മൂന്നാംപക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൂന്നാം പക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂന്നാംപക്കം
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംബാലകൃഷ്ണൻ നായർ
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവേണു
ചിത്രസംയോജനം
സ്റ്റുഡിയോഗാന്ധിമതി ഫിലിംസ്
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി1988
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംപക്കം. തിലകൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ ബാലകൃഷ്ണൻ നായരാണ് ചിത്രം നിർമ്മിച്ചത്.ഈ ചിത്രം ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നു.

കഥാസാരം[തിരുത്തുക]

ഇന്ത്യൻ റെയിൽവെയിൽ നിന്ന് അക്കൗണ്ടന്റായി വിരമിച്ച തമ്പി (തിലകൻ) തന്റെ മകന്റെ മരണത്തെത്തുടർന്ന് തറവാട്ടുവീട്ടിൽ വാർദ്ധക്യജീവിതം നയിക്കുകയാണ്. ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുന്ന തമ്പിയുടെ ചെറുമകനായ പാച്ചു എന്നറിയപ്പെടുന്ന ഭാസ്കർ (ജയറാം), അവധിക്കാലം ചെലവഴിക്കാൻ ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം കൂട്ടുകാരായായ ലോപസ് (റഹ്‌മാൻ), രഞ്ജിത്ത് മേനോൻ (അശോകൻ), കൃഷ്ണൻകുട്ടി (അജയൻ) എന്നിവർക്കൊപ്പം തറവാട്ടിലെത്തുന്നു. അവരുടെ സാന്നിദ്ധ്യം തമ്പിയുടെ വീടിനെ സന്തോഷനിർഭരമാക്കുന്നു. തമ്പിയുടെ കൂട്ടുകാരന്റെ ചെറുമകളുമായി പാച്ചുവിന്റെ വിവാഹം ഉറപ്പിക്കുകയും തമ്പിയുടെ സ്വത്തുക്കൾ പാച്ചുവന്റെ പേരിലേക്കാക്കുകയും ചെയ്യുന്നു. എന്നാൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാൻ പോയ പാച്ചു തിരയിലകപ്പെടുന്നു. തീവ്രദുഃഖിതനാവുന്നെങ്കിലും പാച്ചു തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്ന തമ്പിയുടെ അടുത്ത് പക്ഷേ മൂന്നാംപക്കം പാച്ചുവിന്റെ മൃതശരീരം കണ്ടെത്തി എന്ന വാർത്തയെത്തുന്നു. പാച്ചുവിന്റെ അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനിടെ തമ്പി ബലിച്ചോറുമായി കടലിലേക്ക് നടന്നകലുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം പ്രധാനമായും നടന്നത്.

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ പോളിക്രോം വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഉണരുമീ ഗാനം"  ജി. വേണുഗോപാൽ 4:22
2. "താമരക്കിളി പാടുന്നു"  കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ഇളയരാജ 5:05

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ മൂന്നാംപക്കം (1988)

"https://ml.wikipedia.org/w/index.php?title=മൂന്നാംപക്കം&oldid=3718250" എന്ന താളിൽനിന്ന് ശേഖരിച്ചത്