ഐ.വി. ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ. വി. ശശി
പ്രമാണം:I. V. Sasi.jpg
ജനനം ഇരുപ്പം വീട് ശശിധരൻ
തൊഴിൽ സിനിമ സം‌വിധാനം
ജീവിത പങ്കാളി(കൾ) സീമ
കുട്ടി(കൾ) അനു, അനി

മലയാളചലച്ചിത്രത്തിലെ ഒരു പ്രശസ്ത സം‌വിധായകനാണ് ഐ.വി. ശശി എന്ന് അറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. അദ്ദേഹം ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

ആദ്യ സിനിമാ ജീവിതം[തിരുത്തുക]

1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട ഒരു സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.

അവാർഡുകൾ[തിരുത്തുക]

  • 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം.[1]
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് - 2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.[2]
  • 1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്.
  • രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്.
  • ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്.
  • ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്.
  • ആറു തവണ ഫിലിംഫെയർ അവാർഡ്.
  • 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

കുടുംബം[തിരുത്തുക]

തന്റെ ഭാര്യായായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകൾ എന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് ജോലി നോക്കി. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ കുടുംബത്തോടെ ചെന്നൈയിൽ താമസിക്കുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം നിർവ്വഹിച്ച ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ താഴെപ്പറയുന്നവയാണ്/[3]

അവലംബങ്ങൾ[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ.വി._ശശി&oldid=2500612" എന്ന താളിൽനിന്നു ശേഖരിച്ചത്