സലീം കുമാർ
സലിം കുമാർ | |
---|---|
![]() | |
തൊഴിൽ | സിനിമാ നടൻ |
സജീവ കാലം | 1997 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുനിത |
കുട്ടികൾ | ചന്തു, ആരോമൽ |
മാതാപിതാക്ക(ൾ) | ഗംഗാധരൻ, കൗസല്യ |
ഒരു മലയാളചലച്ചിത്രനടനാണ് സലീം കുമാർ.മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.[1]. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും[2], 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
സലിംകുമാർ തന്റെ മിമിക്രി ജീവിതം ഇ ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.[അവലംബം ആവശ്യമാണ്]
സിനിമാ ജീവിതം[തിരുത്തുക]
ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സംവിധായകൻ. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായകനടനെ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് ഇദ്ദേഹം പിന്നീട് തനിക്ക് സ്വഭാവറോളുകളും ഇണങ്ങുമെന്ന് തെളിയിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും പിന്നീട് ഇദ്ദേഹം സ്വഭാവനടനായി അഭിനയിക്കുകയുണ്ടായി.
നാലു വർഷത്തോളം, കൊച്ചിൻ ആരതി തിയേറ്റേർസിന്റെ നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
വ്യക്തിജീവിതം[തിരുത്തുക]
ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
പുരസ്കാരങ്ങൾ[തിരുത്തുക]
ദേശീയപുരസ്കാരങ്ങൾ[തിരുത്തുക]
- 2010 - മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (ആദാമിന്റെ മകൻ അബു)
സംസ്ഥാന പുരസ്കാരങ്ങൾ[തിരുത്തുക]
- 2012 - മികച്ച ഹാസ്യനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - അയാളും ഞാനും തമ്മിൽ )[3].
- 2010 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ആദാമിന്റെ മകൻ അബു) [4]
- 2005 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (അച്ഛനുറങ്ങാത്ത വീട്)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്[തിരുത്തുക]
- 2008 - മികച്ച ഹാസ്യതാരം - (അണ്ണൻ തമ്പി)
ചലച്ചിത്രങ്ങൾ[തിരുത്തുക]
- 2013
- ലിസമ്മയുടെ വീട്
- ഇമ്മാനുവൽ
- Maryan (tamil)
- 2012
- Masters-മോനിച്ചൻ
- പദ്മശ്രീഭാരത്dr.സരോജ്കുമാർ
- കോബ്ര
- ഓർഡിനറി
- വാദ്യാർ
- eyamസൂര്യൻ
- Mrമരുമകൻ
- അയാളും ഞാനുംതമ്മിൽ
- 101weddings
- അഭിയും ഞാനും
- 2011
- ത്രീ കിംങ്ങ്സ്
- മാണിക്യകല്ല്
- ജനപ്രിയൻ
- ക്രിസ്റ്റ്യൻ ബ്രദേർസ്
- 2010
- 2009
- സമയം (2009)
- 2008
- ട്വന്റി:20 (2008) .... 'കപീഷ്' ഇന്ദുചൂഡൻ
- വൺവേ ടിക്കറ്റ് (2008) .... സക്കാത്ത് ബീരാൻ
- കിച്ചാമണി എം. ബി. എ (2008)
- അണ്ണൻ തമ്പി (2008)
- സൈക്കിൾ (2008)
- 2007
- ഫ്ലാഷ് (2007)
- കംഗാരൂ (2007) .... 'കറന്റ്' കുഞ്ഞച്ചൻ
- കഥ പറയുമ്പോൾ (2007) .... ദാസ് വടക്കേമുറി
- ആയുർ രേഖ (2007) .... ഇസ്മൈൽ
- ചോക്കളേറ്റ് (2007) .... പപ്പൻ
- മിഷൻ 90 ഡേയ്സ് (2007) .... മോഹനൻ
- അറബിക്കഥ (2007) .... കരീം
- ഹലോ (2007) .... ചിദംബരം
- ജൂലൈ 4 (2007) .... ശക്തിവേൽ
- ഗോൾ (2007)
- എബ്രഹാം ആന്റ് ലിങ്കൺ (2007)
- ഏകാന്തം (2007)
- ദ സ്പീഡ് ട്രാക്ക് (2007) .... ലാലി
- മായാവി (2007) .... കണ്ണൻ സ്രാങ്ക്
- ഇൻസ്പെക്റ്റർ ഗരുഡ് (2007) .... ചക്കച്ചാമ്പറമ്പിൽ ലോനപ്പൻ
- ചങ്ങാതിപ്പൂച്ച (2007) .... പുരുഷോത്തമൻ
- 2006
- ഒരുവൻ (2006)
- കറുത്ത പക്ഷികൾ (2006)
- വാസ്തവം (2006)
- ഭാർഗ്ഗവചരിതം മൂന്നാം ഖണ്ഡം (2006) .... അലി
- ആനച്ചന്തം (2006)
- ചെസ്സ് (2006/I) .... ഉണ്ണികൃഷ്ണൻ
- പ്രജാപതി (2006) ....
