ഡോ.വിജയ് മലയാളം മാധവി, ഗീത, ബാലൻ കെ. നായർ
നേട്രികൻ ചക്രവർത്തി,
സന്തോഷ്
തമിഴ് സരിത, ലക്ഷ്മി, മേനക, വിജയശാന്തി
ഗർജന ഡോ.വിജയ് കന്നഡ മാധവി, ഗീത
രണുവ വീരൻ രഘു തമിഴ് ചിരഞ്ജീവി, ശ്രീദേവി
1982 പോക്കിരി രാജ രാജ, രമേശ് തമിഴ് ശ്രീദേവി, രാധിക
തനിക്കാട്ട് രാജ സൂര്യപ്രകാശ് തമിഴ് ശ്രീദേവി, ശ്രീപ്രിയ
രംഗ രംഗ തമിഴ് രാധിക, കെ.ആർ. വിജയ
അഗ്നി സാക്ഷി തമിഴ് ശിവകുമാർ, സരിത അതിഥിതാരം
നൻട്രി, മീണ്ടും വരുക തമിഴ് പ്രതാപ് കെ. പോത്തൻ അതിഥിതാരം
പുതുക്കവിതൈ ആനന്ദ് തമിഴ് സരിത
എങ്കെയൊ കേട്ട കുറൽ കുമരൻ തമിഴ് അംബിക, രാധ, മീന
മൂണ്ട്രു മുഖം അലക്സ് പാണ്ഡ്യൻ,
അരുൺ,
ജോൺ
തമിഴ് രാധിക, സിൽക്ക് സ്മിത മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം നേടി
1983 പായും പുലി ഭരണി തമിഴ് രാധ, ജയ്ശങ്കർ
തുടിക്കും കരങ്ങൾ ഗോപി തമിഴ് രാധ, സുജാത, ജയ്ശങ്കർ
അന്ധ കാനൂൻ വിജയ്കുമാർ സിങ്ങ് ഹിന്ദി അമിതാബ് ബച്ചൻ, ഹേമ മാലിനി,
റീന റോയ്, ഡാനി ഡെൻസോങ്പ
തായ് വീട് രാജു തമിഴ് സുഹാസിനി, അനിത രാജ്,
ജയ്ശങ്കർ
സിവപ്പ് സൂര്യൻ വിജയ് തമിഴ് രാധ, സരിത
ഉറുവങ്കൾ മാറാലാം തമിഴ് വൈ. ജി. മഹേന്ദ്രൻ, ശിവാജി ഗണേശൻ,
കമലഹാസൻ
അതിഥിതാരം
ജീത് ഹമാരി രാജു ഹിന്ദി രാകേഷ് റോഷൻ, മദൻ പുരി, അനിത രാജ്,
അടുത്ത വാരിസു കണ്ണൻ തമിഴ് ശ്രീദേവി
തങ്ക മകൻ അരുൺ തമിഴ് പൂർണ്ണിമ ജയറാം
1984 മേരി അദാലത്ത് ഹിന്ദി സീനത്ത് അമൻ, രൂപിണി
നാൻ മഹാൻ അല്ല വിശ്വനാഥ് തമിഴ് രാധ, എം.എൻ. നമ്പ്യാർ,
ചോ രാമസ്വാമി, സത്യരാജ്
തമ്പിക്ക് എന്ത ഊരു ബാലു തമിഴ് മാധവി, സത്യരാജ്, സുലോചന
കൈ കൊടുക്കും കൈ കാളി മുത്തു തമിഴ് രേവതി
ഏതേ നാസാവൽ തെലുഗു രാജബാബു, ലക്ഷ്മിശ്രീ, റീന റോയ്
അൻപുള്ള രജിനികാന്ത് രജിനികാന്ത് തമിഴ് അംബിക, മീന Cameo appearance
ഗംഗ്‌വാ ഗംഗ്‌വാ ഹിന്ദി സരിക, സുരേഷ് ഒബ്രോയ്, ശബാന ആസ്മി
നല്ലവനുക്കു നല്ലവൻ മാണിക്കം തമിഴ് രാധിക, കാർത്തിക്ക് മുത്തുരാമൻ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ്
