Jump to content

ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീനിവാസൻ
ശ്രീനിവാസൻ
ജനനം (1956-04-06) 6 ഏപ്രിൽ 1956  (68 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശ്രീനി
പൗരത്വംഇന്ത്യ
കലാലയം
തൊഴിൽഅഭിനേതാവ്
Scriptwriter
സംവിധായകൻ
നിർമ്മാതാവ്
സജീവ കാലം1977–present
അറിയപ്പെടുന്നത്നടൻ
അറിയപ്പെടുന്ന കൃതി
ചിന്താവിഷ്ടയായ ശ്യാമള, Mazhayethum Munpe, Thakarachenda, Sandesam, Udayananu Tharam, Katha Parayumbol, Vadakkunokkiyantram,
ജീവിതപങ്കാളി(കൾ)Vimala
കുട്ടികൾവിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ
പുരസ്കാരങ്ങൾNational Film Awards:
Best Film on Other Social Issues (1999)
Kerala State Awards:
State Best Actor (1986,1995,1999,2007)
Special Jury Award (1988)
Second Best Film (Producer) (1991,1995)
Filmfare Awards:
Filmfare Award for Best Actor (1986,1988,1993,1995,1999,2007)
Special Jury Award (2009)
2008 ൽ ശ്രീനിവാസൻ

മലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.[1]

ആദ്യജീവിതം

[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും,[2] അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു.[അവലംബം ആവശ്യമാണ്] മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്.[3] സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.[4] പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.[5]

അഭിനയജീവിതം

[തിരുത്തുക]

സിനിമാരം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള[6] എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.[7][8] അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. [അവലംബം ആവശ്യമാണ്]

ശ്രീനിവാസൻ സം‌വിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.

അവാർഡുകൾ

[തിരുത്തുക]

തന്റെ സിനിമാ ജീവിതത്തിൽ ശ്രീനിവാസന് ഒരു പാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചിലത് താഴെപറയുന്നു,

പ്രധാനചിത്രങ്ങൾ

[തിരുത്തുക]
  1. കുട്ടിമാമ(2019)മലയാളം
  2. രെടായി സുഴി (2009) തമിഴ് നിർമ്മാണം നടക്കുന്നു.
  3. പച്ചമരത്തണലിൽ (2008)
  4. ബില്ലു ബാർബർ (2008) [ഹിന്ദി] കഥ
  5. കുസേലൻ(2008) [തമിഴ്] കഥ
  6. കഥ പറയുമ്പോൾ (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം
  7. Shortcut - the con is on (2007) [ഹിന്ദി] കഥ
  8. അറബിക്കഥ (2007)
  9. വെള്ളിതിരൈ (2007) [തമിഴ്] കഥ
  10. ഉദയനാണ് താരം (2005)
  11. Zameer - The Fire Within(2005) [ഹിന്ദി] കഥ/തിരക്കഥ
  12. മേഘം (1999)
  13. അയാൾ കഥയെഴുതുകയാണ് (1998) തിരക്കഥ
  14. ചിന്താവിഷ്ടയായ ശ്യാമള' (1998) (സം‌വിധാനം)
  15. അഴകിയ രാവണൻ (1996) കഥ/തിരക്കഥ
  16. കാലാപാനി (1996)
  17. മഴയെത്തും മുൻപെ (1995) കഥ/തിരക്കഥ
  18. മിഥുനം (1993)
  19. സന്ദേശം (1991) കഥ/തിരക്കഥ
  20. അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ
  21. തലയണമന്ത്രം (1990) കഥ/തിരക്കഥ
  22. ആനവാൽ മോതിരം (1990)
  23. വടക്കുനോക്കിയന്ത്രം (1989) (സം‌വിധാനം)
  24. വരവേൽപ്പ് (1989) കഥ/തിരക്കഥ
  25. ചിത്രം (1988)
  26. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ
  27. പട്ടണപ്രവേശം (1988) കഥ/തിരക്കഥ
  28. വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ
  29. നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ
  30. ഗാന്ധിനഗർ സെക്കന്റ് സ്ട്റീറ്റ് (1986) കഥ/തിരക്കഥ
  31. സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ
  32. ടി.പി. ബാലഗോപാലൻ എം.എ. (1986) കഥ/തിരക്കഥ

അവലംബം

[തിരുത്തുക]
  1. "Interview". Mathrubhumi. 19 August 2013. Archived from the original on 19 August 2013.
  2. Sreenivasan MSIDB
  3. "Sreenivasan Interview". Mathrubhumi website. 19 December 2013. Archived from the original on 19 December 2013.
  4. Actor Archived 2015-06-19 at the Wayback Machine. Cinidiary.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-11. Retrieved 2008-09-10.
  6. "മെഗാസ്റ്റാർ മമ്മുട്ടിക്ക് വേണ്ടി ശബ്ദം നൽകിയത് ശ്രീനിവാസൻ?".
  7. "10 times when Malayalam actors dubbed for other actors". Archived from the original on 2020-07-26.
  8. "മോഹൻലാൽ-ശ്രീനിവാസൻ കൂട്ടിന് കരിനിഴൽ വീണു: കുറിപ്പുമായി ആലപ്പി അഷ്റഫ്".


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശ്രീനിവാസൻ&oldid=3863465" എന്ന താളിൽനിന്ന് ശേഖരിച്ചത്