കുറുക്കന്റെ കല്യാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുക്കന്റെ കല്യാണം
പ്രമാണം:Kurukkante Kalyanam.jpg
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമിസിസ് റഷീദാ റഷീദ്
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ,
മാധവി,
മോഹൻലാൽ,
ശങ്കരാടി
സംഗീതംസീറോ ബാബു
പശ്ചാത്തലസംഗീതംഗുണസിങ്
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാ സ്റ്റുഡിയോ
വിതരണംസൂരി ഫിലിംസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 12 നവംബർ 1982 (1982-11-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

സത്യൻ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം ആണ് കുറുക്കന്റെ കല്യാണം. 1982-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഡോ. പി. ബാലകൃഷ്ണൻ എഴുതിയതാണ്. പ്രായത്തിന്റെ അതിർവരമ്പുകൾക്കതീതമായ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വയസ്സിന്റെ പ്രായവ്യത്യാസം കണക്കാക്കാതെ, സരിതയ്ക്കുവേണ്ടി ( മാധവി ) തലകറങ്ങി വീഴുന്ന ലജ്ജാശീലനും ഭീരുവും അന്തർമുഖനുമായ ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രനെ ( സുകുമാരൻ ) ചുറ്റിപ്പറ്റിയാണ് സിനിമ. [1]

റിയാസ് ഫിലിംസിന്റെ ബാനറിൽ റഷീദ റഷീദാണ് ചിത്രം നിർമ്മിച്ചത്. സൂരി ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സീറോ ബാബു സംഗീതം നൽകിയ ഒറിജിനൽ ഗാനങ്ങളും ഗുണ സിംഗിന്റെ പശ്ചാത്തലസംഗീതവും ഈ ചിത്രത്തെ മനോഹരമാക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടനും എഡിറ്റിംഗ് ജി വെങ്കിട്ടരാമനും നിർവഹിച്ചു. എസ് വി ശേഖർ നായകനായി ആവതെല്ലാം പെണ്ണാളെ എന്ന പേരിൽ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. . [2]

പ്ലോട്ട്[തിരുത്തുക]

ശിവസുബ്രഹ്മണ്യൻ () 32 വയസ്സുള്ള, ആർജ്ജവമുള്ള എന്നാൽ ലജ്ജാശീലനുമായ മനുഷ്യനാണ്, കുട്ടിക്കാലം മുതൽ സ്ത്രീയെ കാട്ടാതെ ആണ് അഛൻ വളർത്തിയത്. സ്ത്രീകൾ അനർത്ഥമാകുന്നു. അവരെ കണ്ടാൽ ഓടിക്കൊൾക എന്നാണ് അച്ഛന്റെ ഉപദേശാം. എന്നാൽ അയാൾ സ്ത്രീകളെ ആകർഷിക്കൻ ശ്രമിച്ച് അസന്തുഷ്ടനായ അവിവാഹിതനാണ്. ആത്മീയ ചായ്‌വുമുള്ള ഒരു പിതാവിൽ നിന്ന് വേർപെടാൻ ആഗ്രഹിക്കുന്ന അദ്ദേഹം തന്റെ ഉറ്റസുഹൃത്തായ കുമാറിനൊപ്പം () മദ്രാസ് നഗരത്തിലേക്ക് രക്ഷപ്പെടുന്നു. അവരുടെ പുതിയ അയൽവാസിയായ സരിതയുമായി () അവൻ പ്രണയത്തിലാകുന്നു. സരിത തന്റെ ബോസിന്റെ മകളുടെ ഏറ്റവും അടുത്ത സുഹൃത്താണ്, അവൾ അതേ കെട്ടിടത്തിലാണ് താമസിക്കുന്നത്.[3]അവൾ അയാളെ കളിപ്പിക്കുന്നു. എന്നാൽ നിത്യശല്യമായ മുറച്ചെറുക്കനെ () തോൽപ്പിച്ചതോടെ അവൾ ഇഷ്ടപ്പെട്ടുതുടങ്ങുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുകുമാരൻ ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രൻ
2 മാധവി സരിത
3 ജഗതി ശ്രീകുമാർ കുമാർ
4 ബഹദൂർ സൂപ്പി ഹാജിയാർ
5 നിത്യ സൈനബ
6 മീന ആമിന
7 സത്താർ ഗോപി
8 ശങ്കരാടി ത്രിവിക്രമൻ
9 പറവൂർ ഭരതൻ ശങ്കരൻ നായർ
10 കുഞ്ചൻ ദിലീപ് കുമാർ
11 മോഹൻലാൽ സൈനബയുടെ ഭർത്താവ്

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മണവാട്ടിപ്പെന്നൊരുങ്ങി വാണി ജയറാം
2 പൊന്നാനത്തുമ്പികളും പൊൻവെയിലും കെ.ജെ. യേശുദാസ്
3 അനുരാഗമേ എൻ ജീവനിലുണരൂ യേശുദാസ്


അവലംബം[തിരുത്തുക]

  1. "കുറുക്കന്റെ കല്യാണം(1982)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-16.
  2. "കുറുക്കന്റെ കല്യാണം(1982)". malayalasangeetham.info. ശേഖരിച്ചത് 2014-10-16.
  3. "കുറുക്കന്റെ കല്യാണം(1982)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2022-06-21.
  4. "കുറുക്കന്റെ കല്യാണം(1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 16 ജൂൺ 2022.
  5. "കുറുക്കന്റെ കല്യാണം(1982)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2022-06-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറുക്കന്റെ_കല്യാണം&oldid=3799571" എന്ന താളിൽനിന്ന് ശേഖരിച്ചത്