ജോൺ ജാനി ജനാർദ്ദൻ ജോൺ.എ. മെൻഡസ്,
ജനാർദ്ദൻ ബി. ഗുപ്ത,
ജാനി
ഹിന്ദി രതി അഗ്നിഹോത്രി, പൂനം ധില്ലൻ
1985 നാൻ സിഗപ്പു മനിതൻ വിജയ് തമിഴ് സത്യരാജ്, അംബിക, കെ. ഭാഗ്യരാജ്
മഹാഗുരു വിജയ്
(മഹാ ഗുരു)
ഹിന്ദി രാകേഷ് റോഷൻ, മീനാക്ഷി ശേഷാദ്രി
ഉൻ കണ്ണിൽ നീർ വഴിന്താൽ തമിഴ് മാധവി
വഫാദാർ രംഗ ഹിന്ദി പദ്മിനി കോലാപുരി
ഏക് സൗദാഗർ കിഷോർ ഹിന്ദി ശരത് സക്സേന, പൂനം ധില്ലൻ
ശ്രീ രാഘവേന്ദ്ര ശ്രീ രാഘവേന്ദ്ര സ്വാമികൾ തമിഴ് ലക്ഷ്മി, വിഷ്ണുവർധൻ,
സത്യരാജ്, മോഹൻ
ബേവാഫ രൺവീർ ഹിന്ദി രാജേഷ് ഖന്ന, ടിന മുനിം,
മീനാക്ഷി ശേഷാദ്രി, പദ്മിനി കോലാപുരി
ഗെരെഫ്താർ ഇൻസ്പെക്ടർ ഹുസൈൻ ഹിന്ദി അമിതാബ് ബച്ചൻ, കമലഹാസൻ,
മാധവി, പൂനം ധില്ലൻ
അതിഥിതാരം
ന്യായം മീരെ ചെപ്പാളി തെലുഗു സുമൻ, ജയസുധ അതിഥിതാരം
പഠിക്കാതവൻ രാജ തമിഴ് ശിവാജി ഗണേശൻ, അംബിക,
രമ്യ കൃഷ്ണൻ
1986 മിസ്റ്റർ ഭരത് ഭരത് തമിഴ് സത്യരാജ്, അംബിക,
ശാരദ
നാൻ അടിമൈ അല്ലെ വിജയ് തമിഴ് ശ്രീദേവി, ഗിരീഷ് കർണാട്
ജീവന പോരാട്ടം തെലുഗു ശോഭൻ ബാബു, ശരത് ബാബു, രാധിക,
വിജയശാന്തി, ഉർവശി
വിടുതലൈ രാജ തമിഴ് ശിവാജി ഗണേശൻ, വിഷ്ണുവർധൻ,
മാധവി
ഭഗവൻ ദാദ ഭഗവൻ ദാദ ഹിന്ദി രാകേഷ് റോഷൻ, ശ്രീദേവി,
ടിന മുനിം, ഋത്വിക് റോഷൻ
അസ്‌ലി നക്‌ലി ബിർജു ഉസ്താദ് ഹിന്ദി ശത്രുഘ്നൻ സിൻ‌ഹ, അനിത രാജ്,
രാധിക
ദോസ്തി ദുശ്‌മൻ ഹിന്ദി ഋഷി കപൂർ, ജിതേന്ദ്ര, അം‌രീഷ് പുരി,
ഭാനുപ്രിയ, കിമി കത്കർ, പൂനം ധില്ലൻ
മാവീരൻ രാജ തമിഴ് സുജാത, അംബിക ചിത്രത്തിന്റെ നിർമ്മാതാവും
1987 വേലൈക്കാരൻ രഘുപതി തമിഴ് അമല, കെ.ആർ. വിജയ, ശരത് ബാബു
ഇൻസാഫ് കോൻ കരേഗ അർജുൻ സിംഗ് ഹിന്ദി ധർമ്മേന്ദ്ര, ജയപ്രദ, മാധവി, പ്രാൺ
ഡാക്കു ഹസീന മംഗൾ സിംഗ് ഹിന്ദി രാകേഷ് റോഷൻ, ജാക്കി ഷ്രോഫ്,
സീനത്ത് അമൻ
ഊർകാവലൻ കങ്കേയൻ തമിഴ് രാധിക, രഘുവരൻ
മനിതൻ രാജ തമിഴ് റുബിനി, രഘുവരൻ, ശ്രീവിദ്യ
