പ്രേമം (ചലച്ചിത്രം)
പ്രേമം | |
---|---|
സംവിധാനം | അൽഫോൺസ് പുത്രൻ |
നിർമ്മാണം | അൻവർ റഷീദ് |
രചന | അൽഫോൺസ് പുത്രൻ |
അഭിനേതാക്കൾ | നിവിൻ പോളി സായി പല്ലവി |
സംഗീതം | രാജേഷ് മുരുകേശൻ[1] |
ഛായാഗ്രഹണം | ആനന്ദ്. സി. ചന്ദ്രൻ |
ചിത്രസംയോജനം | അൽഫോൺസ് പുത്രൻ |
സ്റ്റുഡിയോ | അൻവർ റഷീദ് എന്റർട്ടെയിന്മെന്റ്സ് |
വിതരണം | എ & എ റിലീസ് ട്രൈക്കളർ എന്റർട്ടെയിന്മെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹4 കോടി (US$6,20,000)[2] |
സമയദൈർഘ്യം | 164 മിനിറ്റ് |
ആകെ | ₹60 കോടി (US$9.4 million)[3][4] |
നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം[5]. അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണു നായികമാർ. മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി.[6][7]. പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 2015ൽ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി[8][9][10].മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ പ്രേമത്തിന്റെ തെലുക് പതിപ്പ് 2016 ഒക്ടോബറിൽ പ്രദർശനത്തിനെത്തി[11].
അഭിനയിച്ചവർ
[തിരുത്തുക]- നിവിൻ പോളി - ജോർജ്ജ് ഡേവിഡ്
- സായി പല്ലവി - മലർ
- അനുപമ പരമേശ്വരൻ - മേരി ജോർജ്ജ്
- മഡോണ സെബാസ്റ്റ്യൻ - സെലിൻ
- കൃഷ്ണ ശങ്കർ - കോയ
- ശബരീഷ് വർമ്മ - ശംഭു
- മണിയൻപിള്ള രാജു - കോളേജ് പ്രിൻസിപ്പൽ
- ഇവ പ്രകാശ് - സെലിൻ (ബാല്യകാലം)
- അൽത്താഫ് സലീം
- ജൂഡ് ആന്റണി ജോസഫ് - ഡോളി ഡിക്രൂസ് (ഡാൻസ് മാസ്റ്റർ)
- വിൽസൻ ജോസഫ്
- അഞ്ജു കുര്യൻ - അഞ്ജു
- റിൻസ ജേക്കബ്
- സൗബിൻ സാഹിർ - ശിവൻ സാർ (കായികാധ്യാപകൻ)
- വിനയ് ഫോർട്ട് - വിമൽ സാർ
- ദീപക് നാഥൻ
- ഐശ്വര്യ രാഘവൻ നായർ - ഐശ്വര്യ
- രഞ്ജി പണിക്കർ - ജോർജ്ജിന്റെ പിതാവ് (അതിഥി വേഷം)
- അൽഫോൺസ് പുത്രൻ- റോണി വർഗീസ്
- അനന്ത് നാഗ് - അറിവഴകൻ
- ഷറഫുദ്ദീൻ - ഗിരിരാജൻ കോഴി
സംഗീതം
[തിരുത്തുക]പ്രേമത്തിന്റെ സംഗീതം നിർവഹിച്ചത് രാജേഷ് മുരുകേശൻ ആണ്.[12]. നേരം എന്ന ചിത്രത്തിന് ശേഷം രാജേഷ് സംഗീതം ചെയ്ത ചിത്രം ആണിതു. [13].
# | ഗാനം | ഗാനരചന | ആലപിച്ചത് | ദൈർഘ്യം | |
---|---|---|---|---|---|
1. | "ആലുവ പുഴയുടെ തീരത്ത്" | ശബരീഷ് വർമ്മ | വിനീത് ശ്രീനിവാസൻ | 3:03 | |
2. | "കാലം കെട്ടു പോയ്" | ശബരീഷ് വർമ്മ | ശബരീഷ് വർമ്മ | 2:47 | |
3. | "പതിവായ് ഞാൻ" | ശബരീഷ് വർമ്മ | ശബരീഷ് വർമ്മ, രാജേഷ് മുരുകേശൻ | 3:31 | |
4. | "സീൻ കോൺട്രാ" | ശബരീഷ് വർമ്മ | ശബരീഷ് വർമ്മ | 2:26 | |
5. | "കലിപ്പ്" | ശബരീഷ് വർമ്മ | മുരളി ഗോപി, ശബരീഷ് വർമ്മ | 3:02 | |
6. | "റോക്കാൻ കൂത്ത്" | പ്രദീപ് പാലാർ | അനിരുദ്ധ് രവിചന്ദർ, ഹരിചരൺ | 3:01 | |
7. | "മലരേ" | ശബരീഷ് വർമ്മ | വിജയ് യേശുദാസ് | 5:16 | |
ആകെ ദൈർഘ്യം: |
20.06 |
ഇതു കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ C Pillai, Radhika (21 April 2014). "Rajesh Murugesan scores music for Premam !". The Times Of India. Retrieved 21 February 2015.
- ↑ Chandrakanth Viswanath (29 June 2015). "Resurgent Film Industry Poised to Flourish". The New Indian Express. Archived from the original on 2015-07-01. Retrieved 5 July 2015.
- ↑ Akhila Menon (October 29, 2015). "WOW! Prithviraj And Nivin Pauly Raise Remunerations". Filmibeat.com. Retrieved 10 November 2015.
- ↑ Roktim Rajpal (16 December 2015). "Prabhas' 'Bahubali' to Jyothika's '36 Vayadhinile': Southern films that turned out to be the biggest surprises of 2015". IBN Live. Archived from the original on 2016-03-10. Retrieved 15 April 2016.
- ↑ Soman, Deepa (20 November 2014). "Premam wraps up". The Times Of India. Retrieved 21 February 2015.
- ↑ Nicy (1 June 2015). "'Premam' Celebrity Review: Priyadarshan, Indrajith, Vineeth Sreenivasan, Others Appreciate Nivin Pauly, Alphonse Putharen". International Business Times.
- ↑ Onmanorama Desk (10 June 2015). "Namitha Pramod reeling in Premam effect". Malayala Manorama.
- ↑ Vijay George (June 6, 2015). "Premam shatters box office records". Rediff.com. Retrieved June 9, 2015.
- ↑ Akhila Menon (8 June 2015). "Premam First Week Box Office Collections; Breaks Drishyam & Bangalore Days Collection Records". Filmibeat.com. Retrieved 9 June 2015.
- ↑ Nicy V. P (6 June 2015). "'Premam' First Week Box Office Collection: Nivin Pauly Starrer Collects ₹10.3 Crore; Breaks 'Bangalore Days', 'Drishyam' Records". International Business Times. Retrieved 9 June 2015.
- ↑ "Revealed: All the details about Naga Chaitanya's 'Premam' remake!". www.dnaindia.com.
- ↑ http://timesofindia.indiatimes.com/entertainment/malayalam/music/Rajesh-Murugesan-scores-music-for-Premam-/articleshow/34036869.cms/
- ↑ http://www.thehindu.com/features/metroplus/sounding-off-musically/article7089200.ece/ Interview with Rajesh Murugesan- The Hindu/