പ്രജാപതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രജാപതി
പോസ്റ്റർ
സംവിധാനം രഞ്ജിത്ത്
നിർമ്മാണം സിറാജ് വലിയവീട്ടിൽ
രചന രഞ്ജിത്ത്
അഭിനേതാക്കൾ മമ്മൂട്ടി
തിലകൻ
സിദ്ദിഖ്
സന്ധ്യ
സംഗീതം തേജ് മെർവിൻ
ഛായാഗ്രഹണം അഴകപ്പൻ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ വലിയവീട്ടിൽ മൂവി ഇന്റർനാഷണൽ
വിതരണം വലിയവീട്ടിൽ റിലീസ്
റിലീസിങ് തീയതി 2006 ജൂൺ 15
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മമ്മൂട്ടി, തിലകൻ, സിദ്ദിഖ്, സന്ധ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രജാപതി. വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയവീട്ടിൽ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വലിയവീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്.

കഥാതന്തു[തിരുത്തുക]

പെരുമാൾ പുരത്തുകാരുടെ പ്രജാപതിയാണ് ദേവർ മഠം നാരായണൻ (മമ്മൂട്ടി). പതിമൂന്നാം വയസ്സിൽ സ്വന്തം അച്‌ഛന്റെ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി ദുർഗുണ പാഠശാലയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നാരായണന്റെ പ്രധാന ശത്രുക്കൾ അമ്മാവൻ കുഞ്ഞമ്പു നായരും (നെടുമുടി വേണു) മകൻ ഗിരിയുമാണ് (സിദ്ദിഖ്). അളിയനെ കൊന്നതിന് പകരം വീട്ടാൻ എന്ന പേരിൽ കുഞ്ഞമ്പു നായരും ഗിരിയും പലവട്ടം നാരായണനെ കൊല്ലാൻ ശ്രമിച്ചിട്ടുമുണ്ട്. നരായണന്റെ മുറപ്പെണും ഇഷ്ടക്കാരിയുമായ കുഞ്ഞമ്പുനായരുടെ മൂത്തമകൾക്കും (അതിദി റാവു ഹൈദ്രാലി) ഇളയ മകളായ സന്ധ്യയ്ക്കും (സന്ധ്യ) നാരായണനുമായി അടുപ്പമാണ്. യധാർത്ഥത്തിൽ കുഞ്ഞമ്പുനായരാണ് സ്വത്തിന് വേണ്ടി തന്റെ പിതാവിനെ കൊന്നത് എന്ന രഹസ്യം മനസ്സിലാക്കിയ നാരായണനെ ഗിരിയുടെ ആൾക്കാർ വധിക്കാൻ ശ്രമിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട നാരായണൻ കുഞ്ഞമ്പുനായരുടെ ജാരസന്തതിയായ രാഘവനെ (ശ്രീനിവാസൻ) കണ്ട് മുട്ടുന്നു. രാഘവനെ കൊണ്ട് പിതാവിന്റെ സ്വത്തിന് വേണ്ടി കേസ് കൊടുപ്പിച്ച് നാരായണൻ കുഞ്ഞമ്പു നായരുടെ ജാരസന്തതിയുടെ കഥ വെളിച്ചത്ത് കൊണ്ട് വരുന്നു. താൻ കുഞ്ഞമ്പുനായരുടെ മകൻ അല്ല എന്ന സത്യം കുഞ്ഞമ്പുനായരിൽ നിന്ന് മനസ്സിലാക്കുന്ന ഗിരി വളർത്തച്‌ഛനെ കൊല്ലുന്നു. പക്ഷേ അബദ്‌ധത്തിൽ കൊലപതകത്തിന് സാക്ഷിയായ സന്ധ്യയിൽ നിന്ന് വിവരം അറിഞ്ഞ കുഞ്ഞമ്പുനായരുടെ കുടുംബം ഗിരിയെ പേടിച്ച് നാരായണനെ അഭയം പ്രാപിക്കുന്നു. പകരം വീട്ടാൻ ശ്രമിക്കുന്ന ഗിരിയെ അന്തിമ പോരാട്ടത്തിൽ നാരായണൻ പരാജയപ്പെടുത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് തേജ് മെർവിൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. ഒരു പെൺകിടാവ് – ജാസി ഗിഫ്റ്റ് കോറസ്
  2. പ്രജാപതി – എം.ജി. ശ്രീകുമാർ കോറസ്
  3. ഒരു പെൺകിടാവ് – ജാസി ഗിഫ്റ്റ്
  4. കുതിര – എം.ജി. ശ്രീകുമാർ കോറസ്
  5. മധുരം – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്രജാപതി_(ചലച്ചിത്രം)&oldid=2330662" എന്ന താളിൽനിന്നു ശേഖരിച്ചത്