ഉത്തർ ദക്ഷിൺ ഹിന്ദി ജാക്കി ഷ്രോഫ്, അനുപം ഖേർ, മാധുരി ദീക്ഷിത്
മനതിൽ ഒരുതി വേണ്ടും തമിഴ് സുഹാസിനി, രമേഷ് അരവിന്ദ് Special appearance
1988 തമാച വിക്രം പ്രതാപ് സിംഗ് ഹിന്ദി ജിതേന്ദ്ര, അനുപം ഖേർ, അമൃത സിംഗ്,
ഭാനുപ്രിയ
ഗുരു ശിഷ്യൻ ഗുർഹു തമിഴ് പ്രഭു, ഗൗതമി, സീത
ധർമ്മത്തിൻ തലൈവൻ പ്രൊഫ. ബാലു,
ശങ്കർ
തമിഴ് പ്രഭു, ഖുശ്‌ബു,
സുഹാസിനി
ബ്ലഡ് സ്റ്റോൺ ശ്യാം സാബു ഇംഗ്ലീഷ് ബ്രെറ്റ് സ്റ്റിമ്‌ലി, അന്ന നിക്കോളാസ്
കൊടി പറക്കതു എ.സി ശിവഗിരി തമിഴ് അമല, സുജാത
1989 രാജാധി രാജ രാജ, ചിന്നരാശു തമിഴ് രാധ, നദിയ മൊയ്തു
ശിവ ശിവ തമിഴ് ശോഭന, രഘുവരൻ
രാജ ചിന്ന റോജ രാജ തമിഴ് ഗൗതമി, രഘുവരൻ
മാപ്പിളൈ ആറുമുഖം തമിഴ് അമല, ശ്രീവിദ്യ, ചിരഞ്ജീവി
ഗയിർ കാനൂനി അസം ഖാൻ ഹിന്ദി ശശി കപൂർ, ഗോവിന്ദ, ശ്രീദേവി
ഭ്രഷ്ടാചാർ അബ്‌ദുൾ സത്താർ ഹിന്ദി മിഥുൻ ചക്രവർത്തി, രേഖ Special appearance
ചാൽബാസ് ജഗ്ഗു ഹിന്ദി ശ്രീദേവി, സണ്ണി ദെയോൾ, അനുപം ഖേർ
1990 പണക്കാരൻ മുത്തു തമിഴ് ഗൗതമി, വിജയകുമാർ
അതിശയ പിറവി ബാലു,
കാളൈ
തമിഴ് കനക, ഷീബ, മാധവി
1991 ധർമ്മദുരൈ ധർമ്മദുരൈ തമിഴ് ഗൗതമി
ഹം കുമാർ ഹിന്ദി അമിതാഭ് ബച്ചൻ, ഗോവിന്ദ, കിമി കത്ക്കർ,
ശിൽപ്പ ശിരോദ്ക്കർ, ദീപ സാഹി
ഫാരിസ്തേ അർജുൻ സിങ്ങ് ഹിന്ദി ധർമ്മേന്ദ്ര, ശ്രീദേവി, വിനോദ് ഖന്ന,
ജയപ്രദ
ഖൂൻ ക കർസ് കിഷൻ,
എ.സി യമദൂത്
ഹിന്ദി വിനോദ് ഖന്ന, സഞ്ജയ് ദത്ത്,
ഡിംപിൾ കപാഡിയ
ഫൂൽ ബനേ അംഗാരെ രഞ്ജിത്ത് സിങ്ങ് ഹിന്ദി രേഖ, പ്രേം ചോപ്ര
നാട്ടുക്ക് ഒരു നല്ലവൻ ബി. സുബാഷ് തമിഴ് രവിചന്ദ്രൻ, അനന്ത് നാഗ്,
ജൂഹി ചാവ്‌ല, ഖുശ്‌ബു
ദളപതി സൂര്യ തമിഴ് മമ്മൂട്ടി, അരവിന്ദ് സ്വാമി,
ശോഭന, ഭാനുപ്രിയ
1992 മന്നൻ കൃഷ്ണ തമിഴ് വിജയശാന്തി, ഖുശ്‌ബു പിന്നണിഗായകനായും
ത്യാഗി ശങ്കർ,
ദാധു ദയാൽ
ഹിന്ദി ജയപ്രദ, പ്രേം ചോപ്ര, ശക്തി കപൂർ
അണ്ണാമലൈ അണ്ണാമലൈ തമിഴ് ഖുശ്‌ബു, ശരത് ബാബു, രേഖ
പാണ്ഡ്യൻ പാണ്ഡ്യൻ തമിഴ് ഖുശ്‌ബു, ജയസുധ
