നിവിൻ പോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിവിൻ പോളി
Nivin Pauly.jpg
ജനനംനിവിൻ പോളി
(1984-10-11) 11 ഒക്ടോബർ 1984 (വയസ്സ് 34)
ആലുവ, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവം2010-ഇതുവരെ
ജീവിത പങ്കാളി(കൾ)റിന്ന ജോയി

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നിവിൻ പോളി . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു. പിന്നീട് കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു.

തൊഴിൽ രംഗത്തിൽ[തിരുത്തുക]

സിനിമാരംഗത്ത്[തിരുത്തുക]

മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2010 മലർവാടി ആർട്സ് ക്ലബ് പ്രകാശൻ ആദ്യ ചിത്രം.
ഐഎഫ്എയുടെ വളർന്നു വരുന്ന അഭിനേതാവ് പുരസ്കാരം ലഭിച്ചു.[2][3]
2011 ട്രാഫിക് അതിഥി വേഷം
ദി മെട്രോ ഹരികൃഷ്ണൻ
സെവൻസ് ഷൌക്കത്ത്
2012 സ്പാനിഷ് മസാല മാത്യൂസ് അതിഥി വേഷം.
തട്ടത്തിൻ മറയത്ത് വിനോദ് നായർ മികച്ച ജോഡിക്കുള്ള ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം' മുരളി
പുതിയ തീരങ്ങൾ മോഹനൻ
ചാപ്റ്റേഴ്സ് കൃഷ്ണകുമാർ
ടാ തടിയാ രാഹുൽ വൈദ്യർ
2013 മൈ ഫാൻ രാമു നിവിൻ പോളി
നേരം മാത്യൂ (മലയാളം)
വെറ്റി (തമിഴ്)
ആദ്യ തമിഴ് ചിത്രം.
ഇംഗ്ലീഷ് സിബിൻ
5 സുന്ദരികൾ ജിനു ഇഷ എന്ന ഉപചിത്രത്തിൽ.
അരികിൽ ഒരാൾ ഇച്ച
2014 1983 രമേശൻ
ഓം ശാന്തി ഓശാന ഗിരി മാധവൻ [4]
ബാംഗ്ലൂർ ഡെയ്സ് കൃഷ്ണൻ പി.പി (കുട്ടൻ) [5]
വിക്രമാദിത്യൻ ലോകേഷ് അതിഥി വേഷം
2015 മിലി നവീൻ നവീൻ.[6]
ഒരു വടക്കൻ സെൽഫി ഉമേഷ് (ഉമ)
ഇവിടെ ക്രിഷ് ഹെബ്ബർ
പ്രേമം ജോർജ്ജ് ഡേവിഡ് .[7]
അക്ഷൻ ഹീറോ ബിജു ബിജു [8]
അവിയൽ(തമിഴ്)
ജേക്കബിന്റെ സ്വർഗ്ഗരാജ്യം ജെറി [9] 2017 [10]


പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME പോളി, നിവിൻ
ALTERNATIVE NAMES നിവിൻ
SHORT DESCRIPTION
DATE OF BIRTH ഒക്ടോബർ 11, 1984
PLACE OF BIRTH കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=നിവിൻ_പോളി&oldid=2773284" എന്ന താളിൽനിന്നു ശേഖരിച്ചത്