വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യൻ അന്തിക്കാട്
ജനനം (1954-11-03 ) നവംബർ 3, 1954 (69 വയസ്സ്) തൊഴിൽ സംവിധായകൻ, തിരക്കഥാകൃത്ത്,
ഗാനരചയിതാവ് സജീവ കാലം 1982 - ഇപ്പോഴും ജീവിതപങ്കാളി(കൾ) നിർമ്മല കുട്ടികൾ അരുൺ,അഖിൽ,അനൂപ് മാതാപിതാക്ക(ൾ) എം.വി.കൃഷ്ണൻ, എം.കെ.കല്യാണി
മലയാളചലച്ചിത്ര സംവിധായകൻ. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.
മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട് . ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽസത്യൻ അന്തിക്കാടൈനോട് ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം , നാടോടിക്കാറ്റ് , പട്ടണപ്രവേശം ... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇന്നസെന്റ് , നെടുമുടി , ശ്രീനിവാസൻ , കെപിഎസി ലളിത , ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ , ശങ്കരാടി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. മോഹൻലാൽ , ജയറാം എന്നിവരാണ് അധികം ചിത്രങ്ങളിൽ നായകനായിട്ടുള്ളത്
1954 നവംബർ 3 -ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ ജനിച്ചു.
1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ലഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു. അമ്പതാമത്തെ ചിത്രം കഥ തുടരുന്നു ആയിരുന്നു.
ക്ര. നം
വർഷം
ചിത്രം
അഭിനേതാക്കൾ
1.
1982
കുറുക്കന്റെ കല്യാണം
സുകുമാരൻ , ജഗതി , മാധവി , മോഹൻലാൽ
2.
1983
കിന്നാരം
സുകുമാരൻ , നെടുമുടി വേണു , പൂർണ്ണിമ ജയറാം , മമ്മൂട്ടി (അതിഥിതാരം)
3.
മണ്ടന്മാർ ലണ്ടനിൽ
സുകുമാരൻ , നെടുമുടി വേണു , ജലജ
4.
1984
വെറുതെ ഒരു പിണക്കം
നെടുമുടി വേണു , പൂർണ്ണിമ ജയറാം
5.
അപ്പുണ്ണി
നെടുമുടി വേണു , ഭരത് ഗോപി , മോഹൻലാൽ , മേനക
6.
കളിയിൽ അൽപ്പം കാര്യം
മോഹൻലാൽ , റഹ്‌മാൻ , ജഗതി ശ്രീകുമാർ , ലിസി
7.
അടുത്തത്
റഹ്‌മാൻ , മോഹൻലാൽ
8.
1985
അദ്ധ്യായം ഒന്നു മുതൽ
മോഹൻലാൽ , മാധവി
9.
ഗായത്രിദേവി എന്റെ അമ്മ
ഭരത് ഗോപി , റഹ്‌മാൻ , സീമ
10.
1986
പപ്പൻ പ്രിയപ്പെട്ട പപ്പൻ
റഹ്‌മാൻ , മോഹൻലാൽ , ലിസി
11.
ടി.പി. ബാലഗോപാലൻ എം.എ.
മോഹൻലാൽ , ശോഭന
12.
ഗാന്ധിനഗർ 2nd സ്ട്രീറ്റ്
മോഹൻലാൽ , മമ്മൂട്ടി , ശ്രീനിവാസൻ , കാർത്തിക
13.
സന്മനസ്സുള്ളവർക്ക് സമാധാനം
മോഹൻലാൽ , ശ്രീനിവാസൻ , കാർത്തിക
14.
1987
ശ്രീധരന്റെ ഒന്നാം തിരുമുറിവ്
മമ്മൂട്ടി , ശ്രീനിവാസൻ , നീന കുറുപ്പ്
15.
നാടോടിക്കാറ്റ്
മോഹൻലാൽ ,ശ്രീനിവാസൻ , തിലകൻ , ശോഭന ,ഇന്നസെന്റ്
16.
