അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
വി.സി.ഡി. പുറംചട്ട
സംവിധാനം പി. പത്മരാജൻ
നിർമ്മാണം ഹരി പോത്തൻ
രചന പി. പത്മരാജൻ
ആസ്പദമാക്കിയത് അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ –
പി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതം ഗുണ സിംഗ് (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം ഷാജി എൻ. കരുൺ
ചിത്രസംയോജനം ബി. ലെനിൻ
സ്റ്റുഡിയോ സുപ്രിയ
വിതരണം കുളത്തുങ്കൽ പിക്ചേഴ്സ്
റിലീസിങ് തീയതി 1986 മേയ് 1
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. മമ്മൂട്ടി, നെടുമുടി വേണു, അശോകൻ, സുകുമാരി, ഗോമതി, സൂര്യ, ഉണ്ണിമേരി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന് സുകുമാരിക്ക് മികച്ച സഹനടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.

കഥാതന്തു[തിരുത്തുക]

സക്കറിയയുടെ (മമ്മൂട്ടി) നേതൃത്വത്തിൽ മൂന്നു ചെറുപ്പക്കാർ ഒരു ചെറിയ ഗ്രാമത്തിലുള്ള 'മാളുവമ്മയുടെ വീട്' എന്നറിപ്പെടുന്ന വേശ്യാലയത്തിലേക്ക് പോകുന്നു. അവർ അവിടെ വിവിധ നേരമ്പോക്കുകളിൽ ഏർപ്പെട്ടു കഴിയുന്ന അവസരത്തിൽ ആ വേശ്യാലയത്തിലെ ഇളയതും സുന്ദരിയുമായ ഗൌരിക്കുട്ടിയെ (ഗോമതി) ഒരു കൂട്ടം ആളുകൾ കടത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുന്നു. മൂന്നു ചെറുപ്പക്കാരിലെ ഏറ്റവും ഇളയ ആളായ ബിലാലിന് (അശോകൻ) ആ പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അയാളുടെ ഈ ഇഷ്ടം കൂടെ വന്നവർ മനസ്സിലാക്കുന്നതോടെ അവർ അയാളുടെ കൂടെ നിൽക്കാനും ശത്രുക്കൾക്കെതിരെ പൊരുതാനും തയ്യാറാകുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]