ഉള്ളടക്കത്തിലേക്ക് പോവുക

മീൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീൻ
സംവിധാനംഐ.വി. ശശി
കഥടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
നിർമ്മാണംഎൻ ജി ജോൺ
അഭിനേതാക്കൾമധു
ജയൻ
സീമ
ശ്രീവിദ്യ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ നാരായണൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
ജിയോ പിക്ചേർസ്
വിതരണംജിയോ പിക്ചേർസ്
റിലീസ് തീയതി
  • 23 August 1980 (1980-08-23)
രാജ്യം ഇന്ത്യ
ഭാഷമലയാളം

മീൻ 1980-ൽ ഇറങ്ങിയ ഐ.വി. ശശി സംവിധാനവും എൻ ജി ജോൺ നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. പ്രധാന അഭിനേതാക്കൾ മധു, ജയൻ, സീമ, ശ്രീവിദ്യ എന്നിവരാണ്. ജി. ദേവരാജൻ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3] ഈ ചലച്ചിത്രം ഭാഗികമായ ഹിന്ദി ചലച്ചിത്രമായ ത്രിഷുൽ അടിസ്ഥാനമാക്കിയാണ് സൃഷ്ടിച്ചത്. ഈ ചലച്ചിത്രം തമിഴിൽ കടൽ മീങ്കൽ എന്ന പേരിൽ കമലഹാസൻ അഭിനയിച്ച ഒരു പുനർനിർമ്മാണമായി.100 ദിവസം ഓടിയ ഈ ചി­ത്രം ഒരു വൻ­ഹി­റ്റാ­യി മാറി.

കഥാംശം

[തിരുത്തുക]

കുര്യാക്കോസ് (മധു) കൊല്ലം കടപ്പുരത്തെ അരയൻ ആണ്. സാറ(ശുഭ) അവന്റെ കാമുകിയാണ്. സർക്കാറിന്റെ ബോട്ട് നൽകൽ പദ്ധതിയിൽ ബോട്ട് വാങ്ങി. വള്ളക്കാർ എതിർത്തു. മീൻ വാങ്ങാതായി അയാൾ കണ്ണൂർ കൊണ്ടുകൊടുത്തു. അവിടെ നാണുവിന്റെ(നെല്ലിക്കോട് ഭാസ്കരൻ) മകൾ ദേവുട്ടിയുമായി (ശ്രീവിദ്യ) ഇടപഴകാൻ ഇടവന്നു. ഒരു കുഞ്ഞുജനിച്ചതറിയാതെ അവിടം വിട്ടു. കൊല്ലത്തെത്തുന്ന അയാൾ സാറയെ അരുതാത്ത അവസ്ഥയിൽ കാണുന്നു. ഫിഷിങ് രംഗത്ത് വിജയിച്ച അയാൾ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. വേറെ വിവാഹിതനായ അയാൾക്ക് ഒരു റോസ്ലിൻ(അംബിക) എന്ന മകളൂണ്ട്. ചേട്ടനായ വർക്കിയും(പി.കെ. എബ്രഹാം) മകനും(ലാലു അലക്സ്) അയാളോടൊപ്പം ചേരുന്നു. അവരാണ് പല കാര്യങ്ങളും നടത്തുന്നത്. വർഷങ്ങൾക്ക് ശേഷം രോസ്ലിൻ ജോസ്(ജോസ്) എന്ന ഗായകനെ ഇഷ്ടപ്പെടുന്നു. അത് സാറയുടെ മകനാണെന്നടിഞ്ഞ കുര്യാക്കോസ് എതിർക്കുന്നു. തുണനഷ്ടപ്പെട്ട ദേവുട്ടിയും മകൻ രാജനും(ജയൻ) കഷ്ടപ്പെട്ട് ജീവിക്കുന്നു. ഗതികെട്ട് കുര്യാക്കോസ് ആണ് പിതാവെന്ന് രാജനെ അവൾ അറിയിക്കുന്നു. രാജൻ കൊല്ലത്തെത്തുന്നു. അയാൾ കുര്യാക്കൊസിനെതിരെ വളരുന്നു. തരകൻ(ബാലൻ കെ. നായർ) എന്ന മുതലാളിയാണ് അവനു സഹായം.തരകന്റെ മകൾ ഷേർളിയുമായി(സീമ) രാജൻ അടുക്കുന്നു. രാജൻ ഒരു കൂപ്പുലേലത്തിൽ വൻ തുക കുര്യാക്കോസിനു നഷ്ടമുണ്ടാക്കുന്നു. വർക്കി ഇത് ചോദ്യം ചെയ്യുന്നു. അവർ അകലുന്നു. വർക്കി തന്റെ സ്വത്തുക്കൾ ബിനാമി എന്ന നിലയിൽ രാജന്റെ പേരിൽ എഴുതുന്നു. താമസിക്കുന്ന വീടും കുറച്ച് ബോട്ടുകളും മാത്രം കൈമുതലായ കുര്യാക്കോസ് തളരുന്നു. അതിനിടയിൽ റോസ്ലിൻ ജോസിനെ രാജന്റെ സഹായത്തോടെ വിവാഹം ചെയ്യുന്നു. രാജൻ തന്റെ മകനാണെന്ന് കുര്യാക്കോസ് അറിയുന്നു. ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ കുര്യാക്കോസ് മരിക്കുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുകുര്യാക്കോസ്
2ജയൻരാജൻ
3സീമഷേർളി
4ശ്രീവിദ്യദേവൂട്ടി
5അടൂർ ഭാസിസ്വാമി
6ജോസ്ജോസ്
7ശങ്കരാടിമൂപ്പൻ
8ശുഭസാറ
9അംബികറോസ്ലിൻ
10ബാലൻ കെ. നായർതരകൻ
11കുണ്ടറ ജോണിസണ്ണി
12കുതിരവട്ടം പപ്പുപാപ്പി
13ലാലു അലക്സ്
14പി.കെ. എബ്രഹാംവർക്കി
15മീനവർക്കിയുടെ ഭാര്യ
16നെല്ലിക്കോട് ഭാസ്കരൻനാണു
17പറവൂർ ഭരതൻആന്റോ
18കോട്ടയം ശാന്ത
19ഗോപിനാഥൻ നായർ
20ജാഫർ ഖാൻ
21[[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ഉല്ലാസപ്പൂത്തിരികൾകെ.ജെ. യേശുദാസ്
2സംഗീതമേ നിൻ പൂഞ്ചിറകിൽകെ.ജെ. യേശുദാസ്, കോറസ്‌


അവലംബം

[തിരുത്തുക]
  1. "മീൻ (1980)". www.malayalachalachithram.com. Retrieved 7 ഒക്ടോബർ 2014.
  2. "മീൻ (1980)". malayalasangeetham.info. Archived from the original on 11 ഒക്ടോബർ 2014. Retrieved 7 ഒക്ടോബർ 2014.
  3. "മീൻ (1980)". spicyonion.com. Retrieved 7 ഒക്ടോബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  4. "മീൻ (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 12 ഏപ്രിൽ 2020. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മീൻ (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 11 ഒക്ടോബർ 2014. Retrieved 28 ഏപ്രിൽ 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീൻ_(ചലച്ചിത്രം)&oldid=4573191" എന്ന താളിൽനിന്ന് ശേഖരിച്ചത്