1993 ഇൻസാനിയാത് കേ ദേവത അൻവർ ഹിന്ദി രാജ് കുമാർ, വിനോദ് ഖന്ന,
ജയപ്രദ, മനീഷ കൊയ്‌രാള
യെജമാൻ കന്തവേലു വാനവരായൻ തമിഴ് മീന, ഐശ്വര്യ
ഉഴൈപ്പാളി തമിഴരശൻ തമിഴ് റോജ സെൽ‌വമണി, സുജാത, ശ്രീവിദ്യ
വള്ളി വീരയ്യൻ തമിഴ് പ്രിയ രാമൻ Special appearance
തിരക്കഥാകൃത്തായും
1994 വീര മുത്തു വീരപ്പൻ തമിഴ് മീന, റോജ സെൽ‌വമണി
1995 ബാഷ മാണിക്ക് ബാഷ തമിഴ് നഗ്മ, രഘുവരൻ
പെഡ്ഡ റായുഡു പാപ്പാറായുഡു തെലുഗു മോഹൻ ബാബു, സൗന്ദര്യ, ഭാനുപ്രിയ അഥിതി വേഷം
ആതങ്ക് ഹി ആതങ്ക് മുന്ന ഹിന്ദി ആമിർ ഖാൻ, ജൂഹി ചാവ്‌ല, പൂജ ബേദി
മുത്തു മുത്തു,
മഹാരാജ
തമിഴ് മീന, ശരത് ബാബു, രഘുവരൻ മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
ഭാഗ്യ ദേബത ബംഗാളി മിഥുൻ ചക്രവർത്തി, സൗമിത്ര ചാറ്റർജി
1997 അരുണാചലം അരുണാചലം,
വേദാചലം
തമിഴ് സൗന്ദര്യ, രംഭ,
അംബിക
1999 പടയപ്പ ആറു പടയപ്പൻ തമിഴ് ശിവാജി ഗണേശൻ, സൗന്ദര്യ,
രമ്യ കൃഷ്ണൻ, അബ്ബാസ്
മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
2000 ബുലന്ദി താക്കൂർ ഹിന്ദി അനിൽ കപൂർ, രവീണ ടണ്ടൻ, രേഖ അഥിതി വേഷം
2002 ബാബ ബാബ,
മഹാവതാർ ബാബാജി
തമിഴ് മനീഷ കൊയ്‌രാള, സുജാത,
ആശിഷ് വിദ്യാർഥി
തിരക്കഥാകൃത്തു നിർമ്മാതാവും
2005 ചന്ദ്രമുഖി ഡോ.ശരവണൻ,
വേട്ടയ്യൻ
തമിഴ് ജ്യോതിക, പ്രഭു,
നയൻതാര, വിനീത്, മാളവിക
മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
2007 ശിവാജി ശിവാജി അറുമുഖം തമിഴ് ശ്രിയ ശരൺ, രഘുവരൻ മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
ജനപ്രിയ താരത്തിനുള്ള വിജയ് അവാർഡ്
2008 കുസേലൻ അശോക് കുമാർ തമിഴ് പശുപതി, മീന, നയൻതാര
കഥാനായകുഡു തെലുഗു ജഗപതി ബാബു, മീന,
നയൻതാര, മംത മോഹൻ‌ദാസ്
2010 എന്തിരൻ ഡോ.വസീഗരൻ,
ചിട്ടി ബാബു
തമിഴ് ഐശ്വര്യ റായ്, ഡാനി ഡെൻസോങ്പ ജനപ്രിയ താരത്തിനുള്ള വിജയ് അവാർഡ്
മികച്ച വില്ലനുള്ള വിജയ് അവാർഡ്
2011 റാ.വൺ ചിട്ടി (അതിഥി വേഷം) ഹിന്ദി ഷാരൂഖ് ഖാൻ, കരീന കപൂർ
