മീന കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീന കുമാരി
ജനനം 24 സെപ്തംബർ 1981[1]
ഹൈദരാബാദ്
ഭവനം ചെന്നൈ
തൊഴിൽ അഭിനേത്രി

മലയാളം തമിഴ് തെലുങ്ക് ടെലിവിഷൻ സിനിമാ രംഗത്തെ ഒരു പ്രസിദ്ധ നടിയാണ് മീന കുമാരി. ഇംഗ്ലീഷ്: Meena Kumari ഹൈദരാബാദ് സ്വദേശിയാണ്. നാാലു ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കുന്ന മീന ഈ ഭാഷകളിലെല്ലാം ടെലിവിഷൻ പരമ്പരകൾ ചെയ്തിട്ടുണ്ട്. [2]

ജീവിതരേഖ[തിരുത്തുക]

ഹൈദരാബാദിൽ 1981 സെപ്തംബർ 24 നു ജനിച്ചു. അഭിഭാഷകയാണ് മീന. സഹോദരി വിജയശ്രീ അറിയപ്പെടുന്ന ഛായാഗ്രാഹകയാണ്. [3]

ചലച്ചിത്ര രേഖ[തിരുത്തുക]

വിവിധ ഭാഷകളിലായി സിനിമകളിൽ അഭിനയിച്ചുവരുന്നു. പത്തിൽ പഠിക്കുന്ന സമയത്താണ് അന്തരാഗങ്ങളു (ഇ.ടി.വി.)എന്ന തെലുങ്കു പരമ്പരയിൽ അഭിനയിച്ചത്. ഏതാണ്ട് ഇതിനു ശേഷം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിറ്റ്ലർ എന്ന സിനിമയിൽ ചിരഞ്ജീവിയുടെ സഹോദരിയായിട്ടായിരുന്നു. പ്ലസ് വണിനു പഠിക്കുന്ന സമയത്ത് തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. കറുപ്പു നിലാ എന്ന ചിത്രത്തിൽ വിജയകാന്തിന്റെ സഹോദരിയായിരുന്നു.[4] അതിനുശേഷം അനുബന്ധങ്ങൾ എന്ന സീരിയലിൽ അഭിനയിച്ചു. ജയം മനദെര, കലിസുന്ദം റാ, ഊ കൊടതര ഉളിക്കിപ്പാഡതാര എന്നീ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകൾ[തിരുത്തുക]

2001 മുതൽ മലയാളം പരമ്പരകളിൽ സജീവമാണ് ശ്രീമാൻ ശ്രീദേവി, വാൽത്സല്യം പവത്രബന്ധം എന്നീ പരമ്പരകളിൽ അഭിനയിച്ചു.


പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • അനുബന്ധങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്റ്റിനു 'നന്ദി' പുരസ്കാരം

റഫറൻസുകൾ[തിരുത്തുക]

  1. http://serialactress.com/meena-kumari-tv-actress. ശേഖരിച്ചത് 6 ജൂൺ 2016.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  2. http://www.thehindu.com/features/cinema/no-time-to-think/article3483250.ece
  3. http://timesofindia.indiatimes.com/tv/news/malayalam/People-love-my-saris-says-Meena-Kumari/articleshow/28583837.cms
  4. http://timesofindia.indiatimes.com/tv/news/malayalam/People-love-my-saris-says-Meena-Kumari/articleshow/28583837.cms
"https://ml.wikipedia.org/w/index.php?title=മീന_കുമാരി&oldid=2360846" എന്ന താളിൽനിന്നു ശേഖരിച്ചത്