ആയുഷ്കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aayushkalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആയുഷ്കാലം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംഎവർഷൈൻ മണി
രചനവിനു കിരിയത്ത്
രാജൻ കിരിയത്ത്
അഭിനേതാക്കൾജയറാം
മുകേഷ്
ശ്രീനിവാസൻ
സായി കുമാർ
ഗാവിൻ പക്കാർഡ്‌
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990-ൽ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് ബാലകൃഷ്ണൻ
ജയറാം എബി മാത്യു
ശ്രീനിവാസൻ ദാമു
മാതു ശോഭ
സായി കുമാർ അലക്സ്
ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ
കെ.പി.എ.സി. ലളിത ദാക്ഷായണി
സിദ്ദിഖ് ഹരിപ്രസാദ്
ഒടുവിൽ ഉണ്ണികൃഷ്ണൻ മേനോൻ
ഇന്നസെന്റ് ഗോപാലമേനോൻ
സീനത്ത് ഗീത
ആലുമ്മൂടൻ വേലു മൂപ്പൻ
മാമുക്കോയ വർഗ്ഗീസ്

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

# ഗാനംപാടിയവർ ദൈർഘ്യം
1. "മൗനം സ്വരമായ്"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
2. "മൗനം സ്വരമായ്"  കെ.ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ആയുഷ്കാലം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആയുഷ്കാലം&oldid=3279112" എന്ന താളിൽനിന്ന് ശേഖരിച്ചത്