അജു വർഗ്ഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അജു വർഗീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അജു വർഗീസ്
Aju Varghese inaugural speech SARGAM SJCET.JPG
ജനനം
അജു വർഗീസ്

(1985-01-11) 11 ജനുവരി 1985  (36 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2010-ഇതുവരെ
ജീവിതപങ്കാളി(കൾ)അഗസ്റ്റിന

ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അഭിനയിച്ചു.[2]

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം സഹ-അഭിനേതാക്കൾ സംവിധാനം കുറിപ്പുകൾ
2010 മലർവാടി ആർട്സ് ക്ലബ്[1], കുട്ടു നിവിൻ പോളി, ഭഗത്, ഹരികൃഷ്ണൻ, ശ്രാവൺ വിനീത് ശ്രീനിവാസൻ വൻ വിജയം
2011 മാണിക്യക്കല്ല് അതിഥിതാരം പൃഥ്വിരാജ്, നെടുമുടി വേണു, സംവൃത സുനിൽ എം. മോഹനൻ

വിജയം

2011 സെവൻസ് [3][4] അരുൺ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, ഭാമ ജോഷി

വിജയം

2011 ഡോക്ടർ ലൗ, ഓമനക്കുട്ടൻ കുഞ്ചാക്കോ ബോബൻ, ഭാവന, ഭഗത്, ശ്രാവൺ ബിജു

വിജയം

2012 തട്ടത്തിൻ മറയത്ത്[1], അബ്ദു നിവിൻ പോളി, ഇഷ തൽവാർ, ഭഗത്, മനോജ്‌ കെ ജയൻ,ശ്രീനിവാസൻ, ദീപക്‌ പറമ്പോൽ,സണ്ണി വെയിൻ,അഹമ്മദ് സിദ്ദിഖ് വിനീത് ശ്രീനിവാസൻ വൻ വിജയം
2013 കിളി പോയി[1], ആസിഫ് അലി,രവീന്ദ്രൻ വിനയ് ഗോവിന്ദ് പരാജയം
2013 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്“, ചിന്നൻ മമ്മൂട്ടി,സിദ്ദിഖ്,ഹണി റോസ് മാർത്താണ്ഡൻ വിജയം
2013 സക്കറിയയുടെ ഗർഭിണികൾ“, അജു ലാൽ,ആശ ശരത് അനീഷ് അന്വർ ശരാശരി
2013 പുണ്യാളൻ അഗർബത്തീസ്“, ഗ്രീനു ശർമ ജയസൂര്യ,ഇന്നസെന്റ്,നൈല ഉഷ രഞ്ജിത്ത് ശങ്കർ വിജയം
2014 ബൈസൈക്കിൾ തീവ്സ്“, കാമിയോ ആസിഫ് അലി, അപർണ ഗോപിനാഥ് , സലിം കുമാർ ജിസ്മോൻ പരാജയം
2014 ഓം ശാന്തി ഓശാന“, ഡേവിഡ് കാഞ്ഞാണി നിവിൻ പോളി,വിനീത് ശ്രീനിവാസൻ, നസ്രിയ നസീം ജൂഡ് ആന്റണി ജോസഫ് വൻ വിജയം
2014 പകിട“, സി.പി. ആസിഫ് അലി, ബിജു മേനോൻ സുനിൽ കാര്യാട്ടുകര പരാജയം
2014 പോളി ടെക്നിക് ബക്കർ കുഞ്ജാക്കോ ബോബൻ,ഭാവന എം.പദ്മകുമാർ പരാജയം
2014 റിംഗ് മാസ്റ്റർ പീറ്റർ ദിലീപ്,കീർത്തി സുരേഷ്,ഹണി റോസ് റാഫി വിജയം
2014 പിയാനിസ്റ്റ് അമർ ഹൈദർ അലി
2014 മോനായി അങ്ങനെ ആണായി മോനായി സന്തോഷ് ഖാൻ പരാജയം
2014 പെരുച്ചാഴി വയലാർ വർക്കി മോഹൻലാൽ,മുകേഷ്,ബാബുരാജ്,രാഗിണി നന്ദ്വാനി അരുൺ വൈദ്യനാഥൻ വിജയം
2014 വെള്ളിമൂങ്ങ പാച്ചൻ ബിജു മേനോൻ, നിക്കി ഗൽ റാണി ജിബു ജേക്കബ് വൻ വിജയം
2015 ഒരു വടക്കൻ സെൽഫി ഷാജി നിവിൻ പോളി, മഞ്ജിമ മോഹൻ, വിനീത് ശ്രീനിവാസൻ, നീരജ് മോഹൻ ജി. പ്രജിത്ത് വൻ വിജയം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "അജു വർഗ്ഗീസ്". എം3ഡിബി. ശേഖരിച്ചത് 2013 മെയ് 3. |first= missing |last= (help); Check date values in: |accessdate= (help)
  2. "Kodathi Samaksham Balan Vakeel".
  3. "Hit Maker Joshiy"
  4. "Joshy announces his new film"
"https://ml.wikipedia.org/w/index.php?title=അജു_വർഗ്ഗീസ്&oldid=3087751" എന്ന താളിൽനിന്ന് ശേഖരിച്ചത്