നീലഗിരി (ചലച്ചിത്രം)
നീലഗിരി | |
---|---|
സംവിധാനം | ഐ വി ശശി |
നിർമ്മാണം | കെ രാജഗോപാൽ |
രചന | രഞ്ജിത്ത് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മധു ശ്രീവിദ്യ അടൂർ ഭാസി ജോസ് പ്രകാശ് |
സംഗീതം | എം എം കീരവാണി |
പശ്ചാത്തലസംഗീതം | എം.എം.കീരവാണി |
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
സംഘട്ടനം | വിക്രം ധർമ്മൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | കെ.ആർ ജി മൂവീസ് ഇന്റർനാഷണൽ |
ബാനർ | കെ.ആർ ജി മൂവീസ് ഇന്റർനാഷണൽ |
വിതരണം | കെ.ആർ ജി മൂവീസ് ഇന്റർനാഷണൽ |
പരസ്യം | കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
മമ്മൂട്ടി, സുനിത, മധുബാല, എം ജി സോമൻ, അഞ്ജു ശ്രീവിദ്യ എന്നിവർ അഭിനയിച്ച രഞ്ജിത്ത് രചിച്ച ഐ വി ശശി സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര മാണ് നീലഗിരി.പി.കെ. ഗോപി വരികളെഴുതി. മരഗത്തമണി എന്ന ബഹുമതി നേടിയ എം. എം. കീരവാനിയാണ് സംഗീതം. [1] [2] [3]
കഥാംശം
[തിരുത്തുക]ടാക്സി ഡ്രൈവറായ ശിവൻ (മമ്മൂട്ടി)ഒരു ഓട്ടം കിട്ടി ഊട്ടിയിലെത്തുന്നു. എന്നാൽ അവർ അയാളെ ആക്രമിച്ച മൃതപ്രായനാക്കി കാറുമായി കടന്നുകളയുന്നു. മേജർ മേനോൻ(സോമൻ) രാവിലെ കുതിരസവാരിക്കിടയിൽ അവനെ കണ്ടെത്തി ശുശ്രൂഷിക്കുന്നു. മേജറും ഭാര്യ രാധ (ശ്രീവിദ്യ) യും ഒറ്റക്കാണ് ജീവിതം. അവർ തമ്മിൽ പെട്ടെന്ന് അടുക്കുന്നു. കോഴി വളർത്തുന്ന അവരുടെ കോഴികളെ വിൽക്കുന്ന ജോലി ഏറ്റെടുക്കുന്നു. അവിടത്തെ ചേരികളിലെ നരക ജീവിതങ്ങളും അവരെ ചൂഷണം ചെയ്യുന്ന രങ്കണ്ണൻ (രാജ) എന്ന റൗഡിയേയും അയാൾ നേരിടുന്നു. ചേരിയിലെ സുന്ദരികളെ മുഴുവൻ ഇണചെർക്കുന്ന രങ്കൻ അയാളെ എതിർത്തവരെ അടിച്ചമർത്തുന്നു,ലക്ഷ്മിയും(സുനിത) കാമുകൻ മുത്തുവും(രഘു]) ചായക്കച്ചവടം അറുമുഖനും(കുതിരവട്ടം പപ്പു]) രാജപ്പനും(അഗസ്റ്റിൻ) സോദരി ഉഷയും(അഞ്ജു) എല്ലാം അടങ്ങുന്ന സമൂഹം അവനെ ഭയപ്പെടുന്നു. ശിവൻ ഇതിനെ ചോദ്യം ചെയ്യുന്നു. ചേരിവാസികളെ അണിനിരത്തുന്നു. ഉദ്യോഗസ്ഥപ്രതാപികളായ അച്ഛനുമമ്മയുടേയും (ശിവജി) (സംഗീത) പോഷ് ജീവിതത്തോട് താത്പര്യമില്ലതെയാണ് അനി അമ്മാവന്റെ വീട്ടിലെത്തിയിരിക്കുന്നത്. അവർ അവൾ ക്ക് ഒരു കോടീശ്വരനും വിടനുമായ അരുണിനെ(മനു വർമ്മ) ഭർത്താവായി കണ്ടെത്തുന്നു. അനി എതിർക്കുന്നു, അവളെ കൊണ്ടുപോകാനായി അവർ എത്തുന്നു. വേറെ വഴിയില്ലാതെ അനി താൻ ശിവനിൽ നിന്നും ഗർഭിണിയാണെന്ന് വെച്ചുകാച്ചുന്നു. അവർ പോകുന്നു, നാട്ടുകാരുടെ യും വീട്ടുകാരുടെയും നിർബന്ധത്തോടെ അവർ ഒന്നിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ശിവൻ |
2 | മധുബാല | അനിത / അനു മോഡൽഭാഗ്യലക്ഷ്മി ശബ്ദം |
3 | സുനിത | ലക്ഷ്മി |
4 | രഘു | മുത്തു |
5 | അഞ്ജു | ഉഷ |
6 | എം.ജി. സോമൻ | ശേഖര മേനോൻ |
7 | ശ്രീവിദ്യ | രാധമേനോൻ |
8 | സംഗീത | |
9 | ഷാനവാസ് | ശേഖർ |
10 | കുതിരവട്ടം പപ്പു | അറുമുഖൻ |
11 | അഗസ്റ്റിൻ | രാജപ്പൻ |
12 | ജഗന്നാഥ വർമ്മ | വർമ്മ |
13 | ശിവജി | അനിതയുടെ അച്ഛൻ |
14 | മാള അരവിന്ദൻ | ചാക്കോച്ചൻ |
15 | ഭീമൻ രഘു | ചന്ദ്രു |
16 | മനു വർമ്മ | അരുൺ |
17 | അടൂർ പങ്കജം | മുത്തിയമ്മ |
18 | രാജ | രങ്കൻ |
18 | സാന്റോ കൃഷ്ണൻ | വൃദ്ധൻ (ഉടുക്കുകാരൻ) |
18 | കണ്ണൻ |
- വരികൾ:പി.കെ. ഗോപി
- ഈണം: എം എം കീരവാണി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കറുകനാമ്പും | കെ എസ് ചിത്ര,കോറസ് | |
2 | കിളിപാടുമേതോ | കെ ജെ യേശുദാസ്,കോറസ് | |
3 | കിളിപാടുമേതോ | കെ എസ് ചിത്ര,കോറസ് | |
4 | മഞ്ഞുവീണ | കെ ജെ യേശുദാസ് ,സുജാത മോഹൻ | |
3 | മേലെ മാനത്തെ തേര് | കെ ജെ യേശുദാസ് | |
4 | പൊന്നരളി | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര | |
3 | തുമ്പി നിൻ | കെ എസ് ചിത്ര |
ബോക്സ് ഓഫീസ്
[തിരുത്തുക]1991 ൽ ബോക്സ് ഓഫീസ് ഫ്ലോപ്പായിരുന്നു ഈ ചിത്രം. [6]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "നീലഗിരി (1991)". www.malayalachalachithram.com. Retrieved 2020-04-07.
- ↑ "നീലഗിരി (1991)". malayalasangeetham.info. Retrieved 2020-04-07.
- ↑ "നീലഗിരി (1991))". spicyonion.com. Retrieved 2020-04-07.
- ↑ "നീലഗിരി (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നീലഗിരി (1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2020-03-25.
പുറംകണ്ണികൾ
[തിരുത്തുക]- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1991-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- പി.കെ ഗോപിയുടെ ഗാനങ്ങൾ
- രഞ്ജിത് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ. ജി, രാജഗോപാൽ നിർമ്മിച്ച ചലച്ചിത്രങ്ങൾ