1988
കുടുംബപുരാണം
ബാലചന്ദ്രമേനോൻ , തിലകൻ , അംബിക
17.
പട്ടണപ്രവേശം
മോഹൻലാൽ ,ശ്രീനിവാസൻ , കരമന , തിലകൻ , അംബിക
18.
പൊന്മുട്ടയിടുന്ന താറാവ്
ശ്രീനിവാസൻ , ജയറാം , ഉർവ്വശി
19.
1989
ലാൽ അമേരിക്കയിൽ
പ്രേംനസീർ , മോഹൻലാൽ
20.
വരവേൽപ്പ്
മോഹൻലാൽ , ശ്രീനിവാസൻ , മാമുക്കോയ , രേവതി
21.
അർത്ഥം
മമ്മൂട്ടി , ജയറാം , ശ്രീനിവാസൻ , പാർവതി
22.
മഴവിൽക്കാവടി
ജയറാം , ഇന്നസെന്റ് , സിത്താര , ഉർവ്വശി
23.
1990
സസ്നേഹം
ബാലചന്ദ്രമേനോൻ , ശോഭന
24.
കളിക്കളം
മമ്മൂട്ടി , ശ്രീനിവാസൻ , ശോഭന
25.
തലയണമന്ത്രം
ശ്രീനിവാസൻ , ജയറാം , ഉർവ്വശി
26.
1991
എന്നും നന്മകൾ
ശ്രീനിവാസൻ , ജയറാം , ശാന്തികൃഷ്‌ണ
27.
കനൽക്കാറ്റ്
മമ്മൂട്ടി , ഉർവ്വശി , ജയറാം (അതിഥി)
28.
സന്ദേശം
ശ്രീനിവാസൻ , ജയറാം , തിലകൻ , ശങ്കരാടി , മാമുക്കോയ , സിദ്ദിഖ്
29.
1992
മൈ ഡിയർ മുത്തച്ഛൻ
തിലകൻ ,ജയറാം , ശ്രീനിവാസൻ
30.
സ്നേഹസാഗരം
മുരളി , മനോജ് കെ. ജയൻ , ഉർവ്വശി
31.
1993
സമൂഹം
സുഹാസിനി ,സുരേഷ് ഗോപി , മനോജ് കെ. ജയൻ , ശ്രീനിവാസൻ , ഉണ്ണി ശിവപാൽ
32.
ഗോളാന്തര വാർത്ത
മമ്മൂട്ടി , ശ്രീനിവാസൻ , ശോഭന
33.
1994
സന്താനഗോപാലം
ബാലചന്ദ്രമേനോൻ , തിലകൻ
34.
പിൻഗാമി
മോഹൻലാൽ ,തിലകൻ , സുകുമാരൻ , കനക
35.
1995
നം1 സ്നേഹതീരം ബാഗ്ലൂർ നോർത്ത്
മമ്മൂട്ടി , ഇന്നസെന്റ് , പ്രിയ രാമൻ
36.
1996
തൂവൽ കൊട്ടാരം
ജയറാം , മഞ്ജു വാര്യർ , സുകന്യ
37.
1997
ഇരട്ടക്കുട്ടികളുടെ അച്ഛൻ
ജയറാം , മഞ്ജു വാര്യർ
38.
ഒരാൾ മാത്രം
മമ്മൂട്ടി , ശ്രീനിവാസൻ
39.
1999
വീണ്ടും ചില വീട്ടുകാര്യങ്ങൾ
ജയറാം , തിലകൻ , സംയുക്ത വർമ്മ
40.
2000
കൊച്ചു കൊച്ചു സന്തോഷങ്ങൾ
ജയറാം , ലക്ഷ്മി ഗോപാലസ്വാമി
41
2001
നരേന്ദ്രൻ മകൻ ജയകാന്തൻ വക
കുഞ്ചാക്കോ ബോബൻ , ശ്രീനിവാസൻ , സംയുക്ത വർമ്മ ,അസിൻ
42.
