Jump to content

ഒടുവിൽ ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒടുവിൽ ഉണ്ണികൃഷ്ണൻ
ജനനം(1943 -02-13)13 ഫെബ്രുവരി 1943
മരണംഫലകം:Death date and age 63
അന്ത്യ വിശ്രമംവടക്കാഞ്ചേരി, തൃശ്ശൂർ
തൊഴിൽനടൻ
സജീവ കാലം1976 - 2006
ജീവിതപങ്കാളി(കൾ)പത്മജം
കുട്ടികൾശാലിനി
സൌമിനി

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സ്വഭാവനടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1943 - 27 മെയ് 2006).

ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.[1].

ജീവിതരേഖ[തിരുത്തുക]

1943 ഫെബ്രുവരി 13-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്ത്, എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടേയും ഇളയ മകനായാണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. [2] പ്രാഥമിക വിദ്യാഭ്യാസം സർക്കാർ ഹൈ സ്കൂളിൽ നിന്ന് പൂർത്തിയാക്കി. [3]അദ്ദേഹത്തിന്റെ അമ്മാവൻ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ ഒരു സരസകവിയും മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന നർത്തകനും ആയിരുന്നു[4]. ചെറുപ്പ കാലം തൊട്ടേ സംഗീതത്തിൽ തല്പരനായിരുന്നു ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു[5]. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഉണ്ണികൃഷ്ണൻറെ ഗുരു. സംഗീതത്തിലെ അദ്ദേഹത്തിന്റെ കഴിവ് ഏതാനും സംഗീത ട്രൂപ്പുകളിൽ ജോലി ചെയ്യാനും തുടർന്ന് പ്രസിദ്ധ നാടകവേദിയായ കെ.പി.എ.സിയിൽ പ്രവർത്തിക്കാനും കേരള കലാവേദിയുമായി സഹകരിക്കാനും ഇടനൽകി. ഇവിടങ്ങളിൽ പ്രധാനമായും തബലിസ്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തത്.[6]. ഒരു ഗായകനും സംഗീതസംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇ.ജയചന്ദ്രൻ എഴുതിയ ഒടുവിൽ മായാത്ത ഭാവങ്ങൾ ഈ അനശ്വര നടന്റെ ജീവിതവും സിനിമയും രേഖപ്പെടുത്തിയിട്ടുള്ള ജീവചരിത്ര കൃതിയാണ്.

സിനിമ ജീവിതം[തിരുത്തുക]

പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.[1]. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ , വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കളത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കി.

സിനിമകൾ[തിരുത്തുക]

