ഞങ്ങൾ സന്തുഷ്ടരാണ്
ദൃശ്യരൂപം
ഞങ്ങൾ സന്തുഷ്ടരാണ് | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | തോമസ് കോര |
കഥ | രാജസേനൻ |
തിരക്കഥ | രാജൻ കിഴക്കനേല |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ജനാർദ്ദനൻ അഭിരാമി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | അനുപമ സിനിമ |
വിതരണം | അനുപമ, കോക്കേഴ്സ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, അഭിരാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ഹാസ്യ പ്രധാനമായ മലയാളചലച്ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. രാജസേനന്റെ കഥയ്ക്ക് രാജൻ കിഴക്കനേലയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപമ സിനിമാസിന്റെ ബാനറിൽ തോമസ് കോര നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അനുപമ, കോക്കേഴ്സ് എന്നിവർ ചേർന്നാണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – സഞ്ജീവൻ
- നരേന്ദ്രപ്രസാദ് – ഡിജിപി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – മർമ്മം ഗോപാലപിള്ള
- ജനാർദ്ദനൻ – ഇടിക്കുള ഇട്ടൂപ്പ്
- ജഗതി ശ്രീകുമാർ – സൽപ്പേർ സദാനന്ദൻ
- എൻ.എഫ്. വർഗ്ഗീസ് – കുരുക്കൾ
- കൊച്ചിൻ ഹനീഫ
- ബോബി കൊട്ടാരക്കര
- കൊച്ചുപ്രേമൻ
- അഭിരാമി – ഗീതു
- ബിന്ദു പണിക്കർ – സൗദാമിനി
- സീന ആന്റണി
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.
- ഗാനങ്ങൾ
- പൊന്നിൻ വള കിലുക്കി – സന്തോഷ് കേശവ്
- ഉദയം വാൽകണ്ണെഴുതി – കെ.ജെ. യേശുദാസ്
- ഇരു മെയ്യും ഒരു മനസ്സും – കെ.ജെ. യേശുദാസ്
- ഇരു മെയ്യും ഒരു മനസ്സും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കണ്ണിൽ തിരിതെളിക്കും – സുജാത മോഹൻ
- തൈ തൈ താളം – സന്തോഷ് കേശവ്
- ഉദയം വാൽക്കണ്ണെഴുതി – കെ.എസ്. ചിത്ര
- ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: കെ.പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: എ. ശ്രീകർ പ്രസാദ്
- കല: നേമം പുഷ്പരാജ്
- ചമയം: സലീം കടയ്ക്കൽ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- സംഘട്ടനം: പഴനിരാജ്
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- നിർമ്മാണ നിർവ്വഹണം: ഡി. മുരളി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഞങ്ങൾ സന്തുഷ്ടരാണ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഞങ്ങൾ സന്തുഷ്ടരാണ് – മലയാളസംഗീതം.ഇൻഫോ