സാന്ത്വനം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| സാന്ത്വനം | |
|---|---|
| തരം | ഡ്രാമ |
| സൃഷ്ടിച്ചത് | പ്രിയ തമ്പി |
| അടിസ്ഥാനമാക്കിയത് | പാണ്ടിയൻ സ്‌റ്റോർസ് |
| Developed by | എം രഞ്ജിത്ത് |
| രചന | ജെ പള്ളശെരി
|
| സംവിധാനം | ആദിത്യൻ |
| അഭിനേതാക്കൾ | രാജീവ് പരമേശ്വരൻ ചിപ്പി രെഞ്ജിത്ത് |
| ഈണം നൽകിയത് | സാനന്ദ് ജോർജ് (Music) |
| രാജ്യം | ഇന്ത്യ |
| ഒറിജിനൽ ഭാഷ(കൾ) | മലയാളം |
| എപ്പിസോഡുകളുടെ എണ്ണം | 1002 |
| നിർമ്മാണം | |
| നിർമ്മാണം | ചിപ്പി രഞ്ജിത്ത് |
| ഛായാഗ്രഹണം | മനോജ് നാരായൺ അലക്സ് യു തോമസ് |
| എഡിറ്റർ(മാർ) | പ്രദീപ് ഭഗവത് |
| Camera setup | മൾടി ക്യാമറ |
| സമയദൈർഘ്യം | 21 minutes |
| പ്രൊഡക്ഷൻ കമ്പനി(കൾ) |
|
| വിതരണം |
|
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്‌വർക്ക് |
|
| Picture format |
|
| ഒറിജിനൽ റിലീസ് | 21 September 2020 [2] – 27 January 2024 |
| കാലചരിത്രം | |
| മുൻഗാമി | വാനമ്പാടി |
| അനുബന്ധ പരിപാടികൾ | പാണ്ടിയൻ സ്റ്റോറ്സ്, വദിനമ്മ, ഗുപ്ത ബ്രദേഴ്സ്, പാണ്ഡ്യ സ്റ്റോറ്സ് |
| External links | |
| Hotstar | |
സാന്ത്വനം ഒരു മലയാളം ഭാഷ പരമ്പരയാണ്. ആദ്യ സീസൺ, ആദിത്യൻ സംവിധാനം ചെയ്തതാണ്, 2020 സെപ്റ്റംബർ 21 മുതൽ 2024 ജനുവരി 27 വരെ ഏഷ്യാനെറ്റ് ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു, കൂടാതെ ഡിസ്‌നി+ ഹോട്ട്സ്റ്റാർ വഴി ഓൺഡിമാൻഡ് ആയി പ്രേക്ഷകർക്ക് ലഭ്യമാണ്. ഇത് തമിഴ് പരമ്പരയായ പാണ്ടിയൻ സ്റ്റോറസിൻറെ ഔദ്യോഗിക റീമേക്കാണ്, സീസണിന്റെ ക്ലൈമാക്സ് 1993-ൽ പുറത്തിറങ്ങിയ മലയാളം ചിത്രം വാത്സല്യത്തിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടത്താണ്. സീരീസിൽ രാജീവ് പരമേശ്വർ, ചിപ്പി രഞ്ജിത്ത്, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടി പി, ഗോപിക അനിൽ, അചു സുഗന്ധ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[3][4][5][6][7]
സീരീസിന്റെ രണ്ടാം സീസൺ, സാന്ത്വനം 2, അന്സാർ ഖാൻ സംവിധാനം ചെയ്ത പരമ്പര തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോറ്സ് 2 ൻ്റെ റീമേക്കായാണ് 2024 ജൂൺ 17-ന് പ്രദർശനത്തിന് എത്തിയത്. ഇത് സാന്ത്വനം പരമ്പരയുടെ സ്പിൻ-ഓഫായാണ് പരിഗണിക്കുന്നത്. ഈ സീസണിൽ കൃഷ്ണകുമാർ മേനോൻ, ലാവണ്യ നായർ, റോസ്ലിൻ / ദേവി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[8][9]
