നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ചിത്രത്തിലെ രംഗം
സംവിധാനംപി. പത്മരാജൻ
നിർമ്മാണംമണി മല്യത്ത്
കഥകെ.കെ. സുധാകരൻ
തിരക്കഥപി. പത്മരാജൻ
ആസ്പദമാക്കിയത്നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം
by കെ.കെ. സുധാകരൻ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോരാഗം മൂവീസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി1986 നവംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിനിറ്റ്

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ൽ പുറത്തിറങ്ങി.

കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ മോഹൻലാലും ശാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ 'ഉത്തമഗീതത്തിലെ' ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആകാശമാകേ"  കെ.ജെ. യേശുദാസ് 4:35
2. "പവിഴംപോൽ"  കെ.ജെ. യേശുദാസ് 4:50

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചിത്രം കാണുവാൻ[തിരുത്തുക]

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൽ (1986)