രഞ്ജി പണിക്കർ
രഞ്ജി പണിക്കർ | |
---|---|
ജനനം | നെടുമുടി, കുട്ടനാട്, ആലപ്പുഴ ജില്ല | 23 സെപ്റ്റംബർ 1960
തൊഴിൽ |
|
സജീവ കാലം | 1990-തുടരുന്നു |
ജീവിതപങ്കാളി(കൾ) | അനീറ്റ മരിയം തോമസ് |
കുട്ടികൾ | നിതിൻ, നിഖിൽ |
തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് രഞ്ജി പണിക്കർ. (ജനനം: 23 സെപ്റ്റംബർ 1960) സുരേഷ് ഗോപി നായകനായി അഭിനയിച്ച് 2005-ൽ റിലീസായി മലയാളത്തിലെ സൂപ്പർഹിറ്റായ ഭരത് ചന്ദ്രൻ ഐ.പി.എസ്, 2008-ൽ റിലീസായി മമ്മൂട്ടി പോലീസായി അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമ്മിച്ച് സംവിധാനം ചെയ്തതും രഞ്ജി പണിക്കരാണ്.[1][2][3][4][5][6][7]
ജീവിതരേഖ[തിരുത്തുക]
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടിയിൽ കേശവപണിക്കരുടേയും ലീലാമണിയമ്മയുടേയും മകനായി 1960 സെപ്റ്റംബർ 23ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി.
ഒരു പത്രപ്രവർത്തകനായി ജീവിതമാരംഭിച്ച രഞ്ജി പണിക്കർ ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടതാണ് രഞ്ജിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.
ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ 1990-ൽ റിലീസായ ഡോ.പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് രഞ്ജി പണിക്കർ സിനിമയിലെത്തുന്നത്. തുടർന്ന് ഷാജി കൈലാസ് - രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങളായിരുന്നു ഇതിലേറെയും. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടിചേർന്നതോടെ ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ 1990-കൾ മുതൽ പുതിയ ഒരു ചലനം കൈവന്നു.
രഞ്ജി പണിക്കരുടെ തിരക്കഥകളിലെ തീപ്പൊരി സംഭാഷണങ്ങളായിരുന്നു ഈ സിനിമകളിലെ പ്രധാന ആകർഷണം. അതുവരെ പ്രതിനായകനും ഉപനായകനുമായി അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്ക് ഉയർത്തിവിട്ടതും രഞ്ജി പണിക്കരുടെ തിരക്കഥകളാണ്. ഷാജി കൈലാസിനെ കൂടാതെ സംവിധായകൻ ജോഷിയ്ക്ക് വേണ്ടിയും രഞ്ജി പണിക്കർ തിരക്കഥകൾ രചിച്ചു.
രണ്ട് സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്ത രഞ്ജി പണിക്കർ ഇപ്പോൾ തിരക്കഥ രചനകളിൽ നിന്ന് അവധിയെടുത്ത് മലയാള ചലച്ചിത്ര അഭിനേതാവായി വെള്ളിത്തിരയിൽ സജീവമാണ്. നിരവധി സിനിമകളിൽ ഇതിനകം വേഷമിട്ട അദ്ദേഹം സ്വഭാവ നടനായിട്ടാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.
സ്വകാര്യ ജീവിതം
- ഭാര്യ : അനീറ്റ മരിയം തോമസ്
- മക്കൾ : നിതിൻ, നിഖിൽ
- നിതിൻ സിനിമ സംവിധായകനായി രണ്ട് സിനിമകൾ ചെയ്തു.
- കസബ (2016)
- കാവൽ (2021)[8]
- നിഖിൽ മലയാള ചലച്ചിത്ര അഭിനേതാവാണ്.
സംവിധാനം ചെയ്ത സിനിമകൾ
- രൗദ്രം 2008
- ഭരത്ചന്ദ്രൻ ഐ.പി.എസ് 2005
ആലപിച്ച ഗാനം
- എൻ തല ചുറ്റണ്...