| സാന്ത്വനം 2 | |
|---|---|
| പുറമേ അകന്നും അകമേ അടുത്തും | |
| തരം | ഡ്രാമ |
| അടിസ്ഥാനമാക്കിയത് | പാണ്ടിയൻ സ്‌റ്റോർസ് 2 |
| സംവിധാനം | അൻസാർ ഖാൻ |
| അഭിനേതാക്കൾ |
|
| രാജ്യം | ഇന്ത്യ |
| ഒറിജിനൽ ഭാഷ(കൾ) | മലയാളം |
| എപ്പിസോഡുകളുടെ എണ്ണം | 250 |
| നിർമ്മാണം | |
| നിർമ്മാണം | പി രമാദേവി |
| നിർമ്മാണസ്ഥലം(ങ്ങൾ) | തിരുവനന്തപുരം |
| Camera setup | മൾട്ടി ക്യാമറ |
| സമയദൈർഘ്യം | 22 മിനിട്ട് |
| പ്രൊഡക്ഷൻ കമ്പനി(കൾ) | ഗ്രീൻ ടിവി |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്‌വർക്ക് | |
| ഒറിജിനൽ റിലീസ് | 17 June 2024 – നിലവിൽ |
കഥാസാരം
[തിരുത്തുക]സീസൺ 1
[തിരുത്തുക]ശ്രീദേവി ഭർത്താവ് ബാലകൃഷ്ണനും ബാലൻ്റെ അമ്മയും 3 സഹോദരങ്ങളുമൊത്ത് സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നു. ബാലൻ്റെ ആദ്യ അനിയൻ ഹരിയെ അഞ്ജലി എന്ന തൻ്റെ അനന്തരവളുമായി വിവാഹമുറപ്പിച്ചെങ്കിലും കല്യാണസമയം തൻ്റെ കാമുകി കോടീശ്വരനായ തമ്പിയുടെ മകൾ അപർണ എത്തുന്നതോടെ ഹരി അവളെ വിവാഹം ചെയ്യുന്നു. അഞ്ജലിയെ രണ്ടാമത്തെ അനിയൻ ശിവൻ വിവാഹം ചെയ്തു. 2 മരുമക്കൾ വീട്ടിലെത്തുമ്പോൾ അവരുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ആദ്യ സീസൺ.
സീസൺ 2
[തിരുത്തുക]രണ്ടാം സീസൺ ഒരു സ്വതന്ത്ര കഥയാണ്, ആദ്യ സീസണിലെ സംഭവങ്ങളുമായോ കഥാപാത്രങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല.
അനാഥനായ ബാലൻ കൃഷ്ണമംഗലത്തിൽ ദത്തെടുക്കപ്പെടുന്നു, പിന്നീട് ആ കുടുംബത്തിലെ ഗോമതിയെ കുടുംബത്തിൻ്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചു. ഒരു പ്രഗത്ഭ വ്യാപാരിയും ദേവമംഗലം കുടുംബത്തിൻ്റെ തലവനും ആയിത്തീർന്നു. ഇരുവർക്കും 3 ആൺമക്കളും 2 പെൺമക്കളും ഉണ്ട്. 28 വർഷങ്ങൾക്ക് ശേഷം, കൃഷ്ണമംഗലം, ദേവമംഗലം എന്നീ കുടുംബങ്ങൾക്കിടയിലെ വൈരാഗ്യം ഇപ്പോഴും തുടരുന്നു. കുടുംബബന്ധങ്ങളും തർക്കങ്ങളും ബിസിനസ് വെല്ലുവിളികളും ആണ് കഥയുടെ പ്രമേയം, പ്രത്യേകിച്ച് 3 മരുമക്കൾ വീട്ടിലേക്കെത്തിയതോടെ ആ കുടുംബത്തിൽ വരുന്ന മാറ്റങ്ങളെ ചുറ്റിപ്പറ്റിയാണ് രണ്ടാം സീസൺ.
