തട്ടത്തിൻ മറയത്ത്
ദൃശ്യരൂപം
| തട്ടത്തിൻ മറയത്ത് | |
|---|---|
പോസ്റ്റർ | |
| സംവിധാനം | വിനീത് ശ്രീനിവാസൻ |
| കഥ | വിനീത് ശ്രീനിവാസൻ |
| നിർമ്മാണം | ശ്രീനിവാസൻ മുകേഷ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സംഗീതം | ഷാൻ റഹ്‌മാൻ |
നിർമ്മാണ കമ്പനി | ലൂമിയർ ഫിലിം കമ്പനി |
| വിതരണം | എൽ.ജെ. ഫിലിംസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 127 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | ₹3 കോടി (US$3,50,000) |
| ബോക്സ് ഓഫീസ് | ₹18.90 കോടി (US$2.2 million)[1] |
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- നിവിൻ പോളി – വിനോദ് നായർ
- ഇഷ തൽവാർ – ഐഷ
- അജു വർഗ്ഗീസ് – അബ്ദു
- മനോജ് കെ. ജയൻ – എസ്.ഐ. പ്രേംകുമാർ
- ശ്രീനിവാസൻ – അബ്ദുൾ റഹ്‌മാൻ
- സണ്ണി വെയിൻ – മജീദ്
- ഭഗത് മാനുവൽ – ഹംസ
- മണിക്കുട്ടൻ – നജാഫ്
- അഹമ്മദ് സിദ്ദിഖ് – മുസ്തഫ
- അപർണ്ണ നായർ – മെഹ്റു
- നിവേദ തോമസ് – ഫാത്തിമ
- രാമു – അബ്ദുൾ ഖാദർ
- ദീപക് പറമ്പോൾ – മനോജ്
- ശ്രീറാം രാമചന്ദ്രൻ – നിജാദ്
- സുബീഷ് സുധി
- നന്ദൻ
സംഗീതം
[തിരുത്തുക]അനു എലിസബത്ത് ജോസ്, വിനീത് ശ്രീനിവാസൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും ഷാൻ റഹ്‌മാൻ ആണ്. മാതൃഭൂമി മ്യൂസിക്കും സത്യം ഓഡിയോസും ചേർന്നാണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "മുത്തുച്ചിപ്പി" | അനു എലിസബത്ത് ജോസ് | സച്ചിൻ വാര്യർ, രമ്യ നമ്പീശൻ | 4:03 |
| 2. | "അനുരാഗത്തിൻ വേളയിൽ" | വിനീത് ശ്രീനിവാസൻ | വിനീത് ശ്രീനിവാസൻ | 4:56 |
| 3. | "തട്ടത്തിൻ മറയത്തെ" | അനു എലിസബത്ത് ജോസ് | സച്ചിൻ വാര്യർ | 2:30 |
| 4. | "അനുരാഗം" | വിനീത് ശ്രീനിവാസൻ | രാഹുൽ സുബ്രഹ്മണ്യം | 2:16 |
| 5. | "ശ്യാമാംബരം" | അനു എലിസബത്ത് ജോസ് | വിനീത് ശ്രീനിവാസൻ | 3:28 |
| 6. | "പ്രാണന്റെ നാളങ്ങൾ" | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | യാസിൻ നിസാർ | 2:01 |
| 7. | "നമോസ്തുതേ" | പരമ്പരാഗതം (മഹാലക്ഷ്മി അഷ്ടകം) | അരുൺ എളാട്ട് | 3:08 |
| 8. | "അനുരാഗം (റിപ്രൈസ്)" | വിനീത് ശ്രീനിവാസൻ | ദിവ്യ എസ്. മേനോൻ | 2:10 |
| Total length: | 24:32 | |||
അവലംബം
[തിരുത്തുക]- ↑ Anu James (11 October 2015). "Happy Birthday Nivin Pauly: Journey of an engineer who has become youth icon of Malayalam films". International Business Times.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തട്ടത്തിൻ മറയത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് തട്ടത്തിൻ മറയത്ത്
- കാഴ്ചയുടെ പൊൻകസവുതട്ടം[പ്രവർത്തിക്കാത്ത കണ്ണി] – ഇന്ത്യവിഷൻ
വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using track listing with unknown parameters
- 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ
- സണ്ണി വെയ്ൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജോജു ജോർജ് അഭിനയിച്ച ചലച്ചിത്രങ്ങൾ