 • ആയിരത്തിൽ ഒരുവൻ(2009)
 • സീതാകല്യാണം(2009)
 • സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ(2009)
 • മാജിൿ ലാമ്പ് (2008)
 • രസതന്ത്രം (2006)
 • ചന്ദ്രോത്സവം (2005)
 • ഡിസംബർ(2005)
 • ചൊല്ലിയാട്ടം(2005)
 • അച്ചുവിന്റെ അമ്മ (2005)
 • മയിലാട്ടം (2004)
 • റൺവേ (2004)
 • നിഴൽക്കൂത്ത്(2004)
 • നേർക്കുനേരെ(2004)
 • വാമനപുരം ബസ് റൂട്ട് (2004)
 • മാറാത്ത നാട് (2004)
 • ഗൗരീശങ്കരം (2003)
 • മനസ്സിനക്കരെ (2003) നായികയുടെ അച്ഛൻ
 • അന്യർ (2003)
 • പട്ടാളം (2003)
 • സി.ഐ.ഡി മൂസ (2003)
 • വെള്ളിത്തിര (2003)
 • ഗ്രാമഫോൺ (2003)
 • തിളക്കം (2003)
 • ചൂണ്ട (2003)
 • യാത്രക്കാരുടെ ശ്രദ്ധക്ക് (2002)
 • കഥ(2002)
 • ആഭരണച്ചാർത്ത്(2002)
 • മീശമാധവൻ (2002)
 • മലയാളി മാമന് വണക്കം (2002)
 • സുന്ദരപുരുഷൻ (2001)
 • നരേന്ദ്രൻ മകൻ ജയകാന്തൻ വക (2001)
 • ഈ പറക്കും തളിക (2001)
 • മേഘസന്ദേശം (2001)
 • നളചരിതം നാലാം ദിവസം(2001)
 • രണ്ടാം ഭാവം (2001)
 • അരയന്നങ്ങളുടെ വീട് (2000) മമ്മൂട്ടിയുടെ അമ്മാവൻ
 • ഡാർലിങ് ഡാർലിങ് (2000)
 • കൊച്ചുകൊച്ചുസന്തോഷങ്ങൾ (2000)
 • മധുരനൊമ്പരക്കാറ്റ് (2000)
 • ഒരു ചെറുപുഞ്ചിരി (2000)
 • വർണ്ണക്കാഴ്ചകൾ (2000)
 • ചന്ദാമാമ (1999)
 • ദീപസ്തംഭം മഹാശ്ചര്യം (1999)
 • ഞങ്ങൾ സന്തുഷ്ടരാണ് (1999)
 • പല്ലാവൂർ ദേവനാരായണൻ (1999)
 • ഉദയപുരം സുൽത്താൻ (1999)
 • പ്രേംപൂജാരി(1999)
 • വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
 • മന്ത്രി കുമാരൻ (1998)
 • മീനത്തിൽ താലികെട്ട് (1998) ഡോക്ടർ
 • കാറ്റത്തൊരു പെൺപൂവ് (1998)
 • കുസൃതിക്കുറുപ്പ് (1998)
 • Mattupetti MAchan(1998)
 • Sreekrishnapurathe Nakshathra Thilakkam(1998)
 • Meenakshi Kalyanam (1998) .... Adv. K. T. Easwara Pillai
 • Vismayam (1998) .... Adhikari
 • Kadhanayakan (1997) .... Sankunni
 • Kaliyoonjal (1997)
 • Kudamattam(1997)
 • Aaram Thampuran(1997)
 • Kalyana Uniikal (1997) .... Pushkaran Pillai
 • Manthramothiram (1997) .... Fr. Vattakuzhi
 • Oral Mathram (1997) .... K. P. Pankunny Menon
 • Ullasappoonkattu (1997)
 • Indra Prastham (1996)
 • The Prince (1996/II) .... Ram Mohan രാം മോഹൻ
 • Udyanapalakan(1996)
 • Kadhapurushan(1996)
 • Dilliwala Rajakumaran (1996) .... Rama Varma
 • Kalyana Sowgandhikam (1996) .... Murukeshan തട്ടാൻ മുരുകേശൻ
 • Sallapam (1996) .... Madhava Menon
 • Thooval Kottaram (1996) .... Achuthan Marar അച്യുത മാരാർ
 • Sathyabhaamaykkoru Pranayalekhanam (1996)....Warrier
 • Oru Abihibhashakante Case Diary (1995) .... Ramavarma Thampuran അഭിഭാഷകനായ രാമവർമ്മ
 • Aniyan Bava Chetan Bava (1995) .... Easwara Pillai
 • Kusruthikaatu (1995) .... Dr. K. Gopala Menon
 • Manikya Chempazhukka (1995)
 • Punnaram (1995) മക്കൾ ഉപേക്ഷിച്ച അധ്യാപകൻ
 • Keerthanam(1995)
 • Minnaminuginum Minnukettu(1995)
 • No 1 Snehatheeram Bangalore North(1995) വീട്ടുവേലക്കാരൻ
 • Sindoora Rekha (1995) .... Raghavan Nair
 • Sipayi Lahala (1995) .... Ratha's Father
 • Sreeragam (1995) .... Indu's Father
 • Thirumanassu (1995) .... Thirumulpad
 • Vishnu (1994) .... Thampi
 • CID Unnikrishnan B.A., B.Ed. (1994) നായകൻ്റെ അച്ഛൻ
 • Pingami (1994) .... Menon
 • Vardakyapuranam(1994)
 • Bagyavan(1994) തട്ടിപ്പു ബിസിനസ്സുകാരൻ
 • Sagaram Sakshi(1994) നായകൻ്റെ ഗുരുതുല്യനായ സുഹൃത്ത്
 • Parinayam(1994) നമ്പൂതിരി
 • Sukrutham(1994)
 • Varanamaalyam (1994) .... Sankara Pilla
 • Vadhu Doctoranu (1994) .... Marar നായകൻ്റെ ചെണ്ടക്കാരനായ അച്ഛൻ
 • Padheyam (1993) .... Keezhseri Nampoothiri കീഴ് ശേരി നമ്പൂതിരി
 • Bandhukkal Sathrukkal (1993)
 • Kalippatam(1993)
 • Golanthara Vartha(1993)
 • Ente Sreekuttikku(1993)
 • Oru Kadamkadha Pole (1993)
 • Meleparambil Aanveedu(1993) തമിഴ്നാട്ടിൽ പൊള്ളാച്ചിയിൽ താമസിക്കുന്ന മലയാളി
 • Bhagyavan (1993) .... Vasudevan
 • ദേവാസുരം (1993) .... Peringodu Sankara Marar നായകൻ്റെ സുഹൃത്തും ദരിദ്രനും നിഷ്കളങ്കനും അലഞ്ഞു തിരിയുന്നവനുമായ ഇടക്കവാദ്യക്കാരൻ പെരിങ്ങോട് ശങ്കര മാരാർ