- (സിനിമ : അലമാര 2016)
എഴുതിയ ഗാനങ്ങൾ
- ശ്രീപാർവ്വതി പാഹിമാം...
- ചില്ലു ജാലകത്തിനപ്പുറം...
- എള്ളോളം മാരിക്കീറ്...
- (സിനിമ : രുദ്രാക്ഷം 1994)[9][10]
അഭിനയിച്ച സിനിമകൾ[തിരുത്തുക]
- തലസ്ഥാനം 1992
- സ്ഥലത്തെ പ്രധാന പയ്യൻസ് 1993
- ഏകലവ്യൻ 1993
- മാഫിയ 1993
- കമ്മീഷണർ 1994
- പകിട 2014
- ഓം ശാന്തി ഓശാന 2014
- മണിരത്നം 2014
- ഞാൻ 2014
- കസിൻസ് 2014
- പിക്കറ്റ് 43 2015
- അട് 2015
- എന്നും എപ്പോഴും 2015
- അയാൾ ഞാനല്ല 2015
- ഹരം 2015
- ലോഹം 2015
- പ്രേമം 2015
- അച്ഛാ ദിൻ 2015
- ഞാൻ സംവിധാനം ചെയ്യും 2015
- ജംനാപ്യാരി 2015
- രാജമ്മ @ യാഹൂ 2015
- അനാർക്കലി 2015
- ചാർലി 2015
- പാവാട 2016
- ജേക്കബ്ബിൻ്റെ സ്വർഗരാജ്യം 2016
- വള്ളീം തെറ്റി പുള്ളീം തെറ്റി 2016
- പാ.വ 2016
- മോഹവലയം 2016
- അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ 2016
- വെൽക്കം ടു സെൻട്രൽ ജയിൽ 2016
- ഒരു മുത്തശ്ശി ഗദ 2016
- ഒപ്പം 2016
- തോപ്പിൽ ജോപ്പൻ 2016
- ആനന്ദം 2016
- ക്യാംപസ് ഡയറി 2016
- ഒരേ മുഖം 2016
- ജോർജേട്ടൻസ് പൂരം 2017
- കടംകഥ 2017
- സമർപ്പണം 2017
- ജമിനി 2017
- അലമാര 2017
- 1971 : ബിയോണ്ട് ദി ബോർഡർ 2017
- സഖാവ് 2017
- ഗോധ 2017
- ക്ലിൻറ് 2017
- പുത്തൻപണം 2017
- രാമലീല 2017
- വിശ്വാസപൂർവ്വം മൻസൂർ 2017
- ഒരു സിനിമാക്കാരൻ 2017
- റോൾ മോഡൽ 2017
- വില്ലൻ 2017
- സോളോ 2017
- മാസ്റ്റർപീസ് 2017
- കഥ പറഞ്ഞ കഥ 2018
- ക്യാപ്റ്റൻ 2018
- ആമി 2018
- കൃഷ്ണ 2018
- വള്ളിക്കുടിലിലെ വെള്ളക്കാരൻ 2018
- കിണർ 2018
- എബ്രഹാമിൻ്റെ സന്തതികൾ 2018
- കുട്ടനാടൻ മാർപ്പാപ്പ 2018
- നാം 2018
- ഭയാനകം 2018
- എൻ്റെ ഉമ്മാൻ്റെ പേര് 2018
- വിജയ് സൂപ്പറും പൗർണമിയും 2019
- കോടതി സമക്ഷം ബാലൻ വക്കീൽ 2019
- മാർഗംകളി 2019
- സകലകലാശാല 2019
- കളിക്കൂട്ടുകാർ 2019
- പെങ്ങളില 2019
- അതിരൻ 2019
- ഒരു യമണ്ടൻ പ്രേമകഥ 2019
- സച്ചിൻ 2019
- ലവ് ആക്ഷൻ ഡ്രാമാ 2019
- ഉൾട്ട 2019
- താക്കോൽ 2019
- ഫോറൻസിക് 2020
- കോളാമ്പി 2021
- മഢി 2021
- കാവൽ 2021
- നാരദൻ 2021
- സി.ബി.ഐ 5 ദി ബ്രെയിൻ 2022
- കൂമൻ 2022[11][12]
രഞ്ജി പണിക്കരുടെ സിനിമകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "‘നേരാ തിരുമേനി’ എടുത്തുമാറ്റാൻ സെൻസർ ബോർഡ് പറഞ്ഞു; രൺജി പണിക്കർ | Renji Panicker Movies" https://www.manoramaonline.com/movies/exclusives/2017/07/28/Renji-Panicker-about-his-movies-and-censor-board.html