2014 കോച്ചടൈയാൻ കോച്ചടൈയാൻ, റാണ, സേന തമിഴ് ദീപിക പദുകോൺ പിന്നണിഗായകനായും
ലിംഗാ ലിംഗേശ്വരൻ തമിഴ് അനുഷ്ക ഷെട്ടി വിജയ് അവാർഡ്
2016 കബാലി കബാലി തമിഴ് രാധിക ആപ്തേ വൻ വിജയം
2017 സിനിമാ വീരൻ സ്വയം തമിഴ് ഐശ്വര്യ ആർ. ധനുഷ്
2018 കാലാ കരികാലൻ തമിഴ് നാനാ പടേകർ, ഹുമ ഖുറേഷി
2.0 ഡോ. വസീഗരൻ, ചിട്ടി , കുട്ടി തമിഴ്, ഹിന്ദി അക്ഷയ് കുമാർ, എമി ജാക്സൺ
2019 പേട്ട കാളി തമിഴ് വിജയ് സേതുപതി, തൃഷ
2020 ദർബാർ ആദിത്യ അരുണാചലം IPS തമിഴ് സുനിൽ ഷെട്ടി, നയൻതാര
2021 അണ്ണാത്തെ കാളിയൻ തമിഴ് കീർത്തി സുരേഷ്, നയൻതാര
2023 ജയിലർ " ടൈഗർ " മുത്തുവേൽ പാണ്ഡ്യൻ തമിഴ് മോഹൻലാൽ,

രമ്യ കൃഷ്ണൻ

2024 ലാൽ സലാം മൊയ്തീൻ ഭായ് തമിഴ് വിഷ്ണു വിശാൽ അഥിതി വേഷം
വേട്ടയാൻ അതിയൻ IPS തമിഴ് അമിതാഭ് ബച്ചൻ,മഞ്ജു വാര്യർ
2025 കൂലി ദേവ തമിഴ് സത്യരാജ്, ശ്രുതി ഹാസൻ

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. RUMA SINGH (2007 Jul 6). "'Even more acclaim will come his way'". Times of India. Archived from the original on 2008-12-20. Retrieved 2008-07-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  2. Asian Tribune. Retrieved 14 December 2009.
  3. THE INDEPENDENT Retrieved Sunday, 3 October 2010
  4. "Now, a film on Rajinikanth's life - The Times of India". Timesofindia.indiatimes.com. Retrieved 2011-05-04.
  5. https://www.madhyamam.com/entertainment/movie-news/actor-rajinikanth-to-be-honoured-with-51st-dadasaheb-phalke-award-781651
  6. "Darbar Movie Review".
  7. http://www.manoramaonline.com/news/just-in/2017/05/23/aiadmk-ministers-to-rajanikanth.html Rajinikanth Entering Politics]
"https://ml.wikipedia.org/w/index.php?title=രജിനികാന്ത്&oldid=4119339" എന്ന താളിൽനിന്ന് ശേഖരിച്ചത്