 • Sthalathe Pradhana Payyans (1993) .... Poomukhathu Kurup
 • Sthreedhanam (1993)
 • Aayushkalam (1992) .... Menon
 • Ellarum Chollanu (1992)
 • Kallanum Policem (1992)
 • Sheveliyar Michael (1992)
 • യോദ്ധ (1992) അരശു മൂട്ടിൽ അപ്പുക്കുട്ട (ജഗതി)ൻ്റെ അച്ഛൻ
 • കമലദളം (1992)
 • വളയം (1992)
 • കാഴ്ചക്കപ്പുറം (1992)
 • My Dear Muthachan (1992) .... Factory Worker ഫാക്ടറി തൊഴിലാളി
 • Nakshthrakoodaram (1992) .... Singapore Uncle
 • Oru Kochu Bhoomikulukkam (1992)
 • Pandu Pandoru Rajakumari (1992) .... Parameswara Kaimal
 • Sargam (1992) .... Valyachan വലിയച്ചൻ
 • Snehasagaram (1992)
 • Kanalkkattu (1991)
 • Aakasha Kottayile Sultan (1991) .... Ramakrishna Iyer
 • Apoorvam Chilar (1991) .... T. T. Punnoose ടി ടി പൗലോസ്
 • Cheppu Kilukkunna Changathi (1991) .... Nishkalankan Pillai നിഷ്കളങ്കൻ പിള്ള
 • Ennathe Programme (1991) .... Unni's Father ഉണ്ണിയുടെ അച്ഛൻ
 • Kadinjool Kalyanam (1991) .... Pothuval പൊതുവാൾ
 • Kankettu (1991) .... Ananthan
 • Mookkilyarajyathu (1991) .... Doctor
 • Nettippattam (1991) .... Avarachan അവറാച്ചൻ
 • Bharatham(1991) നായകൻ്റെ അമ്മാവൻ
 • Dhanam(1991)
 • Ennum Nanmakal(1991)
 • Parallel College (1991) .... Karunakaran കരുണാകരൻ
 • Sandesam (1991) .... Achuthan Nair തിലകൻ്റെ കൂട്ടുകാരനായ അച്ചുതൻ
 • Kuttettan (1990) .... Nanu Nair
 • Kalikkalam (1990) .... Devassy പലിശക്കൊതിയൻ ദേവസ്സി
 • Gajakesariyogam (1990) .... Philipose
 • Kuruppinte Kanakku Pustakom (1990) .... Gangadharan ഗംഗാധരൻ
 • Malayogam (1990) .... 'Kaliyugam' Paramu Nair
 • Nagarangalil Chennu Raparkam (1990) .... Panikkar പണിക്കർ
 • Sasneham (1990) .... Srinivasa Iyer ശ്രീനിവാസയ്യർ
 • Vidhyarambam(1990)
 • Pavam Pavam Rajakumaran(1990)
 • Thalayanamanthram (1990) .... K. G. Poduval
 • Ardham (1989) .... Ananthan
 • Oru Vadakkan Veeragatha (1989) .... Naduvazhi നാടുവാഴി
 • Mazhavil Kavadi (1989) .... Kunjappu
 • Peruvannapurathe Visheshangal (1989) .... Appunni Nair ചായക്കടക്കാരൻഅപ്പുണ്ണി നായർ
 • Pradeshika Varthakal (1989) .... Priestപ്രീസ്റ്റ്
 • Season (1989) .... Thirumeni
 • Ulsavapittennu (1989) .... Paramu Nair പര മുനായർ
 • Nagaragalil Chennu Raparkkam (1989)
 • Kireedam (1989)
 • Kalpanan House (1989) .... Fr. D'Souzaഫാദർ ഡിസൂസ
 • Vadakkunokkiyantram (1989) .... Policeman
 • Varavelpu (1989) .... Narayanan
 • Vicharana (1988) .... Krishnamurthy
 • Dhwani (1988) .... Kurpu കല്യാണബ്രോക്കർ
 • Kudumba Puranam (1988) .... Achuthan
 • Pattana Pravesham (1988) .... Home Minister ആഭ്യന്തര മന്ത്രി
 • Ponn Muttyidunna Tharavu (1988)
 • Thaniyavarthanam (1987)
 • Kurukkan Rajavayi (1987)
 • Boomiyile Rajakkanmar (1987)
 • P.C. 369 (1987) .... Adv. Swaminathan/Dr. Viswanathan/Prof. Kashinathan
 • Kandu Kandarinju (1985) .... Hostel Warden
 • Boeing Boeing (1985)
 • Manykkale Thatha (1985) .... Damodhara Kurup
 • Vellam (1985).... Moideen മൊയ്തീൻ
 • Njaan Piranna Naattil (1985) .... Menon
 • Appunni (1984) .... Kurup Mash
 • Sreekrishna Prundu (1984)
 • Varanmaare Aavashyamundu (1983)
 • Anuraagakkodathi (1982) .... Pachu Nair
 • Valarthu Mrugangal (1981) .... Govindan ഗോവിന്തൻ
 • Poochasanyasi (1981)
 • Sreeman Sreemathi (1981)
 • Randu Mukhangal (1981)
 • Veliyattam (1981) .... Mani
 • Karimpana (1980)
 • Muthuchippikal (1980) .... Keshavan കേശവൻ
 • Lava (1980) .... Panikkar
 • Vaika Vanna Vasantham (1980) ..... Gonsalvas
 • Sakthi (1980) .... Man at the Toddy Shop
 • Sarapanjaram (1979) .... Subbaiyer
 • Adimakkachavadam (1978).. Appan/Kudukudu Kuttappan
 • Guruvayoor Keshavan (1977) ....
 • Agni Nakshatram (1977)
 • Anugraham (1977) .... School master Unnnikrishnan
 • Chenda .... Mahout
 • Chakravakam (1974) ....Mammad മമ്മദ്
 • Dharmayudham (1973) .... Avarachan
 • Darshanam (1973)

