ഒരേ കടൽ
ഒരേ കടൽ | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | വിന്ധ്യൻ |
രചന | ശ്യാമപ്രസാദ് |
അഭിനേതാക്കൾ | മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
റിലീസിങ് തീയതി | ഓഗസ്ത് 27, 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 100 മിനുട്ടുകൾ |
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഒരേ കടൽ. മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു[1]. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിനു ഔസേപ്പച്ചൻ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - ഡോ: എസ്.ആർ. നാഥൻ
- മീര ജാസ്മിൻ - ദീപ്തി
- നരേൻ ജയകുമാർ
- രമ്യ കൃഷ്ണൻ ബെല
വിവിധ ചലച്ചിത്രോത്സവങ്ങളിൽ
[തിരുത്തുക]- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2007
- ഏഷ്യാറ്റിക് - റോം, 2008
- ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വിറ്റ്സർലാന്റ്, 2008
- ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്, 2008
- ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് മിന്നെപ്പൊളിസ്, 2008
- സിനെ ഡെൽ സുർ, ഗ്രാനഡ, സ്പെയിൻ, 2008
- സ്റ്റുഗാർട്ട് ഫെസ്റ്റിവൽ ഓഫ് ബോളിവുഡ് ആന്റ് ബിയോണ്ട്, ജൂലൈ 2008
- ഫെസ്റ്റിവൽ ഓഫ് മലയാളം ഫിലിംസ്, വൊള്ളോഡോയ്ഡ്, സ്പെയിൻ, ജൂൺ 2008
- അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം, 2007
- ഹൈദരാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്
- പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
- മാമി ഫെസ്റ്റിവൽ, മുംബൈ
- ഹാബിറ്റാർ ഫിലിം ഫെസ്റ്റിവൽ, ന്യൂഡൽഹി
- ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, അബുദാബി
ഗാനങ്ങൾ
[തിരുത്തുക]ഒരേ കടൽ | ||||
---|---|---|---|---|
Soundtrack album by ഔസേപ്പച്ചൻ | ||||
Released | 2007 | |||
Genre | Film soundtrack | |||
ഔസേപ്പച്ചൻ chronology | ||||
|
ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവ്വഹിച്ച അഞ്ചു ഗാനങ്ങളാണു ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ സംഗീതത്തിനു ഔസേപ്പച്ചനു മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഗാനം | പാടിയത് |
---|---|
"മനസ്സിന്റെ" | സുജാത മോഹൻ, ജി. വേണുഗോപാൽ |
"നഗരം വിദുരം" | വിനീത് ശ്രീനിവാസൻ |
"ഒരു കടലായ്" | നവീൻ അയ്യർ |
"പ്രണയ സന്ധ്യയൊരു" | ബോംബെ ജയശ്രീ |
"യമുന വെറുതെ" | ശ്വേത മോഹൻ |
"യമുന വെറുതേ" | ഔസേപ്പച്ചൻ |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം
- മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ഔസേപ്പച്ചൻ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
- മികച്ച രണ്ടാമത്തെ ചിത്രം - ഒരേ കടൽ
- മികച്ച നടി - മീര ജാസ്മിൻ
- മികച്ച പശ്ചാത്തലസംഗീതം - ഔസേപ്പച്ചൻ
- മികച്ച എഡിറ്റർ - വിനോദ് സുകുമാരൻ
ദുബായ് അമ്മ അവാർഡ് 2007
- മികച്ച ചിത്രം - ഒരേ കടൽ
- മികച്ച നടൻ - മമ്മൂട്ടി
- മികച്ച നടി - മീര ജാസ്മിൻ
- മികച്ച സഹനടി - രമ്യ കൃഷ്ണൻ
- മികച്ച ഛായാഗ്രഹണം - അഴകപ്പൻ
- മികച്ച സംഗീതസംവിധായകൻ - ഔസേപ്പച്ചൻ
കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം - 2007
- മികച്ച മലയാളചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ്
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരം
ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2007
- മികച്ച നടൻ - മമ്മൂട്ടി
- മികച്ച നടി - മീര ജാസ്മിൻ
ഫിലിം ക്രിട്ടിക്സ് അവാർഡ് 2007
- മികച്ച ചലച്ചിത്രം
- മികച്ച സംവിധായകൻ
- മികച്ച പിന്നണിഗായിക
- മികച്ച ഛായാഗ്രഹണം
- മികച്ച ശബ്ദസന്നിവേശം
വനിത ഫിലിം അവാർഡ് 2007
- മികച്ച നടൻ- മമ്മൂട്ടി
- മികച്ച നടി- മീര ജാസ്മിൻ
ഫൊക്കാന ഫിലിം അവാർഡ് 2007
- മികച്ച നടൻ- മമ്മൂട്ടി
- മികച്ച നടി- മീര ജാസ്മിൻ
സിഫി അവാർഡ് 2007
- മികച്ച ചിത്രം - ഒരേ കടൽ
- മികച്ച നടൻ- മമ്മൂട്ടി
- മികച്ച നടി- മീര ജാസ്മിൻ
അമൃത ഫിലിം അവാർഡ് 2007
- മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
- മികച്ച നടൻ- മമ്മൂട്ടി
- മികച്ച നടി- മീര ജാസ്മിൻ
- മികച്ച സഹനടി - രമ്യ കൃഷ്ണൻ
- മികച്ച സംഗീതസംവിധായകൻ - ഔസേപ്പച്ചൻ
- മികച്ച പിന്നണിഗായിക - ശ്വേത മോഹൻ
മറ്റുള്ളവ
- ജോൺ എബ്രഹാം അവാർഡ് - ഒരേ കടൽ
- മികച്ച നടിക്കുള്ള വി.ശാന്താറാം പുരസ്കാരം - മീര ജാസ്മിൻ
- മികച്ച നടിക്കുള്ള ആദ്യ ശ്രീവിദ്യ പുരസ്കാരം - മീര ജാസ്മിൻ
- ബോളിവുഡ് & ബിയോണ്ട് (2008) : മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം - ഒരേ കടൽ [2]
അവലംബം
[തിരുത്തുക]- ↑ "Indian entries for IFFI". The Hindu. 2007-10-17. Archived from the original on 2007-10-18. Retrieved 2007-11-28.
- ↑ "Malayalam Film Wins Award at Germany's Indian Festival"[പ്രവർത്തിക്കാത്ത കണ്ണി]. Daijiworld.com (2008-07-22) Retrieved on 2008-08-04