അഭിനേതാക്കൾ
[തിരുത്തുക]സീസൺ 1
[തിരുത്തുക]പ്രധാന അഭിനേതാക്കൾ
[തിരുത്തുക]- രാജീവ് പരമേശ്വർ-ബാലകൃഷ്ണൻ പിള്ള (a.k.a. "ബാലൻ")
- ചിപ്പി രെഞ്ജിത്ത്- ശ്രീദേവി ബാലകൃഷ്ണൻ പിള്ള (a.k.a. "ദേവി")
- ഗിരീഷ് നമ്പ്യാർ- ഹരികൃഷ്ണൻ പിള്ള(a.k.a. "ഹരി")
- രക്ഷാ രാജ്- അപർണ ഹരികൃഷ്ണൻ പിള്ള (a.k.a. "അപ്പു")
- സജിൻ ടി.പി.-ശിവരാമകൃഷ്ണൻ പിള്ള (a.k.a. "ശിവൻ")
- ഡോ.ഗോപിക അനിൽ- അഞ്ജലി ശിവരാമകൃഷ്ണൻ പിള്ള (a.k.a. "അഞ്ജു")
- അച്ചു സുഗന്ധ് -മുരളികൃഷ്ണൻ പിള്ള (a.k.a. "കണ്ണൻ")
ആവർത്തിച്ചുള്ള കാസ്റ്റ്
[തിരുത്തുക]- യതികുമാർ- ശങ്കരൻ
- ദിവ്യ ബിനു- മാലികപുരക്കൽ സാവിത്രി ശങ്കരൻ
- അപ്‌സര- ജയന്തി സേതു
- കൈലാസ് നാഥ് - നാരായണ പിള്ള (a.k.a പിള്ള)
- ബിജേഷ് ആവനൂർ- സേതു
- ഗീത നായർ- സുഭദ്ര
- രോഹിത്- അമരാവതിയിൽ രാജശേഖരൻ തമ്പി
- സീനത്ത്- രാജേശ്വരി
- നിത- അംബിക തമ്പി
- കല്യാണി- അമൃത തമ്പി (a.k.a "അമ്മു")
- ശ്രീലക്ഷ്മി ശ്രീകുമാർ - ജാൻസി
- ലിജു മാത്യു അബ്രഹാം- ദീപു
അതിഥി സാനിധ്യം
[തിരുത്തുക]- എം റെഞ്ചിത്ത്- പ്രൊമോ എപ്പിസോഡിൽ
- ജെ. പല്ലാസറി- പ്രൊമോ എപ്പിസോഡിൽ
- ആദിത്യൻ- പ്രൊമോ എപ്പിസോഡിൽ
സീസൺ 2
[തിരുത്തുക]പ്രധാന അഭിനേതാക്കൾ
[തിരുത്തുക]- കൃഷ്ണകുമാർ മേനോൻ - ബാലൻ
- ലാവണ്യ നായർ - ഗോമതി
- ഐശ്വര്യ രാജേഷ് - മീനാക്ഷി
- മേഘന വിന്സെന്റ് - ശ്രീദേവി
- റോസ്ലിൻ/ദേവി മേനോൻ - ഇന്ദിരമ്മ
- ഗിരീഷ് ഗംഗാധരൻ - ആര്യൻ
- സായി ലക്ഷ്മി - മിത്ര
- ദീപൻ മുരളി - ആനന്ദ്
- ബിബിൻ ബെന്നി - ആകാശ്
ആവർത്തിച്ചുള്ള കാസ്റ്റ്
[തിരുത്തുക]- മഞ്ജു വിവീഷ് - രാജശ്രീ
- ശരണ്യ വിശാഖ് - അനുജാ കൃഷ്ണദാസ്
- ആശ്വിൻ പുതിയ വീട്ടിൽ - ആച്യുത വർമ്മ
- അബീസ് പി സൈഫ് - ആനന്ദ വർമ്മ
- ആഷിഷ് കാനം - അലോക്
- നിവേദിത
- ആർ. ജെ. ഗഡാഫി - മിധുന്
- അരുൺ മോഹൻ - ധർമൻ
- കോട്ടയം റഷീദ് - ഉദയഭാനു
- കാർത്തിക കണ്ണൻ - ശ്രീകല
- ശിൽപ്പ ശിവ - ശ്രീവിദ്യ
- അനീഷ് സ്വാമിനാഥൻ - കൃഷ്ണദാസ്
അതിഥി സാനിധ്യം
[തിരുത്തുക]- ശ്രീറാം രാമചന്ദ്രൻ - ശരൺ
- ആർദ്ര ദാസ് - കാവ്യ
- ശോഭ മോഹൻ - ജാനകിയമ്മ
- രാജീവ് പരമേശ്വർ - ബാലകൃഷ്ണൻ (പ്രൊമോ)
മറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]സീസൺ 1
[തിരുത്തുക]| ഭാഷ | പേര് | സംപ്രേക്ഷണം തുടങ്ങിയ തിയതി | നെറ്റ്‌വർക്ക് |
|---|---|---|---|
| തമിഴ് (യഥാർത്ഥ പതിപ്പ്) | പാണ്ഡിയൻ സ്റ്റോറ്സ്
பாண்டியன் ஸ்டோர்ஸ் |
1 ഒക്ടോബർ 2018–28 ഒക്ടോബർ 2023 | സ്റ്റാർ വിജയ് |
| തെലുങ്ക് | വദിനമ്മ
వదినమ్మ |
6 മെയ് 2019–21 മാർച്ച് 2022 | സ്റ്റാർ മാ |
| കന്നഡ | വരലക്ഷ്മി സ്റ്റോറ്സ്
ವರಲಕ್ಷ್ಮಿ ಸ್ಟೋರೀಸ್ |
17 June 2019–28 മാർച്ച് 2020 | സ്റ്റാർ സുവർണ |
| മറാത്തി | സഹകുടുംബ് സഹപരിവാർ
