കറുത്ത പക്ഷികൾ
Jump to navigation
Jump to search
കറുത്ത പക്ഷികൾ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | കമൽ |
നിർമ്മാണം | കലാധരൻ ഗിരിജ വല്ലഭൻ |
രചന | കമൽ |
അഭിനേതാക്കൾ | മമ്മൂട്ടി ജഗതി ശ്രീകുമാർ പത്മപ്രിയ മീന |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
സംഗീതം | മോഹൻ സിതാര |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
വിതരണം | ആൽവിൻ ഫിലിം കമ്പനി ത്രിവേണി മൂവീസ് |
സ്റ്റുഡിയോ | ജി.വി. പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 2006 നവംബർ 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, പത്മപ്രിയ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കറുത്ത പക്ഷികൾ. തമിഴ്നാട്ടിൽ നിന്ന് ജോലിയ്ക്കായ് കേരളത്തിൽ വന്ന വസ്ത്രം തേപ്പുകാരൻ മുരുകന്റെ കഥപറയുന്ന ഈ ചിത്രം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ജി.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ കലാധരൻ, ഗിരിജ വല്ലഭൻ എന്നിവർ ചേർന്ന് നിർമ്മിച്ച കറുത്ത പക്ഷികൾ ആൽവിൻ ഫിലിം കമ്പനി, ത്രിവേണി മൂവീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും കമൽ തന്നെയാണ്.
അഭിനേതാക്കൾ[തിരുത്തുക]
- മമ്മൂട്ടി – മുരുകൻ
- ജഗതി ശ്രീകുമാർ – വാര്യർ
- ടി.ജി. രവി – മുത്തുവണ്ണൻ
- സലീം കുമാർ – ഷൺമുഖൻ
- ശ്രീഹരി – ഹെഡ്കോൺസ്റ്റബിൾ ശിവരാമൻ
- വി.കെ. ശ്രീരാമൻ – ഡോ. പൈ
- നാരായണൻ കുട്ടി – സ്കൂൾ മാസ്റ്റർ
- പത്മപ്രിയ – പൂങ്കൊടി
- മീന – സുവർണ്ണ
- മാളവിക നായർ – മല്ലി
- സീമ ജി. നായർ – പങ്കജം
- രശ്മി ബോബൻ – അനിത
സംഗീതം[തിരുത്തുക]
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- വെൺമുകിലേതോ കാറ്റിൻ കയ്യിൽ – പി. ജയചന്ദ്രൻ
- വെൺമുകിലേതോ കാറ്റിൻ കയ്യിൽ – ഷീല മണി
- മഴയിൽ രാത്രി മഴയിൽ – മഞ്ജരി
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: സുരേഷ് കൊല്ലം
- ചമയം: പി. മണി, ജോർജ്ജ്
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്, കുമാർ
- പരസ്യകല: റഹ്മാൻ ഡിസൈൻ
- ലാബ്: പ്രസാദ് ഫിലിം ലബോറട്ടറി
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- നിർമ്മാണ നിയന്ത്രണം: തോബിയാസ്
- നിർമ്മാണ നിർവ്വഹണം: ദീപു എ. കുമാർ
- ലെയ്സൻ ഓഫീസർ: മാത്യു എസ്. നേര്യംപറമ്പിൽ
പുരസ്കാരങ്ങൾ[തിരുത്തുക]
- 2007 ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – മമ്മൂട്ടി
- 2007 കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച ബാലതാരം – മാളവിക
- 2007 കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് – മികച്ച നടി – പത്മപ്രിയ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കറുത്ത പക്ഷികൾ
- കറുത്ത പക്ഷികൾ – മലയാളസംഗീതം.ഇൻഫോ