ആർ. നരേന്ദ്രപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നരേന്ദ്രപ്രസാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ. നരേന്ദ്രപ്രസാദ്
Narendra Prasad.jpg
ജനനം(1946-12-26)ഡിസംബർ 26, 1946
മരണംനവംബർ 3, 2003(2003-11-03) (പ്രായം 56)
തൊഴിൽഅധ്യാപകൻ, ചലച്ചിത്ര അഭിനേതാവ്
ജീവിതപങ്കാളി(കൾ)നന്ദപ്രസാദ്

മലയാള ചലച്ചിത്ര അഭിനേതാവ് എന്നതിലുപരി അധ്യാപകൻ, നാടകകൃത്ത്, എഴുത്തുകാരൻ, സാഹിത്യ വിമർശകൻ, എന്നീ നിലകളിൽ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ, സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു രാഘവക്കുറുപ്പ് നരേന്ദ്രപ്രസാദ് അഥവാ ആർ.നരേന്ദ്രപ്രസാദ് (1946-2003) [1][2][3][4].

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വി.രാഘവക്കുറുപ്പിൻ്റേയും ജാനകിയമ്മയുടേയും മകനായി 1946 ഡിസംബർ 26ന് നരേന്ദ്രപ്രസാദ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് കണക്കിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. 1967-ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച നരേന്ദ്രപ്രസാദ് 1968-ൽ സർക്കാർ സർവ്വീസിൽ അംഗമായി. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ആർട്ട്സ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ഡയറക്ടർ ആയിരുന്നു.

നാടകത്തിനോട് ഉള്ള താത്പര്യത്തെ തുടർന്ന് 1980-കളുടെ ആരംഭത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച് അതിനുവേണ്ടി നാടകങ്ങൾ രചിക്കുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. മുരളി, ഗോപകുമാർ, അലിയാർകുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്‌.

 • അലഞ്ഞവർ അന്വേഷിച്ചവർ (നോവൽ)
 • നിഷേധികളെ മനസിലാക്ക് (വിമർശനം)
 • ജാതി പറഞ്ഞാൽ എന്തേ (വിമർശനം)
 • സൗപർണ്ണിക (നാടകം)

തുടങ്ങിയവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ രചനകളിൽ ചിലതാണ്.

ആദ്യകാലങ്ങളിൽ സിനിമ അഭിനയത്തോട് താത്പര്യമില്ലാതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിൻ്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്ക്രീനിലെത്തുന്നത് പിന്നീട് ഏകദേശം 100 സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 1993-ലെ പൈതൃകം എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കിയെങ്കിലും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം പൂർണമായ മനസോടെ സ്വീകരിച്ചിരുന്നില്ല.

എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

പി. പത്മരാജൻ്റെ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ അശരീരികൾക്ക് നരേന്ദ്രപ്രസാദിൻ്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.

നരേന്ദ്രപ്രസാദ് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച സിനിമയാണ് 1989-ൽ റിലീസായ അസ്ഥികൾ പൂക്കുന്നു

നരേന്ദ്ര പ്രസാദ് ശബ്ദം നൽകിയ സിനിമകൾ

 • ഞാൻ ഗന്ധർവൻ 1991
 • അഥർവ്വം 1989
 • ചിത്രം 1988
 • വൈശാലി 1988

സ്വകാര്യ ജീവിതം

 • ഭാര്യ : നന്ദപ്രസാദ്[5].
 • മക്കൾ : ദീപ, ദിവ്യ[6]

മരണം

2003 നവംബർ 3ന് കോഴിക്കോട് ആശുപത്രിയിൽ വച്ച് നിര്യാതനായി[7][8].

