ഇംഗ്ലീഷ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ്
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംബിനു ദേവ്
രചനഅജയൻ വേണുഗോപാലൻ
അഭിനേതാക്കൾജയസൂര്യ
മുകേഷ്
നിവിൻ പോളി
നദിയ മൊയ്തു
രമ്യ നമ്പീശൻ
സംഗീതംറെക്സ് വിജയൻ
ഛായാഗ്രഹണംഉദയൻ അമ്പാടി
ചിത്രസംയോജനംവിനോദ് സുകുമാരൻ
സ്റ്റുഡിയോനവരംഗ് സ്ക്രീൻസ്
വിതരണംനവരംഗ് സ്ക്രീൻസ്
റിലീസിങ് തീയതി
 • മേയ് 24, 2013 (2013-05-24)
[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2013 മേയ് 24-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഇംഗ്ലീഷ്. ജയസൂര്യ, മുകേഷ്, നിവിൻ പോളി, നദിയ മൊയ്തു, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അജയ് വേണു ഗോപാലന്റേതാണു്.

ചിത്രീകരണം[തിരുത്തുക]

വിദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ കഥയാണ് ചിത്രം. പൂർണ്ണമായും ലണ്ടനിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജർ താമസിക്കുന്ന ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്.

സംഗീതം[തിരുത്തുക]

ഷിബു ചക്രവർത്തി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് റെക്സ് വിജയൻ സംഗീതം നൽകിയിരിക്കുന്നു. ഒരു ഗാനത്തിന് ശങ്കർ ടക്കർ സംഗീതം നൽകിയിട്ടുണ്ട്. മാതൃഭൂമി മ്യൂസിക് ആണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രമ്യാനമ്പീശൻ, പുതുമുഖങ്ങളായ സുചിത് സുരേശൻ, ജോബ് കുര്യൻ, നേഹാ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.[2]

അണിയറ പ്രവർത്തകർ[തിരുത്തുക]

 • സംവിധാനം - ശ്യാമപ്രസാദ്
 • നിർമ്മാണം - ബിനു ദേവ്
 • ഛായാഗ്രഹണം - ഉദയൻ അമ്പാടി
 • തിരക്കഥ - അജയൻ വേണുഗോപാലൻ
 • സംഗീതം - റെക്സ് വിജയൻ
 • ഛായാഗ്രഹണം - ഉദയൻ അമ്പാടി
 • ചിത്രസംയോജനം - വിനോദ് സുകുമാരൻ
 • സ്റ്റുഡിയോ - നവരംഗ് സ്ക്രീൻസ്
 • വിതരണം - നവരംഗ് സ്ക്രീൻസ്

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Malayalam Friday: Will 'English' be able to strike the right chord with the audiences?". IBN Live. May 23, 2013. Archived from the original on 2014-05-13. Retrieved May 23, 2013.
 2. "സംഗീതസാന്ദ്രം 'ഇംഗ്ലീഷ് '". മാതൃഭൂമി. 2013 മേയ് 22. Archived from the original on 2013-08-11. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_(ചലച്ചിത്രം)&oldid=3775501" എന്ന താളിൽനിന്ന് ശേഖരിച്ചത്