ഉള്ളടക്കത്തിലേക്ക് പോവുക

തിളക്കം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിളക്കം
സംവിധാനംജയരാജ്
തിരക്കഥറാഫി മെക്കാർട്ടിൻ
Story byആലങ്കോട് ലീലാകൃഷ്ണൻ
നിർമ്മാണംഅനീഷ് വർമ്മ
അഭിനേതാക്കൾദിലീപ്
നെടുമുടി വേണു
സലീം കുമാർ
കാവ്യ മാധവൻ
ഭാവന
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഎൻ.പി. സതീഷ്
സംഗീതംകൈതപ്രം വിശ്വനാഥൻ
നിർമ്മാണ
കമ്പനി
ഹംസധ്വനി ഫിലിംസ്
വിതരണംസ്വർഗ്ഗചിത്ര
റിലീസ് തീയതി
2003 ഏപ്രിൽ 11
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിളക്കം. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഈ ചിത്രത്തിന്റെ കഥ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്ഉണ്ണികൃഷ്ണൻ / വിഷ്ണു
നെടുമുടി വേണുപത്മനാഭൻ മാസ്റ്റർ
നിഷാന്ത് സാഗർഗോപിക്കുട്ടൻ
ത്യാഗരാജൻമഹേശ്വരൻ തമ്പി
ജഗതി ശ്രീകുമാർഅച്ചൻ
സലീം കുമാർഓമനക്കുട്ടൻ
ഹരിശ്രീ അശോകൻകൃഷ്ണൻ കുട്ടി
കൊച്ചിൻ ഹനീഫഭാസ്കരൻ
ഒടുവിൽ ഉണ്ണികൃഷ്ണൻഗോവിന്ദപണിക്കർ
മച്ചാൻ വർഗീസ്കുഞ്ഞവറ
മാമുക്കോയപോസ്റ്റ്മാൻ പത്രോസ്
കൊച്ചുപ്രേമൻവെളിച്ചപ്പാട്
കാവ്യ മാധവൻഅമ്മു
ഭാവനഗൌരി
കെ.പി.എ.സി. ലളിതദേവകി
ബിന്ദു പണിക്കർവനജ
പ്രിയങ്കപഞ്ചവർണ്ണം
മങ്ക മഹേഷ്അമ്മുവിന്റെ അമ്മ
സുബ്ബലക്ഷ്മി അമ്മാൾഅമ്മുവിന്റെ മുത്തശ്ശി

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് കൈതപ്രം വിശ്വനാഥൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. എനിക്കൊരു പെണ്ണുണ്ട് – കെ.ജെ. യേശുദാസ്
  2. പൂവിടരും – കെ.ജെ. യേശുദാസ്
  3. എന്ന തവം സെയ്തനേ യശോദ (കീർത്തനം) പാപനാശം ശിവൻ കൃതി – ചിൻമയി, ബേബി നിമിഷ
  4. ഈ കണ്ണൻ കാട്ടും കുസൃതി – സുജാത മോഹൻ, ഗോപൻ
  5. സാറേ സാറേ സാമ്പാറേ – ദിലീപ്, സുജാത മോഹൻ, കോറസ്
  6. എവിടേ – കെ.ജെ. യേശുദാസ്, വി.എസ്. കല
  7. നീയൊരു പുഴയായ് – പി. ജയചന്ദ്രൻ
  8. വെയിലലിയും മുൻപേ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസം‌യോജനംഎൻ.പി. സതീഷ്
കലനേമം പുഷ്പരാജ്
വസ്ത്രാലങ്കാരംസബിത ജയരാജ്
സംഘട്ടനംത്യാഗരാജൻ
പരസ്യകലസാബു കൊളോണിയ
നിർമ്മാണ നിർവ്വഹണംഎൻ. വിജയകുമാർ
അസോസിയേറ്റ് ഡയറൿടർവിനോദ്, ജിമ്മി കെ. ആന്റണി

പുരസ്കാരങ്ങൾ

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തിളക്കം_(ചലച്ചിത്രം)&oldid=4579856" എന്ന താളിൽനിന്ന് ശേഖരിച്ചത്