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • അസ്ഥികൾ പൂക്കുന്നു 1989
 • രാജശിൽപ്പി 1992
 • അദ്വൈതം 1992
 • തലസ്ഥാനം 1992
 • കുടുംബസമേതം 1992
 • ഉത്സവമേളം 1992
 • ഊട്ടിപ്പട്ടണം 1992
 • പണ്ട് പണ്ടൊരു രാജകുമാരി 1992
 • ബന്ധുക്കൾ ശത്രുക്കൾ 1993
 • ഓ ഫാബി 1993
 • ആർദ്രം 1993
 • തലമുറ 1993
 • മേലെപ്പറമ്പിൽ ആൺവീട് 1993
 • അമ്മയാണെ സത്യം 1993
 • യാദവം 1993
 • ഏകലവ്യൻ 1993
 • പ്രവാചകൻ 1993
 • പൈതൃകം 1993
 • ജേർണലിസ്റ്റ് 1993
 • ജനം 1993
 • സരോവരം 1993
 • കുടുംബ സ്നേഹം 1993
 • ആയിരപ്പറ 1993
 • സ്ഥലത്തെ പ്രധാന പയ്യൻസ് 1993
 • വാർദ്ധക്യ പുരാണം 1994
 • മലപ്പുറം ഹാജി മഹാനായ ജോജി 1994
 • ഭാഗ്യവാൻ 1994
 • കടൽ 1994
 • ഭരണകൂടം 1994
 • വിഷ്ണു 1994
 • പവിത്രം 1994
 • ദാദ 1994
 • ഭീഷ്മാചാര്യ 1994
 • പ്രദക്ഷിണം 1994
 • വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി 1994
 • ഗലീലിയോ 1994
 • സുകൃതം 1994
 • ചുക്കാൻ 1994
 • കല്യാൺജി ആനന്ദ്ജി 1995
 • മിമിക്സ് ആക്ഷൻ 500 1995
 • മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
 • അനിയൻ ബാവ ചേട്ടൻ ബാവ 1995
 • സർഗവസന്തം 1995
 • കിടിലോൽക്കിടിലം 1995
 • ചൈതന്യം 1995
 • ബോക്സർ 1995
 • മുൻപെ പറക്കുന്ന പക്ഷി 1995
 • ഒരു അഭിഭാഷകൻ്റെ കേസ് ഡയറി 1995
 • അക്ഷരം 1995
 • ഏഴരക്കൂട്ടം 1995
 • തിരുമനസ് 1995
 • സിന്ദൂരരേഖ 1995
 • കളമശേരിയിൽ കല്യാണയോഗം 1995
 • ടോം & ജെറി 1995
 • ആലഞ്ചേരി തമ്പ്രാക്കൾ 1995
 • ദില്ലിവാല രാജകുമാരൻ 1996
 • എക്സ്ക്യൂസ് മി ഏതു കോളേജിലാ 1996
 • കിംഗ് സോളമൻ 1996
 • കഥാപുരുഷൻ 1996
 • കാഞ്ചനം 1996
 • മയൂരനൃത്തം 1996
 • സുൽത്താൻ ഹൈദരാലി 1996
 • സൂര്യപുത്രികൾ 1996
 • കുങ്കുമചെപ്പ് 1996
 • രജപുത്രൻ 1996
 • ദേവരാഗം 1996
 • ബ്രിട്ടീഷ് മാർക്കറ്റ് 1996
 • സുവർണ്ണ സിംഹാസനം 1997
 • കണ്ണൂർ 1997
 • കുലം 1997
 • ശിബിരം 1997
 • ഇന്നലെകളില്ലാതെ 1997
 • കല്ല്യാണപിറ്റേന്ന് 1997
 • അസുരവംശം 1997
 • കിളിക്കുറിശിയിലെ കുടുംബമേള 1997
 • ആറാം തമ്പുരാൻ 1997
 • രാജതന്ത്രം 1997
 • കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997
 • കളിയാട്ടം 1997
 • ഭൂപതി 1997
 • മൂന്ന് കോടിയും മുന്നൂറ് പവനും 1997
 • സൂര്യപുത്രൻ 1998
 • മന്ത്രിമാളികയിൽ മന:സമ്മതം 1998
 • കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 1998
 • ആലോലം 1998
 • മയിൽപ്പീലിക്കാവ് 1998
 • ഞങ്ങൾ സന്തുഷ്ടരാണ് 1998
 • മലബാറിൽ നിന്നൊരു മണിമാരൻ 1998
 • ഇലവങ്കോട് ദേശം 1998
 • പഞ്ചലോഹം 1998
 • ഉസ്താദ് 1999
 • ഋഷിവംശം 1999
 • വാഴുന്നോർ 1999
 • ഉദയപുരം സുൽത്താൻ 1999
 • എഫ്.ഐ.ആർ 1999
 • സൂസന്ന 2000
 • സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം 2000
 • നരസിംഹം 2001
 • ഡാനി 2001
 • രണ്ടാം ഭാവം 2001
 • സായവർ തിരുമേനി 2001
 • മേഘസന്ദേശം 2001
 • ഈ നാട് ഇന്നലെ വരെ 2001
 • വൺമാൻഷോ 2001
 • നക്ഷത്രങ്ങൾ പറയാതിരുന്നത് 2001
 • കാക്കിനക്ഷത്രം 2001
 • പുണ്യം 2002
 • സ്വപ്നഹള്ളിയിൽ ഒരുനാൾ 2002
 • കൃഷ്ണപക്ഷക്കിളികൾ 2002
 • നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി 2002
 • കൃഷ്ണാ ഗോപാൽകൃഷ്ണ 2002
 • ഒന്നാമൻ 2002
 • മഴനൂൽകനവ് 2003
 • വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് 2003
 • വരും വരുന്നു വന്നു 2003
 • കുസൃതി 2003
 • കേരള ഹൗസ് ഉടൻ വിൽപ്പനക്ക് 2003
 • ഗൗരിശങ്കരം 2003
 • മിഴി രണ്ടിലും 2003
 • കൊട്ടാരം വൈദ്യൻ 2004
 • കഥ 2004
 • ദീപങ്ങൾ സാക്ഷി 2005
 • ദി ക്യാംപസ് 2005
 • വിദേശി നായർ സ്വദേശി നായർ 2005[9]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._നരേന്ദ്രപ്രസാദ്&oldid=3543083" എന്ന താളിൽനിന്ന് ശേഖരിച്ചത്