सहकुटुंब सहपरिवार |
24 ഫെബ്രുവരി 2020–3 ഓഗസ്റ്റ് 2023 | സ്റ്റാർ പ്രവാഹ് |
| ബംഗാളി | ഭഗ്ഗോലോഖി
ভাগগোলোখী |
31 ഓഗസ്റ്റ് 2020–21 മാർച്ച് 2021 | സ്റ്റാർ ജല്‌ഷ |
| മലയാളം | സാന്ത്വനം | 21 September 2020–27 ജനുവരി 2024 | ഏഷ്യാനെറ്റ് |
| ഹിന്ദി | ഗുപ്ത ബ്രദേഴ്സ്
गुप्ता ब्रदर्स |
5 ഒക്ടോബർ 2020–26 ജനുവരി 2021 | സ്റ്റാർ ഭാരത് |
| പാണ്ഡ്യ സ്റ്റോറ്സ്
पंड्या स्टोर |
25 ജനുവരി 2021–26 മെയ് 2024 | സ്റ്റാർ പ്ലസ് |
സീസൺ 2
[തിരുത്തുക]| ഭാഷ | പേര് | സംപ്രേക്ഷണം തുടങ്ങിയ തിയതി | നെറ്റ്‌വർക്ക് |
|---|---|---|---|
| തമിഴ് (യഥാർത്ഥ പതിപ്പ്) | പാണ്ഡിയൻ സ്റ്റോറ്സ് 2
பாண்டியன் ஸ்டோர்ஸ் 2 |
30 ഒക്ടോബർ 2023- നിലവിൽ | സ്റ്റാർ വിജയ് |
| മലയാളം | സാന്ത്വനം 2 | 17 ജൂൺ 2024- നിലവിൽ | സ്റ്റാർ സുവർണ |
| തെലുങ്ക് | ഇല്ലു ഇല്ലലു പില്ലലു
ఇల్లు ఇల్లాలు పిల్లలు |
12 നവംബർ 2024- നിലവിൽ | സ്റ്റാർ മാ |
അവലംബം
[തിരുത്തുക]- ↑ "Santhwanam TV Serial on Asianet, Cast, TRP and Latest Updates – Daily Movie Mania". Archived from the original on 18 ജനുവരി 2021. Retrieved 5 ജൂൺ 2021.
- ↑ "Asianet to telecast new serial 'Santhwanam' from today". Indian Advertising Media & Marketing News – exchange4media. Retrieved 11 ഒക്ടോബർ 2020.
- ↑ https://timesofindia.indiatimes.com/tv/news/malayalam/santhwanam-chippy-renjith-to-play-a-doting-sister-in-law-in-the-upcoming-show/articleshow/78216293.cms
- ↑ https://www.keralatv.in/serial-santhwanam-trp-rating/
- ↑ https://www.keralatv.in/santhwanam-serial-asianet-wiki/
- ↑ https://www.keralatv.in/pandian-stores-malayalam/
- ↑ https://m.republicworld.com/entertainment-news/television-news/santhwanam-serial-cast-take-a-look-at-whos-who-on-the-malayalam-show.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കേൾക്കാൻ കാത്തിരുന്ന ആ വാർത്ത പുറത്തുവന്നിരിക്കുന്നു, പ്രേക്ഷക പ്രതീക്ഷ തെറ്റിയില്ല; സാന്ത്വനം 2 ഉടൻ വരും!". Samayam Malayalam.
- ↑ "Santhwanam 2 Premieres on Asianet". Disney Star.
- Articles with dead external links from ഡിസംബർ 2023
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Use dmy dates from January 2021
- Pages using infobox television with alias parameters
- Pages using infobox television with editor parameter
- മലയാള ടെലിവിഷൻ പരിപാടികൾ
- ടെലിവിഷൻ പരിപാടികൾ
- ടെലിവിഷൻ പരമ്പരകൾ
- മലയാളം ടെലിവിഷൻ പരമ്പരകൾ
- ഏഷ്യാനെറ്റ് പരമ്പരകൾ