ആഗസ്റ്റ് 1 (ചലച്ചിത്രം)
ആഗസ്റ്റ് 1 | |
---|---|
![]() | |
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | എം. മണി |
കഥ | എസ്.എൻ. സ്വാമി |
തിരക്കഥ | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മൂട്ടി സുകുമാരൻ ക്യാപ്റ്റൻ രാജു ഉർവശി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 1988 ജൂലൈ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1988ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 1. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയത് എസ്.എൻ. സ്വാമി ആണ്. മമ്മൂട്ടി, സുകുമാരൻ, ക്യാപ്റ്റൻ രാജു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. 1971 ൽ പുറത്തിറങ്ങിയ ദ് ഡേ ഓഫ് ജാക്കൾ എന്ന ഇംഗ്ലീഷ് നോവലിന്റെ കഥയുമായി ഈ സിനിമയുടെ കഥയ്ക്ക് സാമ്യമുൻഡ്.
ഈ ചിത്രത്തിനു രണ്ടാം ഭാഗം ആഗസ്റ്റ് 15 2011-ൽ പുറത്തിറങ്ങി.
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ഡി.വൈ.എസ്.പി പെരുമാൾ |
സുകുമാരൻ | കെ.ജി. രാമചന്ദ്രൻ (കെ.ജി.ആർ.) (കേരള മുഖ്യമന്ത്രി) |
ക്യാപ്റ്റൻ രാജു | വാടക കൊലയാളി |
ശ്രീനാഥ് | ജേണലിസ്റ്റ് ഗോപി |
പ്രതാപചന്ദ്രൻ | കഴുത്തുമുട്ടം വാസുദേവൻ പിള്ള (എം.എൽ.എ.) |
ജഗതി ശ്രീകുമാർ | ഗോപിക്കുട്ടൻ |
ഇന്നസെന്റ് | കള്ളൻ |
ജഗദീഷ് | പോലീസ് ഓഫീസർ |
മാമുക്കോയ | എരഞ്ഞോളി അബൂബക്കർ (എം.എൽ.എ.) |
ജനാർദ്ദനൻ | കെ. ദിവാകര കൈമൾ (പാർട്ടി പ്രസിഡന്റ്) |
കെ.പി.എ.സി. സണ്ണി | വിശ്വനാഥൻ (ബിസിനസ്സുകാരൻ, രാഷ്ട്രീയ ലോബിയിസ്റ്റ്) |
കൊല്ലം തുളസി | മത്തായി തോമസ് പാപ്പച്ചൻ (എം.എൽ.എ.) |
പൂജപ്പുര രാധാകൃഷ്ണൻ | ഹോട്ടൽ മാനേജർ |
വിജയൻ | മുനിയാണ്ടി തേവർ (ബിസിനസ്സുകാരൻ) |
ഉർവശി | വത്സല (രാമചന്ദ്രന്റെ ഭാര്യ) |
ലിസി | കള്ളി |
സംഗീതം[തിരുത്തുക]
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.
അണിയറ പ്രവർത്തകർ[തിരുത്തുക]
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
ബോക്സ് ഓഫീസ്[തിരുത്തുക]
ഈ ചിത്രഠ വാണിജ്യപരമായി വിജയഠ ആയിരുന്നു. 13 ലക്ഷഠ രൂപ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് തന്നെ ലഭിക്കുകയുണ്ടായി.
സീക്വൽ[തിരുത്തുക]
ഓഗസ്റ്റ് 1 ൻറ്റെ രൻഡാഠ ഭാഗഠ 2011 ൽ ഓഗസ്റ്റ് 15 (ചലച്ചിത്രം) പേരിൽ പുറത്തിറങ്ങി. ഷാജി കൈലാസ് ആണ് ഈ ചിത്രഠ സഠവിധാനഠ ചെയ്തത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ആഗസ്റ്റ് 1 on IMDb
- പോപ്കോൺ ഡോട് വൺഇന്ത്യയിൽ
- ആഗസ്റ്റ് 1 – മലയാളസംഗീതം.ഇൻഫോ