ഞാൻ ഗന്ധർവ്വൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാൻ ഗന്ധർവ്വൻ
ചലച്ചിത്രത്തിന്റെ വി.സി.ഡി. കവർ
സംവിധാനം പി. പത്മരാജൻ
നിർമ്മാണം ആർ. മോഹൻ
രചന പി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതം ജോൺസൺ
ഛായാഗ്രഹണം വേണു
ഗാനരചന കൈതപ്രം
ചിത്രസംയോജനം ബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോ ഗുഡ് നൈറ്റ് ഫിലിംസ്
വിതരണം മനോരാജ്യം റിലീസ്
റിലീസിങ് തീയതി 1991
സമയദൈർഘ്യം 146 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ഞാൻ ഗന്ധർവ്വൻ. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
നിതീഷ് ഭരദ്വാജ് ഗന്ധർവ്വൻ (ദേവൻ)
സുപർണ്ണ ഭാമ
എം.ജി. സോമൻ ഗോപാലകൃഷ്ണൻ നായർ
കെ.ബി. ഗണേഷ് കുമാർ പ്രദീപ്
ഫിലോമിന ഭാമയുടെ മുത്തശ്ശി
സുലക്ഷണ ഭാമയുടെ അമ്മ
വിന്ദുജ മേനോൻ ഭാമയുടെ സഹോദരി
തെസ്നി ഖാൻ ഭാമയുടെ സുഹൃത്ത്

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പാലപ്പൂവേ" (രാഗം: കാപ്പി)കെ.എസ്. ചിത്ര  
2. "ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ" (രാഗം: രാഗമാലിക)കെ.ജെ. യേശുദാസ്  
3. "ദേവീ ആത്മരാഗം" (രാഗം: മിയാൻ കി മൽഹാർ)കെ.ജെ. യേശുദാസ്  

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം ബി. ലെനിൻ, വി.ടി. വിജയൻ
കല രാജീവ് അഞ്ചൽ
ചമയം ബാലകൃഷ്ണൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
സംഘട്ടനം എ.ആർ. പാഷ
പരസ്യകല സാബു കൊളോണിയ
യൂണിറ്റ് ശ്രീമൂവീസ്
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
നിർമ്മാണ നിർവ്വഹണം സി.എസ്. ഹമീദ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഞാൻ ഗന്ധർവ്വൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചിത്രം കാണുവാൻ[തിരുത്തുക]

ഞാൻ ഗന്ധർവ്വൻ (1991)

"https://ml.wikipedia.org/w/index.php?title=ഞാൻ_ഗന്ധർവ്വൻ&oldid=2462449" എന്ന താളിൽനിന്നു ശേഖരിച്ചത്