ഉള്ളടക്കത്തിലേക്ക് പോവുക

ജൂഡ് ആന്തണി ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jude Anthany Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂഡ് ആന്തണി ജോസഫ്
ജനനം25 April 1983 (1983-04-25) (42 വയസ്സ്)
പൗരത്വംഇന്ത്യ
അൽമ മേറ്റർLBS College of Engineering കാസർഗോഡ്
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2008-Present
ജീവിതപങ്കാളിഡീയാന ആൻ ജെയിംസ്(February 2015-Present)


ജൂഡ് ആന്റണി ജോസഫ് (സിജോ ജോസഫ്) ഒരു ഇന്ത്യൻ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്. 2014-ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന അരങ്ങേറ്റം, 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.[1]

വ്യക്തിജീവിതം

[തിരുത്തുക]

ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു (2006-2009). നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.[2] 14 ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.[3][4][5] 2017 ഏപ്രിലിൽ വനിതാ മേയറെ അസഭ്യം പറഞ്ഞതിന് ജൂഡ് അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടു.[6]പിന്നീട് 2017 ഡിസംബറിൽ, ഒരു ജനപ്രിയ വനിതാ അഭിനേതാവിനെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹത്തിന് വ്യാപകമായ വിമർശനം ലഭിച്ചു.[7][8]

ചലച്ചിത്രലോകത്തിൽ

[തിരുത്തുക]

ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008-ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014-ൽ ഓം ശാന്തി ഓശാനയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. 2015-ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു.

സംവിധാനം

[തിരുത്തുക]
വർഷംചിത്രംകുറിപ്പ്
2014ഓം ശാന്തി ഓശാനമിഥുൻ മാനുവൽ തോമസിനൊപ്പം രചനയിലും പങ്കാളി
2016ഒരു മുത്തശ്ശി ഗദരചനയും നിർവഹിച്ചു
2021സാറാസ് ആമസോൺ പ്രൈം വീഡിയോയിലൂടെ O.T.T റിലീസ്
20232018

അഭിനയം

[തിരുത്തുക]
വർഷംചിത്രംകഥാപാത്രംകുറിപ്പ്
2015പ്രേമംഡോളീ ഡിക്രൂസ്ചെറിയ വേഷം
2016ആക്ഷൻ ഹീറോ ബിജുഷിന്റോചെറിയ വേഷം
2016വേട്ടസംവിധായകൻചെറിയ വേഷം
2016ഒരു മുത്തശ്ശി ഗദയുവ ജനാർദ്ദന കുറുപ്പ് / ബ്രില്ലിചെറിയ വേഷം
2016തോപ്പിൽ ജോപ്പൻതോമസുകുട്ടി
2017വെളിപാടിന്റെ പുസ്തകംവിജ്ഞാനകോശം
2017പോക്കിരി സൈമൺതടവുകാരൻCameo
2018സ്ട്രീറ്റ് ലൈറ്റ്സ്പീയൂഷ്
2018ഒരു കുട്ടനാറ്റൻ ബ്ലോഗ്പ്രകാശൻ
2018കായംകുളം കൊച്ചുണ്ണിബ്രാഹ്മണൻ
2019ലവ് ആക്ഷൻ ഡ്രാമഷിനോജ്
2019മനോഹരംസുധീന്ദ്രൻ

ടെലിവിഷൻ

[തിരുത്തുക]
വർഷംചിത്രംകഥാപാത്രംചാനൽ
2018–2019ഡാൻസ് കേരള ഡാൻസ്വിധികർത്താവ്സീ കേരളം

ഷോർട്ട്ഫിലിമുകൾ

[തിരുത്തുക]
വർഷംതലക്കെട്ട്സംവിധായകൻകുറിപ്പുകൾ
2014നക്ഷത്രങ്ങളുടെ രാജകുമാരൻസ്വയംമമ്മൂട്ടിയുടെ ജീവചരിത്രം
2014യെല്ലോ പെൻസ്വയം
2020മറ്റൊരു കടവിൽ കുളിസീൻ 2രാഹുൽ കെ ഷാജിപ്രധാന നടൻ, കുളിസീൻ ഷോർട്ട്ഫിലിമിന്റെ തുടർച്ച

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Om Shanti Oshana is a Straightforward rom-com, Says Director". Times of India. Archived from the original on 2016-05-01. Retrieved 2022-07-08.
  2. http://www.mangalam.com/cinema/latest-news/267921
  3. "ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി". Retrieved 2015 ഓഗസ്റ്റ് 11. {{cite web}}: Check date values in: |accessdate= (help)
  4. Pillai, Radhika C. (5 December 2014). "I am officially Jude Anthany Joseph!". The Times of India. Retrieved 1 February 2018.
  5. "Jude Anthany gets married". The Times of India.
  6. "Malayalam director Jude Anthany Joseph arrested for verbally abusing mayor". The Indian Express (in ഇംഗ്ലീഷ്). 2017-04-06. Retrieved 2022-01-23.
  7. "'Kasaba' misogyny row: Parvathy gives it back to Malayalam director Jude Anthany Joseph". The New Indian Express. Retrieved 2022-01-23.
  8. "You don't mess with Parvathy: Director Jude Anthany trolls actor, gets slammed in style". The News Minute (in ഇംഗ്ലീഷ്). 2017-12-18. Retrieved 2022-01-23.
"https://ml.wikipedia.org/w/index.php?title=ജൂഡ്_ആന്തണി_ജോസഫ്&oldid=4015969" എന്ന താളിൽനിന്ന് ശേഖരിച്ചത്