അടിയൊഴുക്കുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിയൊഴുക്കുകൾ
സംവിധാനംഐ.വി. ശശി
നിർമ്മാണംകൊച്ചുമോൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോകാസിനോ ഫിലിംസ്
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി1984
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1] കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.[2][3]

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി കരുണൻ
മോഹൻലാൽ ഗോപി
റഹ്‌മാൻ ചന്ദ്രൻ
വിൻസെന്റ് കുമാരൻ മൂപ്പൻ
ബാലൻ കെ. നായർ
മണിയൻപിള്ള രാജു ജയരാജൻ
ബഹദൂർ കുഞ്ഞിക്ക
സത്താർ നാരായണൻ
പറവൂർ ഭരതൻ
ശങ്കരാടി ജോസഫ്
കുതിരവട്ടം പപ്പു ശിവൻ കുട്ടി
ജോണി ഗോവിന്ദൻ
ജനാർദ്ദനൻ ഹംസ
സീമ ദേവയാനി
മേനക മാധവി
സുകുമാരി രാധ
കവിയൂർ പൊന്നമ്മ മറിയാമ്മ
മണവാളൻ ജോസഫ്

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാം ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

ഛായാഗ്രഹണം ജയനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. നാരായണൻ
ചമയം എം. ഒ. ദേവസ്യ
വസ്ത്രാലങ്കാരം എം.എം. കുമാർ
സംഘട്ടനം ത്യാഗരാജൻ
പരസ്യകല പി.എൻ. മേനോൻ
പ്രോസസിങ്ങ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അൻസാരി
അസോസിയേറ്റ് ഡയറക്ടർ ജോമോൻ
അസിസ്റ്റന്റ് ഡയറക്ടർ അനിൽ കുമാർ
കോ-പ്രൊഡ്യൂസർ മമ്മൂട്ടി, മോഹൻലാൽ, ഐ.വി. ശശി, സീമ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1984 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച നടൻ : മമ്മൂട്ടി
  • 1984 – ഫിലിംഫെയർ അവാർഡ് മികച്ച നടൻ : മമ്മൂട്ടി

അവലംബം[തിരുത്തുക]

  1. "STATE FILM AWARDS 1984". Kerala Information and Public Relations Department. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 20. {{cite web}}: Check date values in: |accessdate= (help)
  2. അടിയൊഴുക്കുകൾ – മലയാളസംഗീതം.ഇൻഫോ
  3. അടിയൊഴുക്കുകൾ (1984) - മലയാളചലച്ചിത്രം.കോം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അടിയൊഴുക്കുകൾ&oldid=3622756" എന്ന താളിൽനിന്ന് ശേഖരിച്ചത്