അഭയംതേടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഭയം തേടി (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭയം തേടി
അഭയംതേടി
സംവിധാനംഐ. വി. ശശി
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമോഹൻലാൽ
ശോഭന
തിലകൻ
കെ.പി.ഏ.സി.ലളിത
സംഗീതംശ്യാം
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോക്ലാസിക് ആർട്സ്
വിതരണംക്ലാസിക് ആർട്സ്
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 1986 (1986-02-07)
രാജ്യംഭാരതം
ഭാഷമലയാളം

എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും എഴുതി ഐ. വി. ശശി സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അഭയം തേടി. മോഹൻലാൽ, ശോഭന, തിലകൻ, കെ.പി.ഏ.സി.ലളിത, ജനാർദ്ദനൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാവുന്നു. ശ്യാം സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു.[1][2][3]

കഥാസാരം[തിരുത്തുക]

അച്ഛന്റെ മരണശേഷം അമ്മയുടെ വഴിവിട്ട ജീവിതം സഹിക്കാതെ പിതാവിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ പ്രമേയം. അമ്മഭഗവതിയെ കുടിയിരുത്തിയ മച്ചകമുള്ള തറവാട്ടിലേക്ക് കയറിവരുന്ന ആംഗളോഇന്ത്യൻ പാരമ്പര്യമുള്ള മിറാൻഡയെ ആദ്യം പലരും എതിർത്തെങ്കിലും അവളുടെ സ്വഭാവശുദ്ധിയാൾ അവർ സ്വീകരിക്കുന്നു. പഴമയുടെ കെട്ടുപാടിൽ നിന്നും അഞ്ജതയിൽ നിന്നും അവരെ കരകയറാൻ സഹായിക്കുന്നു. പക്ഷേ അമ്മയും അവരുടെ പുതിയഭർത്താവും അവളെ ബോംബയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുന്നു. നിസ്സഹായ ആയ അവൽ ജീവനൊടുക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

എസ് രമേശൻ നായരുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ പാട്ടുകളാണ് ഈ സിനിമയിലുള്ളത്[4]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം)
1 കുന്നിലൊരു കുന്നിലുദിച്ചു ഉണ്ണിമേനോൻ, ലതിക എസ്. രമേശൻ നായർ ശ്യാം
2 മാനത്തു വിതക്കണ ഉണ്ണിമേനോൻ, ലതിക എസ്. രമേശൻ നായർ ശ്യാം
3 മേടക്കൊന്നക്കു കൃഷ്ണചന്ദ്രൻ, ലതിക എസ്. രമേശൻ നായർ ശ്യാം
4 തത്തിനതത്തൈ പി. ജയചന്ദ്രൻ എസ്. രമേശൻ നായർ ശ്യാം

References[തിരുത്തുക]

  1. "Abhayam Thedi". www.malayalachalachithram.com. Retrieved 2014-10-22.
  2. "Abhayam Thedi". malayalasangeetham.info. Retrieved 2014-10-22.
  3. "Abhayam Thedi". spicyonion.com. Retrieved 2014-10-22.
  4. http://malayalasangeetham.info/m.php?4614

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

അഭയം തേടി (1986)

"https://ml.wikipedia.org/w/index.php?title=അഭയംതേടി&oldid=3490817" എന്ന താളിൽനിന്ന് ശേഖരിച്ചത്