- പുലിജന്മം (2006)
- പച്ചക്കുതിര (2006) .... ചന്ദ്രൻ
- തുറുപ്പ് ഗുലാൻ (2006) .... ഖാദർ & ഖാദർ
- കിലുക്കം കിലുകിലുക്കം (2006) .... അപ്പച്ചൻ
- അച്ചനുറങ്ങാത്ത വീട് (2006)
- 2005
- സർക്കാർ ദാദ (2005)
- രാജമാണിക്യം (2005) .... ദാസപ്പൻ
- ലോകനാതൻ ഐ. എ. എസ് (2005) .... രാജപ്പൻ
- നരൻ (2005)
- ചാന്തുപൊട്ട് (2005) .... 'പരദൂഷണം' വറീത്
- പാണ്ടിപ്പട (2005) .... ഉമാംഗദൻ
- രാപ്പകൽ (2005) .... ഗോവിന്ദൻ
- കൃത്യം (2005) .... ബാദ്ഷ
- തസ്കരവീരൻ (2005) .... സുഗതൻ
- തൊമ്മനും മക്കളും (2005) .... രാജാക്കണ്ണ്
- ഇമ്മിണി നല്ലൊരാൾ (2005) .... കിട്ടുണ്ണി
- ഇരുവട്ടം മണവാട്ടി (2005) .... ഓച്ചിറ വേലു
- ഉദയനാണ് താരം (2005) .... റഫീക്ക്
- ദീപങ്ങൾ സാക്ഷി (2005) .... വക്കീൽ
- ജൂനിയർ സീനിയർ (2005) .... സത്യൻ
- 2004
- പെരുമഴക്കാലം (2004) .... ആമു ഇളയപ്പൻ
- കഥാവശേഷൻ (2004)
- ഗ്രീറ്റിങ്ങസ് (2004) .... വൈദ്യനാഥൻ
- യൂത്ത് വെസ്റ്റിവൽ (2004)
- അപരിചിതൻ (2004) ....
- ചതിക്കാത്ത ചന്തു (2004) .... വിക്രം
- വിസ്മയത്തുമ്പത്ത് (2004) .... ഗുഹൻ
- വെള്ളിനക്ഷത്രം (2004)
- കേരള ഹൗസ് ഉടൻ വില്പ്പനയ്ക്ക് (2004) .... ടെസ്റ്റർ കണ്ണപ്പൻ
- കുസൃതി (2004) .... ചാണ്ടി
- താളമേളം (2004) ....
- 2003
- പട്ടണത്തിൽ സുന്ദരൻ (2003) .... ഭുവനചന്ദ്രൻ
- പുലിവാൽ കല്യാണം (2003) .... മണവാളൻ
- വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് (2003) .... സൂര്യപ്രകാശൻ
- ഹരിഹരൻപിള്ള ഹാപ്പിയാണ് (2003) .... സുന്ദരൻ
- പട്ടാളം (2003) .... ഗബ്ബർ കേശവൻ
- സി. ഐ. ഡി മൂസ (2003) ....