മരണം[തിരുത്തുക]

അവസാനകാലത്ത് വൃക്കയുടെ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാലത്ത് പലതവണ അസുഖം കൂടിവന്നിരുന്നു. വൃക്ക സംബന്ധമായ തകരാറുകൾ കൊണ്ട് തന്നെ അദ്ദേഹം 2006 മെയ് 27 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1].മൃതദേഹം തുടർന്ന് വടക്കാഞ്ചേരിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ കനത്ത മഴയെ വകവയ്ക്കാതെ ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. മെയ് 28ന് ഭാരതപ്പുഴയുടെ കരയിൽ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

അവാർഡുകൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ[തിരുത്തുക]

വർഷം അവാർഡ് ചിത്രം സംവിധായകൻ
1995 മികച്ച സഹനടൻ കഥാപുരുഷൻ അടൂർ ഗോപാലകൃഷ്ണൻ
1996 മികച്ച സഹനടൻ തൂവൽ കൊട്ടാരം സത്യൻ അന്തിക്കാട്
2002 മികച്ച നടൻ നിഴൽക്കുത്ത് അടൂർ ഗോപാലകൃഷ്ണൻ

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 The Hindu-Malayalam film actor Oduvil Unnikrishnan dead Archived 2008-04-03 at the Wayback Machine.
 2. "CiniDiary". Archived from the original on 2011-07-08. Retrieved 2016-06-05.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-15. Retrieved 2016-06-05.
 4. Weblokam-Obituary Archived 2007-12-05 at the Wayback Machine.
 5. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
 6. IFFI Official Site-Homage Archived 2007-09-27 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒടുവിൽ_ഉണ്ണികൃഷ്ണൻ&oldid=4077203" എന്ന താളിൽനിന്ന് ശേഖരിച്ചത്