- ↑ "നായകനെന്തു പിഴച്ചു; രൺജി പണിക്കർ | Renji Panicker Vijay" https://www.manoramaonline.com/movies/movie-news/2017/10/30/renji-0panicker-on-vijay-mersal-issue.html
- ↑ "അലമാരയിൽ രൺജി പണിക്കറിനു പണി കൊടുത്ത് പാടിച്ച് സൂരജ് | Malayalam Music News | Malayalam Songs | Manorama Online" https://www.manoramaonline.com/music/music-news/ranji-panicker-wiil-surprise-you-in-the-movie-alamara.html
- ↑ "ഒരേകഥാപാത്രമായി രഞ്ജി പണിക്കരും മകനും വെള്ളിത്തിരയിൽ | Kalamandalam Hyderali Movie" https://www.manoramaonline.com/movies/movie-news/2019/03/30/kalamandalam-hyderali-biopic-nikhil-ranji-panicker-as-young-hyderali.html
- ↑ "രഞ്ജി പണിക്കർക്ക് രാജ്യാന്തര പുരസ്കാരം | Renji Panicker" https://www.manoramaonline.com/movies/movie-news/2019/05/31/bhayanakam-bags-two-major-international-awards-renji-panicker-jayaraj.html
- ↑ "‘ദ് കിങ്ങ്’, എന്റെ അമ്മ കൊടുത്ത വാക്ക് | The King Movie Renji Panicker" https://www.manoramaonline.com/movies/movie-news/2020/11/12/the-king-movie-25-years-renji-panicker-share-his-memories.html
- ↑ "ഇനിയും വരാനുണ്ട് അച്ചാമ്മ വർഗീസും രാജമ്മ സക്കറിയയും; പല വേഷത്തിൽ പല ഭാഷകളിൽ, Renji Panicker writes about Female Villain Characters Cinema politics Achamma Varghese" https://www.mathrubhumi.com/amp/movies-music/features/renji-panicker-writes-about-female-villain-characters-cinema-politics-achamma-varghese-1.4894796
- ↑ "പൊളിറ്റിക്കലി കറക്ടാകാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല; നിതിൻ രഞ്ജി പണിക്കർ, Nithin Renji Panicker kaaval Movie suresh Gopi political correctness Kasaba Controversy" https://www.mathrubhumi.com/amp/movies-music/news/nithin-renji-panicker-kaaval-movie-suresh-gopi-political-correctness-kasaba-controversy-1.5254900
- ↑ "രഞ്ജി പണിക്കർ - Renji Panicker | M3DB.COM" https://m3db.com/renji-panicker
- ↑ "Renji Panicker - IMDb" https://m.imdb.com/name/nm1001625/
- ↑ "രഞ്ജി പണിക്കർ അഭിനയിച്ച സിനിമകൾ | M3DB.COM" https://m3db.com/films-acted/21040
- ↑ "Renji Panicker Indian Director Profile, Pictures, Movies, Events | nowrunning" https://www.nowrunning.com/celebrity/9143/renji-panicker/index.htm