കാവ്യ മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവ്യ മാധവൻ
Kavya Madhavan.jpg
കാവ്യ
ജനനം കാവ്യ മാധവൻ
(1984-09-19) 19 സെപ്റ്റംബർ 1984 (വയസ്സ് 32)
നീലേശ്വരം, കാസർഗോഡ് ജില്ല, കേരളം, ഇന്ത്യ
ഭവനം തമ്മനം, കൊച്ചി, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യൻ
മറ്റ് പേരുകൾ മീനു, കാർത്തിക, കുഞ്ഞി,
വംശം മലയാളി
പൗരത്വം ഇന്ത്യൻ
തൊഴിൽ ചലച്ചിത്ര അഭിനേത്രി
സജീവം 1991 – ഇന്നുവരെ
ജീവിത പങ്കാളി(കൾ) നിശാൽ ചന്ദ്ര (2009-2011)

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്.

ബാല്യം[തിരുത്തുക]

നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.

കുടുംബം[തിരുത്തുക]

പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.

2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി[1].

അംഗീകാരങ്ങൾ[തിരുത്തുക]

കേരള സ്കൂൾ കലോത്സവം 2014 ന്റെ സമാപന ചടങ്ങിൽ
പുരസ്കാരം വർഷം മേഖല ചിത്രം
ഫിലിം ക്രിട്ടിക്സ് അവാർഡ് 2000 മികച്ച രണ്ടാമത്തെ നടി ചന്ദ്രനുദിക്കുന്ന ദിക്കിൽ
ഭരതൻ അവാർഡ് നവാഗത പ്രതിഭ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് പ്രത്യേക ജൂറി പുരസ്കാരം കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുരനൊമ്പരക്കാറ്റ്.
കേരള സിനിമാ പ്രേക്ഷക അവാർഡ് മോനിഷാ പുരസ്കാരം
അറ്റ്ലസ് ഫിലിം അവാർഡ് 2001 മികച്ച രണ്ടാമത്തെ നടി കൊച്ചു കൊച്ചു സന്തോഷങ്ങൾ
മാതൃഭൂമി മെഡിമിക്സ് അവാർഡ് 2002 ജനപ്രിയ നടി മികച്ച താരജോടി (ദിലീപിനൊപ്പം)
നാലാമത് രാജു പിലാക്കാട് അവാർഡ് 2003 മികച്ച നടി ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
സംസ്ഥാന സർക്കാർ അവാർഡ് 2004 മികച്ച നടി പെരുമഴക്കാലം
സംസ്ഥാന സർക്കാർ അവാർഡ്[2] 2010 മികച്ച നടി ഗദ്ദാമ

അവലംബം[തിരുത്തുക]

  1. മാധ്യമം
  2. "സംസ്ഥാന സർക്കാർ സിനിമാ പുരസ്കാരങ്ങൾ-2010". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ഒക്ടോബർ 31. 

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാവ്യ മാധവൻ


"https://ml.wikipedia.org/w/index.php?title=കാവ്യ_മാധവൻ&oldid=2356403" എന്ന താളിൽനിന്നു ശേഖരിച്ചത്