കെ.എസ്. സേതുമാധവൻ
കെ.എസ്. സേതുമാധവൻ | |
---|---|
ജനനം | കുരുക്കൾപ്പാടം സുബ്രഹ്മണ്യം സേതുമാധവൻ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 1960 - 1995 |
ജീവിതപങ്കാളി(കൾ) | വൽസല |
കുട്ടികൾ | സോനുകുമാർ,ഉമ, സന്തോഷ് |
മാതാപിതാക്ക(ൾ) | സുബ്രഹ്മണ്യം ലക്ഷ്മി |
ഒരു മലയാളചലച്ചിത്രസംവിധായകൻ ആണ് കെ.എസ്. സേതുമാധവൻ. മലയാളത്തിനുപുറമേ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്[1]. ചലച്ചിത്രലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്[2].
2021 ഡിസംബർ 24 ന്, ചെന്നൈയിൽവച്ച് അദ്ദേഹം അന്തരിച്ചു.[3]
വ്യക്തിജീവിതം[തിരുത്തുക]
പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജിൽനിന്നു സസ്യശാസ്ത്രത്തിൽ ബിരുദംനേടി.
സിനിമയിലെത്തിയത്, സംവിധായകൻ കെ രാംനാഥിന്റെ സഹായിയായിട്ടായിരുന്നു. എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെകൂടെനിന്നു്, സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹളചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.
പുരസ്കാരങ്ങൾ[തിരുത്തുക]
കേരള സംസ്ഥാന പുരസ്കാരം[തിരുത്തുക]
1970 – മികച്ച സംവിധായകൻ (അരനാഴിക നേരം)
1971 – മികച്ച സംവിധായകൻ (കരകാണാകടൽ)
1972 – മികച്ച സംവിധായകൻ (പണി തീരാത്ത വീട്)
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 – മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 – മികച്ച സംവിധായകൻ(ഓപ്പോൾ)
1980 – മികച്ച ചിത്രം (ഓപ്പോൾ)
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം
ദേശീയ ചലചിത്ര പുരസ്കാരം[തിരുത്തുക]
1965 – മികച്ച മലയാളചലച്ചിത്രം ( ഓടയിൽ നിന്ന്)
1969 – മികച്ച മലയാളചലച്ചിത്രം ( അടിമകൾ)
1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടൽ)
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം (അച്ഛനും ബാപ്പയും)
1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 – Sമികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോൾ)
1990 – മികച്ച ചലച്ചിത്രം (മറുപക്കം)
1990 – മികച്ച തിരക്കഥ (മറുപക്കം)
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)
സിനിമകൾ[തിരുത്തുക]
- ജ്ഞാനസുന്ദരി 1961
- കണ്ണും കരളും 1962
- നിത്യകന്യക 1963
- സുശീല 1963
- മണവാട്ടി 1964
- ഓമനക്കുട്ടൻ 1964
- ദാഹം 1965
- ഓടയിൽ നിന്ന് 1965
- അർച്ചന 1966
- സ്ഥാനാർഥി സാറാമ്മ 1966
- കോട്ടയം കൊലക്കേസ് 1967
- നാടൻ പെണ്ണ് 1967
- ഒള്ളതുമതി 1967
- ഭാര്യമാർ സൂക്ഷിക്കുക 1968
- തോക്കുകൾ കഥ പറയുന്നു 1968
- യക്ഷി 1968
- അടിമകൾ 1969
- കടൽപ്പാലം 1969
- കൂട്ടുകുടുംബം 1969
- അര നാഴിക നേരം 1970
- കുറ്റവാളി 1970
- മിണ്ടാപ്പെണ്ണ് 1970
- വാഴ്വേ മായം 1970
- അനുഭവങ്ങൾ പാളിച്ചകൾ 1971
- ഇങ്ക്വിലാബ് സിന്ദാബാദ് 1971
- കരകാണാക്കടൽ 1971
- ലൈൻ ബസ്സ് 1971
- ഒരു പെണ്ണിന്റെ കഥ 1971
- തെറ്റ് 1971
- ആദ്യത്തെ കഥ 1972
- അച്ഛനും ബാപ്പയും 1972
- ദേവി 1972
- പുനർജന്മം 1972
- അഴകുള്ള സെലീന 1973
- ചുക്ക് 1973
- കലിയുഗം 1973
- പണി തീരാത്ത വീട് 1973
- ചട്ടക്കാരി 1974
- കന്യാകുമാരി 1974
- ചുവന്ന സന്ധ്യകൾ 1975
- മക്കൾ 1975
- പ്രിയംവദ 1976
- അമ്മേ അനുപമേ 1977
- ഓർമ്മകൾ മരിക്കുമോ 1977
- നക്ഷത്രങ്ങളേ കാവൽ 1978 അറിയാത്ത വീഥികൾ -1984
- അവിടത്തെപ്പോലെ ഇവിടെയും 1985
- സുനിൽ വയസ്സ് ഇരുപത്1986
- വേനൽക്കിനാവുകൾ1991
അവലംബം[തിരുത്തുക]
- ↑ Rediff - Interview
- ↑ "ജെ.സി ഡാനിയേൽ പുരസ്കാരം കെ.എസ് സേതുമാധവന്". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 May 13. Check date values in:
|accessdate=
(help) - ↑ [[ https://www.manoramaonline.com/news/latest-news/2021/12/24/director-ks-sethumadhavan-passed-away.html%7Cകെ. എസ്. സേതുമാധവൻ അന്തരിച്ചു]]
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1931-ൽ ജനിച്ചവർ
- മേയ് 29-ന് ജനിച്ചവർ
- മലയാളചലച്ചിത്രസംവിധായകർ
- മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ
- മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
- തെലുഗു ചലച്ചിത്രസംവിധായകർ
- 2021-ൽ മരിച്ചവർ
- ഡിസംബർ 24-ന് മരിച്ചവർ