- വെള്ളിത്തിര (2003) .... സുരേന്ദ്രൻ
- ഗ്രാമഫോൺ (2003) .... 'തബല' ഭാസ്കരൻ
- എന്റെ വീട്, അപ്പുവിന്റേയും (2003) .... മൂങ്ങ വർക്കി
- കിളിച്ചുണ്ടൻ മാമ്പഴം (2003) .... ഉസ്മാൻ
- തിളക്കം (2003) .... ഓമനക്കുട്ടൻ
- വസന്തമല്ലിക (2003) .... കോമളൻ
- 2002
- കല്യാണരാമൻ (2002) .... പ്യാരി
- മീശ മാധവൻ (2002) .... വക്കീൽ മുകുന്തൻകുട്ടി
- ബാംബൂ ബോയ്സ് (2002)
- കാശില്ലാതെയും ജീവിക്കാം (2002)
- കുഞ്ഞിക്കൂനൻ (2002) .... ചന്ദ്രൻ
- മഴത്തുള്ളിക്കിലുക്കം (2002) .... മായാണ്ടി
- പകല്പ്പൂരം (2002) ....
- പ്രണയമണിത്തൂവൽ (2002) .... സുന്ദരൻ
- സാവിത്രിയുടെ അരഞ്ഞാണം (2002) .... ഒളിമ്പ്യൻ ഭൂതം അപ്പച്ചൻ
- താണ്ടവം (2002) .... ബഷീർ
- വാൽക്കണ്ണാടി (2002) .... വിക്രമൻ
- 2001
- വൺ മാൻ ഷോ (2001) .... ഭാസ്കരൻ
- നരിമാൻ (2001)
- ഭർത്താവുദ്യോഗം (2001) .... പുഷപൻ
- സുന്ദരപുരുഷൻ (2001) .... ബാലൻ
- ഈ പറക്കും തളിക (2001) .... കോശി
- സൂത്രധാരൻ (2001) .... ലീല കൃഷ്ണൻ
- 2000
- തെങ്കാശിപ്പട്ടണം (2000)
- സത്യമേവ ജയതേ (2000)
- 1999
- ഉദയപുരം സുൽത്താൻ (1999) .... സലീം
- 1998
- ഗ്രാമ പഞ്ചായത്ത് (1998) .... ഭാസ്കരൻ
- മാഗല്യപ്പല്ലക്ക് (1998) .... ഫൽഗുണൻ
- മായാജാലം (1998) .... എഴുപുന്ന മത്തായി
- മീനാക്ഷി കല്യാണം (1998) .... വക്കീൽ ശിവൻ മുല്ലശ്ശേരി
- 1997
- ന്യൂസ്പേപ്പർ ബോയ് (1997) .... വെങ്കിടി
- സുവർണ്ണ സിംഹാസനം (1997) .... ഗോപാലൻ
അവലംബം[തിരുത്തുക]
- ↑ മികച്ച രണ്ടാമത്തെ നടൻ കേരളസംസ്ഥാനപുരസ്കാരം ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത
- ↑ സലിംകുമാറിന് മികച്ച നടനുള്ള ദേശീയപുരസ്ക്കാരം പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ- 58 ആമത് ദേശീയ സിനിമ പുരസ്ക്കാരങ്ങൾ
- ↑ http://www.mathrubhumi.com/movies/malayalam/341777/
- ↑ 2010 ലെ ദേശീയ സിനിമാ പുരസ്കാരങ്ങൾ മാതൃഭൂമി ഓൺലൈൻ
ഇതുംകൂടി കാണുക[തിരുത്തുക]
- മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം
- മികച്ച നടനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയവരുടെ പട്ടിക
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Salim Kumar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1969-ൽ ജനിച്ചവർ
- ഒക്ടോബർ 10-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മിമിക്രി കലാകാരന്മാർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മലയാള ഹാസ്യനടന്മാർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച ഹാസ്യതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