2002
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ജയറാം , ഇന്നസെന്റ് , സൗന്ദര്യ
43.
2003
മനസ്സിനക്കരെ
ജയറാം , ഷീല , നയൻ താര , ഇന്നസെന്റ്
44.
2005
അച്ചുവിന്റെ അമ്മ
ഉർവ്വശി , മീരാ ജാസ്മിൻ , സുനിൽ കുമാർ(നരേൻ) ,ഇന്നസെന്റ്
45.
2006
രസതന്ത്രം
മോഹൻലാൽ , മീരാ ജാസ്മിൻ , ഭരത് ഗോപി ,ഇന്നസെന്റ്
46.
2007
വിനോദയാത്ര
ദിലീപ് , മീരാ ജാസ്മിൻ , മുകേഷ് , ഇന്നസെന്റ്
47.
2008
ഇന്നത്തെ ചിന്താവിഷയം
മോഹൻലാൽ , മീരാ ജാസ്മിൻ , മുകേഷ് , ഇന്നസെന്റ്
48.
2009
ഭാഗ്യദേവത
ജയറാം , നരേൻ , കനിഹ , നെടുമുടി വേണു , ഇന്നസെന്റ് , കെ.പി.ഏ.സി.ലളിത
49.
2010
കഥ തുടരുന്നു
ജയറാം , മംത മോഹൻദാസ് , ഇന്നസെന്റ് , കെ.പി.ഏ.സി.ലളിത
50
2011
സ്നേഹവീട്
മോഹൻലാൽ , ഷീല , ഇന്നസെന്റ് , കെ.പി.ഏ.സി.ലളിത
51
2012
പുതിയ തീരങ്ങൾ
നെടുമുടി വേണു , നിവിൻ പോളി , നമിത പ്രമോദ്
52
2013
ഒരു ഇന്ത്യൻ പ്രണയകഥ
ഫഹദ് ഫാസിൽ , ഇന്നസെന്റ് , പ്രകാശ് ബാരെ , അമലാ പോൾ
53
2015
എന്നും എപ്പോഴും
മോഹൻലാൽ , ഇന്നസെന്റ് , മഞ്ജു വാര്യർ
54
2017
ജോമോന്റെ സുവിശേഷങ്ങൾ
ദുൽഖർ , മുകേഷ് , അനുപമ
55
2018
ഞാൻ പ്രകാശൻ
ഫഹദ് ഫാസിൽ , ശ്രീനിവാസൻ , നിഖില വിമൽ , അഞ്ജു കുര്യൻ
56
2022
മകൾ
ജയറാം , മീരാ ജാസ്മിൻ , ദേവിക
57
2022
പേരിട്ടില്ല
മമ്മൂട്ടി , [[]], [[]]
പട്ടണത്തിൽ സുന്ദരൻ (2003)
വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
തൂവൽകൊട്ടാരം (1996)
അസ്ത്രം (1983)
കുറുക്കന്റെ കല്യാണം (1982)
ആരതി (1981)
ഞാൻ എകനാണ്
മണ്ടന്മാർ ലണ്ടനിൽ (1983)
സരിത (1977)
ഇന്നത്തെ ചിന്താവിഷയം (2008)
രസതന്ത്രം (2006)
ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)
സന്മനസ്സുള്ളവർക്ക് സമാധാനം (1986)
ആരതി (1981) (സംവിധായകൻ :പി. ചന്ദ്രകുമാർ)
അധികാരം (1980) (സംവിധായകൻ :പി. ചന്ദ്രകുമാർ)
അഗ്നി പർവ്വതം (1979)(സംവിധായകൻ :പി. ചന്ദ്രകുമാർ)
ഭാര്യ: നിർമ്മല സത്യൻ
മക്കൾ: അരുൺ, അഖിൽ, അനൂപ്
സത്യൻ അന്തിക്കാട് [1]
1972–1990 1991–2010 2011–present