ഉള്ളടക്കത്തിലേക്ക് പോവുക

കേരള സ്കൂൾ കലോത്സവം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
54-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദിപാലക്കാട്
വർഷം2014
വിജയിച്ച ജില്ലകോഴിക്കോട്
വെബ്സൈറ്റ്http://www.schoolkalolsavam.in/kalolsavam54

കേരളത്തിന്റെ അമ്പത്തി നാലാമത് സ്കൂൾ കലോത്സവം 2014 ജനുവരി 19 മുതൽ ജനുവരി 25 വരെ പാലക്കാട് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] [2] അമ്പത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 19-നു് പാലക്കാട് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തു വച്ച് വീഡിയോ കോൺഫറൻസിങ്ങ് വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചടങ്ങിൽ ചലചിത്ര താരം ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.പി എം.ബി. രാജേഷ്, ആലത്തൂർ എം.പി പി കെ ബിജു, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, മുൻ മന്ത്രി എ.കെ. ബാലൻ, നഗരസഭാ ചെയർമാൻ അബ്ദുൾ ഖുദൂസ്സ് എന്നിവർ പങ്കെടുത്തു. 2000 ത്തിലാണ് പാലക്കാട് അവസാനമായി സ്കൂൾ കലോത്സവം നടന്നത്. കോഴിക്കോട് ആതിഥേയരായ പാലക്കാടിനെ 6 പോയന്റുകൾക്ക് പിന്നിലാക്കി ജേതാക്കളായി.

ഏഴു ദിവസം നീണ്ടു നിന്ന കലോത്സവത്തിനു ജനുവരി 25 വൈകീട്ട് 5 മണിക്ക് തുടങ്ങിയ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിൽ ചലച്ചിത്ര താരവും മുൻ കലാതിലകവും ആയിരുന്ന കാവ്യ മാധവൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ എത്താൻ സാധിക്കാത്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, അദ്ദേഹത്തിന്റെ സന്ദേശം വിക്ടേർസ് ചാനലിലൂടെ അറിയിച്ചു.

വേദികൾ

[തിരുത്തുക]

പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണു മത്സരങ്ങൾ നടന്നത്

ബാലചന്ദ്രമേനോൻ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു
ബാലചന്ദ്രമേനോൻ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു
പ്രധാന വേദി ഒരു രാത്രി ദൃശ്യം
പ്രധാന വേദി ഒരു രാത്രി ദൃശ്യം
കാവ്യാ മാധവൻ സമാപന ചടങ്ങിൽ
നമ്പർപേര്വേദി
1മഴവില്ല്ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം (പ്രധാന വേദി)
2മയൂരംലയൺസ് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം
3ചിലങ്കകാണിക്കമാതാ എച്ച്.എസ്.എസ്. ഓഡിറ്റോറിയം
4യവനികടൗൺഹാൾ
5നിലാവ്കോട്ടമൈതാനം
6വാനമ്പാടിബി.എ.എം.എച്ച്.എസ്.എസ്. ഗ്രൗണ്ട്
7മുദ്രചെമ്പൈ സംഗീത കോളേജ്
8കളിത്തട്ട്വിക്ടോറിയ കോളേജ് മുൻവശം
9മണിവീണഫൈൻ ആർട്സ് കോളേജ്, താരേക്കാട്
10തരംഗിണിഗവ. മോയൻസ് എൽ.പി.എസ്, പാലക്കാട്
11നുജുംബി.എ.എം.എച്ച്.എസ്.എസ്. ഓഡിറ്റോറിയം
12ഗസൽജി.എൽ.പി.എസ്. സുൽത്താൻ‌പേട്ട
13തളിര്പി.എം.ജി.എച്ച്.എസ്.എസ്.(ഹൈസ്കൂൾ വിഭാഗം) ക്ലാസ് റൂമുകൾ
14വൈഖരിപി.എം.ജി.എച്ച്.എസ്.എസ്.(ഹയർസെക്കന്ററി വിഭാഗം) ക്ലാസ് റൂമുകൾ
15വർണ്ണംസെന്റ് സെബാസ്റ്റ്യൻ എയ്ഡഡ് ക്ലാസ് റൂമുകൾ
16നിറക്കൂട്ട്സെന്റ് സെബാസ്റ്റ്യൻ അൺഎയ്ഡഡ് ക്ലാസ് റൂമുകൾ
17മേളംകെ.എ.പി. ബറ്റാലിയൻ ഗ്രൗണ്ട്, മുട്ടിക്കുളങ്ങര
18രാപ്പാടിരാപ്പാടി ഓപ്പൺ ഓഡിറ്റോറിയം

[3]

വിദ്യാർത്ഥികളുടെ കണക്ക്

[തിരുത്തുക]

അപ്പീലുകളിലൂടെ അല്ലാതെ വന്ന മത്സരാർത്ഥികളുടെ കണക്ക്

ക്രമ നമ്പർജില്ലഹൈസ്കൂൾ ആൺഹൈസ്കൂൾ പെൺഹയർ സെക്കണ്ടറി ആൺഹയർ സെക്കണ്ടറി പെൺആകെ ആൺആകെ പെൺമൊത്തം
1തിരുവനന്തപുരം117203104167221370591
2കൊല്ലം138185138106276291567
3പത്തനംതിട്ട133164141131274295569
4ആലപ്പുഴ167151138134305285590
5കോട്ടയം142185141136283321604
6ഇടുക്കി135151134113269264533
7എറണാകുളം156162158112314274588
8തൃശ്ശൂർ154170159116313286599
9പാലക്കാട്141178121151262329591
10മലപ്പുറം151176127149278325603
11കോഴിക്കോട്126194142136268330598
12വയനാട്156158162111318269587
13കണ്ണൂർ146182134134280316596
14കാസർഗോഡ്135161151122286283569
മൊത്തം1997242019501818394742388185

അപ്പീലുകളിലൂടെ വന്ന വിദ്യാർത്ഥികളുടെ കണക്കും കൂടിയാൽ എണ്ണം 12,000 കവിയും.

പോയന്റ് നില

[തിരുത്തുക]
ക്രമ നമ്പർജില്ലഹൈസ്കൂൾ ജെനറൽഹയർ സെക്കണ്ടറി ജെനറൽസ്വർണ്ണ കപ്പ്ഹൈസ്കൂൾ അറബിഹൈസ്കൂൾ സംസ്കൃതം
1കോഴിക്കോട്4205069269587
2പാലക്കാട്4294919209591
3തൃശ്ശൂർ4185009189393
4മലപ്പുറം3995039029595
5കണ്ണൂർ3974758729589
6കോട്ടയം3824648464595
7എറണാകുളം3884548428589
8ആലപ്പുഴ3774558328780
9കൊല്ലം3854378228191
10കാസർഗോഡ്3854338189385
11തിരുവനന്തപുരം3734318048278
12വയനാട്3664217878970
13പത്തനംതിട്ട3314147456475
14ഇടുക്കി3403847245571

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kerala school youth festival begins‍" (in ഇംഗ്ലീഷ്). Webdunia. ഡിസംബർ 30, 2008. Archived from the original on 2021-01-26. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 36 (help)
  2. "Asia's largest youth art festival begins in Kerala‍" (in Englsih). India Today. ഡിസംബർ 30, 2008. Retrieved ജനുവരി 2, 2009. {{cite news}}: zero width joiner character in |title= at position 51 (help)CS1 maint: unrecognized language (link)
  3. "വേദികൾ". Archived from the original on 2014-01-10. Retrieved 2014-01-19.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2014&oldid=3919221" എന്ന താളിൽനിന്ന് ശേഖരിച്ചത്