Jump to content

നരസിംഹം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നരസിംഹം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരസിംഹം
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനരഞ്ജിത്ത്
അഭിനേതാക്കൾ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംസ്വർഗ്ഗചിത്ര റിലീസ്
റിലീസിങ് തീയതി2000 ജനുവരി 26
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം175 മിനിറ്റ്
ആകെ22 കോടി[1]

2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[2] രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

മോഹൻലാൽ ഈ ചിത്രത്തിൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു.[3] മമ്മൂട്ടി ഒരു വക്കീലിന്റെ റോളിൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. എം. ജി രാധാകൃഷ്ണൻ സം‌ഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

2000-ൽ ഗണതന്ത്രദിവസം (റിപ്പബ്ലിക് ദിനം) ഇറങ്ങിയ ഈ ചിത്രം 100 ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി 22 കോടി നേടുകയും നിർമ്മാതാവിന് 10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, കോറസ്
  2. മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ, കെ. എസ് .ചിത്ര
  3. പഴനി മല – എം.ജി. ശ്രീകുമാർ
  4. അമ്മേ നിളേ നിനക്കെന്ത് പറ്റി – എം.ജി. ശ്രീകുമാർ
  5. ധ്യാനം ധേയം നരസിംഹം – കെ.ജെ. യേശുദാസ്, കോറസ്
  6. ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. മഞ്ഞിൻ മുത്തെടുത്ത് – സുജാത മോഹൻ
  8. അമ്മേ നിളേ നിനക്കെന്ത് പറ്റി – കെ.ജെ. യേശുദാസ്
  9. മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ

സ്വീകരണം

[തിരുത്തുക]

നരസിംഹം കേരളത്തിലെ 32 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ ചിത്രം 2 കോടി ഷെയർ നേടിയെടുത്തു.[4] 10 കോടി നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ഈ ചിത്രം 200 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും 22 കോടി ആകെ കളക്ട് ചെയ്യുകയും ചെയ്തു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[1][2]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല ബോബൻ
ചമയം പി.വി. ശങ്കർ, സലീം
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, മുരളി
നൃത്തം കുമാർ ശാന്തി, കല
സംഘട്ടനം കനൽ കണ്ണൻ, സൂപ്പർ സുബ്ബരായൻ
നിർമ്മാണ നിയന്ത്രണം പ്രവീൺ പരപ്പനങാടി
നിർമ്മാണ നിർവ്വഹണം വി.വി. രാധാകൃഷ്ണൻ
അസോസിയേറ്റ്ഡയറക്ടർ എം. പത്മകുമാർ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Anu James (27 January 2016). "Mohanlal celebrates 16th anniversary of Narasimham on Pulimurugan sets [PHOTO]". International Business Times (in ഇംഗ്ലീഷ്). Retrieved 1 July 2016.
  2. 2.0 2.1 2.2 "Flops galore soft porn rules in Kerala".
  3. "Action films are his forteasari ". Screen India. November 27, 2000. Retrieved April 14, 2011.
  4. "2 crore share".

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ നരസിംഹം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=നരസിംഹം_(ചലച്ചിത്രം)&oldid=4093031" എന്ന താളിൽനിന്ന് ശേഖരിച്ചത്